Image

പ്രളയക്കെടുതി : സര്‍ക്കാര്‍ നിര്‍ദ്ദേശം വകവെക്കാതെ തൃശ്ശൂര്‍ മേയര്‍ കാര്‍ വാങ്ങുന്നു

Published on 27 September, 2018
പ്രളയക്കെടുതി : സര്‍ക്കാര്‍ നിര്‍ദ്ദേശം വകവെക്കാതെ തൃശ്ശൂര്‍ മേയര്‍ കാര്‍ വാങ്ങുന്നു

പ്രളയക്കെടുതി നേരിടാന്‍ ചെലവുകള്‍ നിയന്ത്രിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം വകവെക്കാതെ തൃശ്ശൂര്‍ മേയര്‍ കാര്‍ വാങ്ങുന്നു. എന്നാല്‍ വന്‍ വിവാദമാണ് വാര്‍ത്തക്ക് പിന്നില്‍ ഉയരുന്നത്. എന്നാല്‍, കാര്‍ വാങ്ങാന്‍ നടപടി തുടങ്ങിയത് ആറു മാസം മുമ്ബാണെന്ന് മേയര്‍ അജിത ജയരാജന്‍ പ്രതികരിച്ചു.

എട്ടു വര്‍ഷം പഴക്കമുള്ള കാര്‍ ദീര്‍ഘദൂര ഓട്ടത്തിന് സാധ്യമല്ലെന്ന് മേയര്‍ വ്യക്തമാക്കി. പുതിയ കാര്‍ വാങ്ങാന്‍ യുഡിഎഫിന്റെ മുന്‍ മേയര്‍ തന്നെ ബുക് ചെയ്തിരുന്നെങ്കിലും അന്ന് കാറിന് കുഴപ്പമില്ലാത്തതിനാല്‍ പുതിയത് വേണ്ടെന്നു വക്കുകയായിരുന്നെന്ന് മേയര്‍ പറയുന്നു.

മൂന്നു ലക്ഷം കിലോമീറ്റര്‍ ഓടിയ വണ്ടി ദീര്‍ഘദൂര ഓട്ടത്തിന് പോകണമെങ്കില്‍ വര്‍ക്ഷോപ്പില്‍ കയറ്റേണ്ട അവസ്ഥയാണെന്ന് കോര്‍പറേഷന്‍ ഉദ്യോഗസ്ഥരും വിശദീകരിച്ചു. വിവാദം ഉയര്‍ന്നതോടെ കാര്‍ വാങ്ങുന്ന കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക