Image

അമൃതാനന്ദമയിയുടെ ഓസ്‌ട്രേലിയന്‍ പര്യടനം ഏപ്രില്‍ 12 മുതല്‍ 24 വരെ

Published on 03 April, 2012
അമൃതാനന്ദമയിയുടെ ഓസ്‌ട്രേലിയന്‍ പര്യടനം ഏപ്രില്‍ 12 മുതല്‍ 24 വരെ
മെല്‍ബണ്‍: മാതാ അമൃതാനന്ദമയിയുടെ ഓസ്‌ട്രേലിയന്‍ പര്യടനം ഏപ്രില്‍ 12 മുതല്‍ 24 വരെ ഓസ്‌ട്രേലിയയുടെ വിവിധ പ്രദേശങ്ങളില്‍ നടക്കും. ഏപ്രില്‍ 12, 13, 14 തീയതികളില്‍ മെല്‍ബണിലെ ടുൃശിഴ്മഹല ടമിറീംി രാവിലെ 10 നും വൈകുന്നേരം ഏഴിനും പൊതുപരിപാടികള്‍ നടത്തപ്പെടും. 14, 15 തീയതികളിലുള്ള പരിപാടികള്‍ നേരത്തെ മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ക്കു മാത്രമായിരിക്കും.

സിഡ്‌നിയില്‍ മൂര്‍ പാര്‍ക്ക് സിഡ്‌നി ബോയ്‌സ് ഹൈസ്‌കുളില്‍ 18, 19 തീയതികളില്‍ രാവിലെ 10നും വൈകുന്നേരം ഏഴിനും ദര്‍ശനവും പൊതുപരിപാടിയും നടക്കും. ബ്രിസ്‌ബെയിനില്‍ ആര്‍എന്‍എ ഷോ ഗ്രൗണ്ടില്‍ ബ്രോവന്‍ ഹില്‍സില്‍ 21ന് രാവിലെ 10നും വൈകുന്നേരം ഏഴിനും പൊതുപരിപാടികള്‍ക്ക് നടക്കും. 

ഗോള്‍ഡ് കോസ്റ്റില്‍ 22 മുതല്‍ 24 വരെ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്കായി ദര്‍ശനവും സംഗമവും നടക്കും. 24ന് വൈകുന്നേരം ഏഴിന് സര്‍ഫൈഡ് പാരസയാസില്‍ പൊതുജനങ്ങള്‍ക്ക് അമൃതാനന്ദമയിയുമായി ദര്‍ശനം നല്‍കും. അമ്മയുടെ ഓസ്‌ട്രേലിയന്‍ പര്യടനവുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് കൂടുതല്‍ അറിയുവാന്‍ താത്പര്യമുള്ളവര്‍ 0428483093 എന്ന നമ്പരില്‍ ബന്ധപ്പെടുക.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക