Image

കെസിബിസിക്ക് മറുപടിയുമായി സേവ് അവര്‍ സിസ്റ്റേഴ്‌സ് ആക്ഷന്‍ കൗണ്‍സില്‍

Published on 26 September, 2018
കെസിബിസിക്ക് മറുപടിയുമായി സേവ് അവര്‍ സിസ്റ്റേഴ്‌സ് ആക്ഷന്‍ കൗണ്‍സില്‍
കെസിബിസിക്ക് മറുപടിയുമായി സേവ് അവര്‍ സിസ്റ്റേഴ്‌സ് ആക്ഷന്‍ കൗണ്‍സില്‍. നീതിക്കായി തെരുവിലിറങ്ങിയവരല്ല സഭയുടെ അന്തസിന് കളങ്കം വരുത്തിയത്. സഭയ്ക്കുള്ളിലെ അനീതി മറച്ചുപിടിക്കുന്നവരാണ് കളങ്കമുണ്ടാക്കുന്നത്. കന്യാസ്ത്രീകളുടെ സമരത്തിനെതിരായ കെസിബിസി നിലപാടിനാണ് മറുപടി. സഭ നില്‍ക്കേണ്ടത് സഭയ്ക്കായി ജീവിതം സമര്‍പ്പിച്ച സഹോദരിമാര്‍ക്കൊപ്പമാണെന്നും സേവ് അവര്‍ സിസ്റ്റേഴ്‌സ് ആക്ഷന്‍ കൗണ്‍സില്‍ പറഞ്ഞു. 
Join WhatsApp News
എന്നെ കൂടി കൂട്ടുക 2018-09-26 16:55:12
Me Too Movement
അമേരിക്കയിലെ അതിപ്രസിദ്ധരായ അനേകർ സ്ത്രീകളെ ലൈംഗിക അതിക്രമങ്ങൾക്കും പീഡനങ്ങൾക്കും വിധേയരാക്കി. വളരെ ഗൗരവതരമായ ഈ കാര്യം തുറന്നുകാണിച്ച് പൊതുജനത്തെ ബോധവൽക്കരിക്കുന്നതിനായി ശക്തിപ്പെടിത്തിയ ഒന്നാണ് "Me Too Movement". അതിൻറെ ഫലമായി മുൻകാലങ്ങളിൽ പീഡിതകളാക്കപ്പെട്ടിട്ടുള്ള അനേകം സ്ത്രീകൾ മുൻപോട്ടുവന്ന് അവരുടെ പീഡകർ ആരാണെന്ന് വെളിപ്പെടുത്തുകയുണ്ടായി. കേരളത്തിൽ അത്തരം ഒരു നീക്കത്തിനുള്ള കാലമാണിത്. കേരളത്തിലെ വമ്പന്മാരാൽ പീഡിപ്പിക്കപ്പെട്ട എല്ലാ സ്ത്രീകളും, അവർ കന്യാസ്ത്രികൾ ആയാല്പോലും, തങ്ങളെ പീഡിപ്പിച്ചത് ആരാണെന്ന് വെളിപ്പെടുത്താൻ തയ്യാറാകേണ്ടതാണ്. പൊതുജനത്തെയും സഭാവിശ്വാസികളെയും ഈ വിഷയത്തിൽ ബോധവൽക്കരിക്കാനും കുറ്റകൃത്യത്തിൻറെ ഗൗരവത്തെയും സാധാരണത്തത്തെയും തുറന്നു കാണിക്കാനും അതിനു സാധിക്കും. ഭാവിയിൽ സ്ത്രീകളോടുള്ള ലൈംഗികപീഡനങ്ങൾ കുറയാനും Me Too Movement പോലുള്ള നീക്കങ്ങൾ സഹായകമാകും. സാമൂഹ്യ/സാംസ്കാരിക/മത നായകന്മാർ ഈ കാര്യം വളരെ ഗൗരവപൂർവ്വം പരിഗണിക്കുമെന്ന് കരുതുന്നു. എൻറെ മുഖപുസ്തകസ്നേഹിതരുടെ അഭിപ്രായം അറിയാൻ ആഗ്രഹിക്കുന്നു.
 FB posting by Mr Chacko Kalarikkal - reposted by andrew
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക