Image

ബാലഭാസ്ക്കര്‍ ഇപ്പോഴും ആബോധാവസ്ഥയില്‍, ലക്ഷ്മിയുടെ ആരോഗ്യസ്ഥിതിയിലും നേരിയ പുരോഗതി

Published on 27 September, 2018
ബാലഭാസ്ക്കര്‍ ഇപ്പോഴും ആബോധാവസ്ഥയില്‍, ലക്ഷ്മിയുടെ ആരോഗ്യസ്ഥിതിയിലും നേരിയ പുരോഗതി

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേരല ജനതയുടെ മുഴുവന്‍ പ്രാര്‍ത്ഥനയും വാഹനാപകടത്തില്‍ പരിക്കേറ്റ വയലിനിസ്റ്റ് ബാലഭാസ്ക്കറിന്റേയും കുടുംബത്തോടൊപ്പമാണ്. തൃശ്ശൂര്‍ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് ഭാര്യയ്ക്കും മകള്‍ ലക്ഷമിയ്ക്കുമൊപ്പം തിരുവനന്തപുത്തേയ്ക്ക് മടങ്ങി വരുമ്ബോഴായിരുന്നു കേരള ജനതയെ മുഴുവന്‍ സങ്കടത്തിലാഴ്ത്തിയ ആ വലിയ ദുരന്തം നടന്നത്. രണ്ട് വയസ്സുള്ള മകള്‍ തേജസ്വനിയെ കാര്‍ അപകടം അപ്പോള്‍ തന്നെ കാര്‍ന്ന് എടുക്കുകയായിരുന്നു.കാറില്‍ നിന്ന് പുറത്തെടുക്കുമ്ബോള്‍ ബാലഭാസ്ക്കറിന്റേയും ഭാര്യ ലക്ഷമിയുടേയും ഡ്രൈവറിന്റേയും നില അതീവ ഗുരുതരമായിരന്നു. ശരീരത്തിന് ഗുരുതരമായ പരിക്കേറ്റ ഇവരെ തിരുവനന്തപുരം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആശുപത്രിയില്‍ നിന്ന് കുറച്ച്‌ ആ‌ശ്വാസം നല്‍കുന്ന വാര്‍ത്തയാണ് പുറത്തു വരുന്നത്.

വാഹനാപകടത്തില്‍ പരുക്കേറ്റ ബാലഭാസ്ക്കര്‍ ഇപ്പോഴും ആബോധാവസ്ഥയില്‍ തുടരുകയാണ്. എങ്കിലും അദ്ദേഹത്തിന്റെ ശരീരം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ആരോഗ്യ നിലയില്‍ നേരിയ പുരോഗതി ഉണ്ടെന്നും അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നുണ്ട്. കൂടാതെ ബാലഭാസ്ക്കറിന്റെ അച്ഛന്‍ ഇന്നലെ അടുത്തെത്തി വിളിച്ചപ്പോള്‍ ചെറുതായി കണ്ണ് തുറന്നെന്നും . എന്നാല്‍ രക്തസമ്മര്‍ദ്ദത്തിന്റെ അസന്തുലിതാവസ്ഥ ചികിത്സയെ ചെറിയ തോതില്‍ ബാധിക്കുന്നുമുണ്ട്

അതേ സമയം ഭാര്യ ലക്ഷ്മിയുടെ ആരോഗ്യസ്ഥിതിയിലും നേരിയ പുരോഗതിയുണ്ടെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. ലക്ഷ്മി കണ്ണുകള്‍ തുറന്നതായും കണ്ണില്‍ നിന്ന് കണ്ണുനീര്‍ വന്നതായും അടുത്ത വൃത്തങ്ങള്‍ പറയുന്നുണ്ട്. ഇത് ആരോഗ്യനിലയിലുണ്ടായേരിയ പുരോഗതിയായിട്ടാണ് ആശുപത്രി അധികൃതര്‍ വിലയിരുത്തുന്നത്. അതേസമയം ബാലഭാസ്കറിനെ വെന്റിലേറ്ററില്‍ നിന്നും മാറ്റി എങ്കിലും ഇപ്പോഴും ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക