Image

ആധാര്‍ കേസില്‍ നിര്‍ണായക വിധിയുമായി സുപ്രീം കോടതി

Published on 26 September, 2018
ആധാര്‍ കേസില്‍ നിര്‍ണായക വിധിയുമായി സുപ്രീം കോടതി
 
ഡല്‍ഹി : ആധാര്‍ കേസില്‍ സുപ്രീം കോടതി നിര്‍ണായക വിധി പ്രസ്‌താവിക്കുന്നു . ഒറ്റ തിരിച്ചറിയല്‍ കാര്‍ഡ്‌ നല്ലതെന്നാണെന്നും ആധാര്‍ പ്രയോജനപ്രദണെന്നും വിധിയില്‍ പറയുന്നു. ആധാറില്‍ കൃത്രിമം അസാധ്യമെന്നും കോടതി ചൂണ്ടിക്കാട്ടി.

38 ദിവസം നീണ്ടുനിന്ന വാദത്തിനൊടുവിലാണ്‌ വിധി പുറത്തുവന്നത്‌. 10 : 58 നാണ്‌ വിധി പ്രസ്‌താവം തുടങ്ങിയത്‌. വിധി പ്രസ്‌താവത്തില്‍ 40 പേജുകളാണ്‌ ഉള്ളത്‌.
അഞ്ചംഗ ബെഞ്ചില്‍ 3 ജഡ്‌ജിമാര്‍ക്കും ഒരേ അഭിപ്രായമാണ്‌.
ചീഫ്‌ ജസ്റ്റിസ്‌ ഉള്‍പ്പടെയുള്ളവര്‍ക്ക്‌ വേണ്ടി എ .കെ സിക്രിയാണ്‌ വിധി വായിക്കുന്നത്‌.

ആധാറിന്റെ ഭരണഘടന സാധുത ചോദ്യം ചെയ്യുന്ന 27 ഹര്‍ജികളാണ്‌ സുപ്രീംകോടതി ഭരണഘടന ബെഞ്ച്‌ ഇന്ന്‌ പരിഗണിച്ചത്‌.
സര്‍ക്കാരിന്റെ അനുകൂല്യങ്ങള്‍ക്കടക്കം എല്ലാ മേഖലകളിലും ആധാര്‍ നിര്‍ബന്ധമാക്കുന്നത്‌ ഭരണഘടന വിരുദ്ധമാണെന്ന്‌ ചൂണ്ടിക്കാട്ടി റിട്ട. ജസ്റ്റിസ്‌ പുട്ടസ്വാമി, കല്ല്യാണി സെന്‍ മേനോന്‍ ഉള്‍പ്പടെയുള്ളവര്‍ നല്‍കിയ ഹര്‍ജികളിലാണ്‌ ഭരണഘടന ബെഞ്ച്‌ വിധി പറഞ്ഞത്‌. ഭരണഘടനയുടെ 110ാം അനുഛേദപ്രകാരം പണബില്ലായി കൊണ്ടുവന്നാണ്‌ കേന്ദ്ര സര്‍ക്കാര്‍ ആധാര്‍ പാസാക്കിയത്‌.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക