Image

നടിയുടെ പേരു വെളിപ്പെടുത്തിയ സംഭവത്തില്‍ അജു വര്‍ഗീസിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി

Published on 27 September, 2018
നടിയുടെ പേരു വെളിപ്പെടുത്തിയ സംഭവത്തില്‍  അജു വര്‍ഗീസിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി

ആക്രമിക്കപ്പെട്ട നടിയുടെ പേരു വെളിപ്പെടുത്തിയ സംഭവത്തില്‍ നടന്‍ അജു വര്‍ഗീസിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി.

കളമശ്ശേരി പൊലീസ് എടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അജു സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്.
അജു തന്റെ പേര് പരാമര്‍ശിച്ചു പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് കുറിപ്പ് ദുരുദ്ദേശപരമല്ലെന്നും അജുവിനെതിരായ കേസ് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് നടി നല്‍കിയ സത്യവാങ്മൂലം അജു വര്‍ഗീസ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

കേസില്‍ പ്രതിയായ ദിലീപിനെ ന്യായീകരിച്ചു കൊണ്ട് അജു ഫേസ്ബുക്കിലിട്ട പോസ്റ്റാണ് കേസിലേക്ക് നയിച്ചത്. നടിക്കൊപ്പവും ദിലീപിനൊപ്പവും താന്‍ ഉണ്ടെന്ന് വിശദീകരിക്കുന്ന പോസ്റ്റില്‍ നടിയുടെ പേരും അജു പറഞ്ഞിരുന്നു.

പേര് ഉപയോഗിച്ചത് തെറ്റാണെന്ന് മനസിലാക്കിയതായും അത് തിരുത്തുന്നതായും വ്യക്തമാക്കി, പിന്നീട് അജു ക്ഷമ ചോദിച്ചിരുന്നു. എന്നാല്‍ കളമശ്ശേരി പൊലീസ് കേസുമായി മുന്നോട്ടു പോകുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക