Image

യുവതിയെ പീഡിപ്പിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ചു

Published on 27 September, 2018
യുവതിയെ പീഡിപ്പിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ചു

യുവതിയെ പീഡിപ്പിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ചു. വീടനുവദിക്കാമെന്ന് വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാരോപിച്ച്‌ കോളിയാടി സ്വദേശിനിയായ യുവതി നല്‍കിയ പരാതിയെ തുടര്‍ന്നാണ് സ്ഥാനം രാജിവെച്ചത്.

നെന്മേനി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.ആര്‍. കറപ്പണ് രാജി വെച്ചത്.പഞ്ചായത്തില്‍ നിന്ന് വീട് അനുവദിക്കേണ്ട സ്ഥലത്ത് വയലാണ് അതാ നാല്‍കളക്ടറുടെ അനുമതി വേണമെന്നും തരപ്പെടുത്തി തരണമെങ്കില്‍ ചിലവ് ചെയ്യണമെന്നും പ്രസിഡന്റ് ആവശ്യപ്പെട്ടു.

പണമാണെങ്കില്‍ ഭര്‍ത്താവ് വരണ യുവതി പറഞ്ഞു. തനിക്ക് പണമല്ല വേണ്ടതെന്നും പകരം യുവതിയെ വേണമെന്നും വഴങ്ങിക്കൊടുക്കണമെന്നും പ്രസിഡന്റ് ആവശ്യപ്പെട്ടു.

വഴങ്ങാതിരുന്നപ്പോള്‍ പിന്നീട് പലതവണ ഈ ആവശ്യം പറഞ്ഞ് ഫോണില്‍ ശല്യപ്പെടുത്തി. യുവതി തനിച്ചുള്ളപ്പോള്‍ വീട്ടിലെത്തിയ പ്രസിഡന്റ് കയറിപ്പിടിച്ചെന്നും ബഹളംവെച്ച്‌ ആളെക്കൂട്ടിയപ്പോള്‍ അടുക്കളവാതിലിലൂടെ ഓടിയെന്നും പരാതിയില്‍ പറയുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക