Image

ബാലഭാസ്ക്കറിന്‍റെ നിലഗുരുതരമായി തുടരുന്നു,. ഭാര്യ ലക്ഷ്മിയുടെ നിലയില്‍ അല്‍പ്പം പുരോഗതി

Published on 26 September, 2018
ബാലഭാസ്ക്കറിന്‍റെ നിലഗുരുതരമായി തുടരുന്നു,. ഭാര്യ ലക്ഷ്മിയുടെ നിലയില്‍ അല്‍പ്പം പുരോഗതി

വാഹനാപകടത്തില്‍ പരിക്കേറ്റ വയലിന്‍ മാന്ത്രികന്‍ ബാലഭാസ്ക്കറിന്‍റെ നിലഗുരുതരമായി തുടരുന്നു. അപകടത്തെ തുടര്‍ന്ന് വെന്‍റിലേറ്റില്‍ പ്രവേശിപ്പിച്ച ബാലഭാസ്ക്കറിനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി.

സുഷുമ്ന നാഡിക്കും, ശാസകോശത്തിനും, ക‍ഴുത്തിലെ എല്ലിനും ഏറ്റ പരിക്കുകള്‍ ആണ് പ്രധാന പ്രശ്നം.രക്ത സമ്മര്‍ദ്ധത്തില്‍ വ്യത്യാസം അനുഭവപെടുന്നുണ്ട്.

ഇപ്പോള്‍ പുരോഗതി അറിയിക്കാനാവില്ലെന്നാണ് ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ഭാര്യ ലക്ഷ്മിയുടെ നിലയില്‍ അല്‍പ്പം പുരോഗതി ഉളളതിനാല്‍ വെന്‍റിലേറ്റില്‍ നിന്ന് ഐസിയുവിലേക്ക് മാറ്റിയിട്ടുണ്ട്.

ഇവര്‍ക്കും ഡ്രൈവര്‍ അര്‍ജ്ജുനും അ‍രയ്ക്ക് താ‍ഴേക്കാണ് പരിക്കുകള്‍ കൂടുതലുളളത്. ഇന്ന് പുലര്‍ച്ചെ പളളിപുറത്തിനടുത്ത് വെച്ചാണ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടത്.

അപകടത്തില്‍ മരിച്ച ബാലബാസ്ക്കറിന്‍റെ മകള്‍ തേജസ്വിനി ബാലയുടെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ് 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക