Image

ഇസ്‌ലാം മതാചാരത്തിന്‌ പള്ളി അഭിവാജ്യ ഘടകമല്ലെന്ന വിധി അയോധ്യ കേസില്‍ ബാധകമല്ലെന്ന്‌ സുപ്രീം കോടതി

Published on 27 September, 2018
ഇസ്‌ലാം മതാചാരത്തിന്‌ പള്ളി അഭിവാജ്യ ഘടകമല്ലെന്ന വിധി അയോധ്യ കേസില്‍ ബാധകമല്ലെന്ന്‌ സുപ്രീം കോടതി

ന്യൂദല്‍ഹി: ഇസ്‌മയില്‍ ഫറൂഖി കേസിലെ വിധി വിശാല ബെഞ്ചിന്‌ വിടേണ്ടതില്ലെന്ന്‌ സുപ്രീം കോടതി. ഇസ്‌ലാം മതാചാരത്തിന്‌ പള്ളി അഭിവാജ്യഘടകമല്ലെന്ന 1994ലെ വിധി അയോധ്യ കേസില്‍ ബാധകമല്ലെന്നും കോടതി വ്യക്തമാക്കി.

ഇസ്‌ലാം മതാചാരത്തില്‍ പള്ളിയൊരു അഭിവാജ്യ ഘടകമല്ലെന്നും എവിടെവേണമെങ്കിലും നിസ്‌കരിക്കാമെന്ന 1994ലെ വിധി സ്ഥലമേറ്റെടുക്കല്‍ സാഹചര്യത്തില്‍ മാത്രമേ ബാധകമാകൂവെന്നും ജസ്റ്റിസ്‌ ഭൂഷണും ചീഫ്‌ ജസ്റ്റിസ്‌ മിശ്രയും വ്യക്തമാക്കി.

എല്ലാ മതങ്ങളുടെയും ആരാധനാലയങ്ങള്‍ ഒരേപോലെ പ്രധാനമാണ്‌. പള്ളിയേറ്റെടുക്കല്‍ വിഷയത്തിലാണ്‌ 1994ലെ ഭരണഘടനാ ബെഞ്ചിന്റെ വിധിയെന്നും വിധിന്യായത്തില്‍ എ.ബി ഭൂഷണ്‍ പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക