Image

പിതാവ് വീഡിയോ ഗെയിം കളിയില്‍; കുഞ്ഞ് ബാത്ത് ടബില്‍ മുങ്ങി മരിച്ചു

പി പി ചെറിയാന്‍ Published on 27 September, 2018
പിതാവ് വീഡിയോ ഗെയിം കളിയില്‍; കുഞ്ഞ് ബാത്ത് ടബില്‍ മുങ്ങി മരിച്ചു
അലബാമ: ബാത്ത്  ടബില്‍ വെള്ളം തുറന്നുവിട്ട അഞ്ച് മാസം പ്രായമുള്ള ആണ്‍ കുഞ്ഞിനെ അതിനകത്ത് വെച്ച് മുറിയില്‍ പോയി വീഡിയോ ഗെയിം കളിച്ച പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

ഒരു മണിക്കൂറോളം വീഡിയോ ഗെയ്മില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് തിരിച്ചെത്തിയ പിതാവ് കുഞ്ഞ് ബാത്ത്ടമ്പില്‍ അബോധാവസ്ഥയില്‍ കിടക്കുന്നതാണ് കണ്ടത്. ഉടനെ പോലീസിനെ അറിയിച്ചു. അവര്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കളിക്കുന്നതിനിടയില്‍ കുഞ്ഞിന്റെ കാര്യം പിതാവ് കൊര്‍ഡേറിയസ് കോട്ടന്‍ (23) മറന്നു പോയതാണെന്ന് സെപ്റ്റംബര്‍ 25 ചൊവ്വാഴ്ച ജെഫര്‍സണ്‍ കൗണ്ടി ഷെറിഫ് ഓഫീസ് അറിയിച്ചു.

പോലീസിന് പിതാവ് ഇതേ വിശദീകരണമാണ് നല്‍കിയതെന്നും, സംഭവം നടക്കുമ്പോള്‍ മറ്റൊരു കുട്ടി വീട്ടിലുണ്ടായിരുന്നുവെന്നും മാതാവ് പുറത്തായിരുന്നുവെന്നും പോലീസ് പറഞ്ഞു.

റെക്ലസ് മാന്‍ സ്ലോട്ടറിന് പിതാവിനെതിരെ കേസ്സെടുത്തു അറസ്റ്റ് ചെയ്തതായി സെര്‍ജന്റ് ജേക്ക് സെല്‍ഫ് പറഞ്ഞു.

1 മുതല്‍ 4 വയസ്സ് വരെയുള്ള കുട്ടികളുടെ മുങ്ങിമരണ തോത് വര്‍ദ്ധിച്ചു വരുന്നതായി സി ഡി സി റിപ്പോര്‍ട്ട് ചെയ്യുന്നു. കുറച്ചുവെള്ളത്തിലാണെങ്കില്‍ പോലും കുട്ടികളെ അശ്രദ്ധമായി വിടരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക