Image

സിഡ്‌നിയില്‍ വലിയ നോമ്പ് നവീകരണ ധ്യാനം മാര്‍ച്ച് 31, ഏപ്രില്‍ ഒന്ന് തീയതികളില്‍

Published on 03 April, 2012
 സിഡ്‌നിയില്‍ വലിയ നോമ്പ് നവീകരണ ധ്യാനം മാര്‍ച്ച് 31, ഏപ്രില്‍ ഒന്ന് തീയതികളില്‍
സിഡ്‌നി: വിശുദ്ധ വാരാചരണത്തോടനുബന്ധിച്ച് സിഡ്‌നിയില്‍ രണ്ടു ദിവസത്തെ വലിയ നോമ്പാചരണ ധ്യാനം നടക്കും. ഡിവൈന്‍ മിനിസ്ട്രിയിലെ ഫാ. സാബു കളപ്പുരയില്‍ വി.സി, മ്യൂസിക് മിഷന്‍ ഇന്ത്യയുടെ ബ്രദര്‍ സണ്ണി സ്റ്റീഫന്‍ എന്നിവര്‍ നേതൃത്വം നല്‍കും. 

മാര്‍ച്ച് 31ന് (ശനി) രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചു വരെയും ഏപ്രില്‍ ഒന്നിന് (ഞായര്‍) രാവിലെ 11 മുതല്‍ വൈകുന്നേരം ആറു വരെയുമാണ് ധ്യാനം. 

സിഡ്‌നിയിലെ ഹോള്‍സ് വര്‍ത്തി സെന്റ് ക്രിസ്റ്റഫര്‍ കാത്തലിക് ചര്‍ച്ചിലാണ് രണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന നവീകരധ്യാനം നടക്കുന്നത്. 

ഏപ്രില്‍ ഒന്നിന് ഓശാനയോടനുബന്ധിച്ചുള്ള കുര്‍ബാനയും ഓശാനയുടെ ചടങ്ങുകളും നടക്കും. അന്നേ ദിവസം കുമ്പസാരിക്കാന്‍ സൗകര്യമുണ്ടായിരിക്കുമെന്ന് ഫാ. അഗസ്തി ഏബ്രഹാം തറപ്പേല്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജോസ് എം. ജോര്‍ജ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക