Image

പോലീസ് വകുപ്പില്‍ സാലറി ചലഞ്ചിനോട് നോ പറഞ്ഞവര്‍ക്ക് സ്ഥലംമാറ്റം

Published on 27 September, 2018
 പോലീസ് വകുപ്പില്‍ സാലറി ചലഞ്ചിനോട് നോ പറഞ്ഞവര്‍ക്ക് സ്ഥലംമാറ്റം
പ്രളയാനന്തര കേരളത്തെ പുനസൃഷ്ടിക്കാനുള്ള സാലറി ചലഞ്ചിനോട് മുഖം തിരിച്ചവര്‍ക്ക് 'പണി' വന്നുതുടങ്ങി. പോലീസ് വകുപ്പില്‍ വ്യാപക സ്ഥലംമാറ്റമാണ് ഇതേതുടര്‍ന്ന് ഉണ്ടായിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ നടപടിക്കെതിരെ വകുപ്പില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.

പേരൂര്‍ക്കട എസ്‌എപി ക്യാമ്ബില്‍ സാലറി ചലഞ്ചില്‍ പങ്കെടുക്കാതിരുന്ന പോലീസുകാരെ പ്രതികാര നടപടിയുടെ ഭാഗമായി മലപ്പുറം എംഎസ്പി ക്യാമ്ബിലേക്ക് മാറ്റിയതാണ് പ്രതിഷേധത്തിനിടയാക്കിയത്. ഒമ്ബത് ഹവില്‍ദാര്‍മാരുള്‍പ്പെടെ സാലറി ചലഞ്ചിന് വിസമ്മതിച്ച 14 പേരെയാണ് മലപ്പുറത്തെ ദ്രുതകര്‍മ്മ സേനയിലേക്ക് മാറ്റിയത്. എസ്‌എപി ക്യാമ്ബില്‍ നിന്ന് മുന്നൂറോളം പേര്‍ വിസമ്മതപത്രം നല്‍കിയതിന്റെ പ്രതികാരമാണിതെന്ന് പ്രതിപക്ഷ സംഘടനകള്‍ ആരോപിച്ചു.

പേരൂര്‍ക്കട എസ്‌എപി ക്യാമ്ബില്‍ നിന്ന് 40 പേരെ മലപ്പുറത്തേക്ക് മാറ്റിയിട്ടുണ്ട്. ഇതിലുള്‍പ്പെട്ട ഒമ്ബത് ഹവില്‍ദാര്‍മാര്‍ ഒരുമാസത്തെ ശമ്ബളം നല്‍കണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തോട് നോ പറഞ്ഞവരാണ്. കൂടാതെ സാലറി ചാലഞ്ചിനോട് നോ പറഞ്ഞ അഞ്ച് സിവില്‍ പോലീസ് ഓഫീസര്‍മാരെയും സ്ഥലം മാറ്റിയിട്ടുണ്ട്.

വിസമ്മതപത്രം നല്‍കിയതിന് തൊട്ടുപിന്നാലെ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ സ്ഥലം മാറ്റിയത് പ്രതികാര നടപടിയുടെ തെളിവാണെന്ന് യുഡിഎഫ് അനുകൂല സംഘടനകള്‍ ആരോപിക്കുന്നു. എന്നാല്‍ ക്യാമ്ബിന്റെ ചുമതലയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ ഈ ആരോപണം നിഷേധിച്ചു. ഏറ്റവും ജൂനിയറായവരെ എല്ലാ വര്‍ഷവും സ്ഥലം മാറ്റുക പതിവാണെന്നാണ് ബന്ധപ്പെട്ടവര്‍ നല്‍കുന്ന വിശദീകരണം. സ്ഥലം മാറ്റിയതില്‍ ഒരു മാസത്തെ ശമ്ബളം നല്‍കാന്‍ തയാറായവരുമുണ്ട്. എന്നാല്‍ സ്ഥലം മാറ്റിയ ഒമ്ബതു ഹവില്‍ദാര്‍മാരേക്കാള്‍ ജൂനിയറായവര്‍ ഇപ്പോഴും പേരൂര്‍ക്കട ക്യാമ്ബിലുണ്ടെന്നും ആരോപണമുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക