Image

കേരള റൈറ്റേഴ്‌സ് ഫോറത്തില്‍ ടോം വിരിപ്പന്റെ പുസ്തകം വ്യതിരിക്തം പ്രകാശനം ചെയ്തു

എ.സി. ജോര്‍ജ്ജ് Published on 27 September, 2018
കേരള റൈറ്റേഴ്‌സ് ഫോറത്തില്‍ ടോം വിരിപ്പന്റെ പുസ്തകം വ്യതിരിക്തം പ്രകാശനം ചെയ്തു
ഹ്യൂസ്റ്റന്‍: ഹ്യൂസ്റ്റന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കേരളാറൈറ്റേഴ്‌സ് ഫോറത്തിന്റെ പ്രതിമാസ ചര്‍ച്ചാസമ്മേളനത്തില്‍ വച്ച് പ്രസിദ്ധ എഴുത്തുകാരനായ ടോംവിരിപ്പന്റെ “”വ്യതിരിക്തം’’ എന്ന ശീര്‍ഷകത്തിലുള്ള പുസ്തകം പ്രകാശനം ചെയ്തു. സെപ്തംബര്‍ 23-ാം തീയതി വൈകുന്നേരം ഹ്യൂസ്റ്റനിലെ സ്റ്റാഫോര്‍ഡിലുള്ള കേരളാ കിച്ചന്‍ റസ്റ്റോറന്റ് ഓഡിറ്റോറിയത്തില്‍ കൂടിയ സമ്മേളനത്തില്‍ കേരളാറൈറ്റേഴ്‌സ് ഫോറം പ്രസിഡന്റ്‌ഡോ. സണ്ണി എഴുമറ്റൂരിനും, ഫോര്‍ട്ട്‌ബെന്റെു കൗണ്ടി സ്കൂള്‍ ബോര്‍ഡ് മെമ്പര്‍ കെ.പി. ജോര്‍ജ്ജിനും പുസ്തകത്തിന്റെ ഓരോ കോപ്പി നല്‍കികൊണ്ടാണ് പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചത്.

ചടങ്ങില്‍ സന്നിഹിതരായ ഫോര്‍ട്ട്‌ബെന്റ് കൗണ്ടി ജുഡീഷ്യല്‍സ്ഥാനാര്‍ത്ഥിജൂലിമാത്യുവും, കെ.പി.ജോര്‍ജ്ജും സദസ്സിനെ അഭിസംബോധന ചെയ്തു. ചര്‍ച്ചാ സമ്മേളനത്തിലെ മോഡറേറ്ററായി ജോസഫ് പോന്നോലി പ്രവര്‍ത്തിച്ചു. അന്തരിച്ച മലയാളത്തിന്റെ പ്രിയ കവി കെ.വി.സൈമന്റെ ഉല്പത്തി പുസ്തകത്തിലെ കവിത ആലാപനവും വിശദീകരണവും ചിന്തകനായ ഈശോജേക്കബ് നിര്‍വ്വഹിച്ചതോടെ ചര്‍ച്ചാ സമ്മേളനത്തിനു തുടക്കമായി.

ശേഷംഅന്നുപ്രകാശനം ചെയ്ത ടോം വിരിപ്പിന്റെ “”വ്യതിരിക്തം’’ എന്ന പുസ്തകത്തെ പരിചയപ്പെടുത്തിക്കൊണ്ട് എ.സി. ജോര്‍ജ്ജ് പ്രസംഗിച്ചു. ഡിക്ടറ്റീവ് നോവല്‍, കഥകള്‍, കവിതകള്‍, ലേഖനങ്ങള്‍ തുടങ്ങിയ സാഹിത്യ വിഭവങ്ങള്‍ ഉള്‍ക്കൊള്ളുന്ന “വ്യതിരിക്തം’ എന്ന കൃതിതികച്ചും പേരുപോലെ തന്നെ വ്യത്യസ്ഥത പുലര്‍ത്തുന്ന ഒന്നാണ്. മനുഷ്യന്റെവിലാപങ്ങളും, ദുഃഖങ്ങളും, സന്തോഷങ്ങളും അത്യന്തം ഹൃദയസ്പര്‍ശിയായ ജീവിത നിരീക്ഷണ പാടവത്തോടെ ഗ്രന്ഥകാരന്‍ ക്യാന്‍വാസില്‍ പകര്‍ത്തിയിരിക്കുന്നു. കൃതിയില്‍ ഉള്‍ക്കൊള്ളുന്ന ചെറിയഡിക്ടറ്റീവ് നോവല്‍ആരംഭം മുതല്‍അവസാനംവരെ വായനക്കാരെആകാംഷയുടെ മുള്‍മുനയില്‍ പിടിച്ചിരുത്തുന്നു.ഉദ്വേഗജനകമായ സാഹസികമായസംഘടനങ്ങളും ചുറ്റുപാടുകളുംകുറ്റാന്വേഷണ പ്രക്രീയകളും അനുവാചകരെആകര്‍ഷിക്കുന്ന ഘടകങ്ങളാണ്. മറ്റുകഥകളിലും കവിതകളിലുംഎഴുത്തുകാരന്റെ ഉദാത്തമായ ജീവിതനിരീക്ഷണത്തിന്റെയുംകാല്പനീകതയുടേയും മഹനീയദൃഷ്ടാന്തങ്ങളാണെന്ന് പുസ്തകം പരിചയപ്പെടുത്തിക്കൊണ്ട് ജോര്‍ജ്ജ് എടുത്തു പറഞ്ഞു.

തുടര്‍ന്ന് “”വാമനഭരണം’’ എന്ന കവിതഎഴുത്തുകാരനായ ജോസഫ്തച്ചാറതന്നെ വായിച്ചു. മാനത്തോളം ഉയര്‍ന്ന വാമനന്റെ ഒരു നശീകരണമാണോ സമീപകാലത്ത്‌കേരളത്തിലുണ്ടായ കേരളത്തിലെ മഹാപ്രളയവുംദുരിതവുമെന്ന് ശങ്കിക്കുന്ന രീതിയിലായിരുന്നുകവിതയുടെആവിഷ്ക്കാരം.

ഗ്രെയ്റ്റര്‍ ഹ്യൂസ്റ്റനിലെ സാംസ്കാരിക പ്രവര്‍ത്തകരും എഴുത്തുകാരുംസാഹിത്യ ആസ്വാദകരുമായഡോ. സണ്ണി എഴുമറ്റൂര്‍, ജോണ്‍ മാത്യു, ഡോ. മാത്യുവൈരമണ്‍, മാത്യു നെല്ലിക്കുന്ന്, റവ.ഫാ. എ.വി. തോമസ്, തോമസ്ഓലിയാംകുന്നേല്‍, റ്റി.ജെ. ഫിലിപ്പ്, ബാബുകുരവയ്ക്കല്‍, കുര്യന്‍ മ്യാലില്‍, ജോണ്‍ കുന്തറ, ബോബിമാത്യു, മേരികുരവയ്ക്കല്‍, ടി.എന്‍. സാമുവല്‍, ഏ.സി. ജോര്‍ജ്ജ്, ഗ്രേസി നെല്ലിക്കുന്ന്, ജോസഫ് പൊന്നോലി, ഫിലിപ്പ് പാത്തിയില്‍, വത്സന്‍ മഠത്തിപ്പറമ്പില്‍, ഈശോജേക്കബ്, ജോസഫ്‌ജേക്കബ്, റോഷന്‍ ഈശോ, ഡാനിയേല്‍ചാക്കോ, ബാബുതെക്കേക്കര, കെ.പി. ജോര്‍ജ്ജ്, ജൂലിമാത്യു, ശങ്കരന്‍കുട്ടി, ടോം വിരിപ്പന്‍, ജോസഫ്തച്ചാറ, തോമസ്‌കെ. വര്‍ഗീസ്തുടങ്ങിയവര്‍ ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്ത് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി. പുസ്തക പ്രകാശനത്തിന് അവസരവുംസഹായ സഹരണങ്ങളും നല്‍കിയകേരള റൈറ്റേഴ്‌സ്‌ഫോറത്തിന് ഗ്രന്ഥകര്‍ത്താവ്‌ടോം വിരിപ്പന്‍ നന്ദിരേഖപ്പെടുത്തിസംസാരിച്ചു. കൊല്ലംയുവമേള പബ്ലിക്കേഷനില്‍ നിന്നും പുസ്തകം ലഭ്യമാണെന്നുംഅദ്ദേഹം അറിയിച്ചു. കേരളറൈറ്റേഴ്‌സ്‌ഫോറം സെക്രട്ടറി ഡോ. മാത്യുവൈരമണ്‍ പൊതുവായ നന്ദി പ്രസംഗം നടത്തി.
കേരള റൈറ്റേഴ്‌സ് ഫോറത്തില്‍ ടോം വിരിപ്പന്റെ പുസ്തകം വ്യതിരിക്തം പ്രകാശനം ചെയ്തുകേരള റൈറ്റേഴ്‌സ് ഫോറത്തില്‍ ടോം വിരിപ്പന്റെ പുസ്തകം വ്യതിരിക്തം പ്രകാശനം ചെയ്തുകേരള റൈറ്റേഴ്‌സ് ഫോറത്തില്‍ ടോം വിരിപ്പന്റെ പുസ്തകം വ്യതിരിക്തം പ്രകാശനം ചെയ്തുകേരള റൈറ്റേഴ്‌സ് ഫോറത്തില്‍ ടോം വിരിപ്പന്റെ പുസ്തകം വ്യതിരിക്തം പ്രകാശനം ചെയ്തു
Join WhatsApp News
ലാനാ വാലാ 2018-09-28 17:59:31
നിങ്ങൾ  റൈറ്റർ  ഫോറംകാർ  മഹാ  സംഭവമാണല്ലോ . ലാനയിൽ  പോലും  ഇത്ര  പരിപാടിയോ  ചർച്ചയോ  ഇല്ലാ . അവിടത്തെ  മലയാളം  സൊസൈറ്റിയും  നിങ്ങളെ  കണ്ടു  പഠിക്കണം  എന്നാ  തോന്നുന്നത് . സംഗതി  പൊളിച്ചടുക്കി . എല്ലാരും  ഫിലഡൽഫിയ  ലാന ക്കു  വരണം .ചിലർക്കൊക്കെ  ഫലകവും  പൊന്നാടയും  വന്നാൽ തരാം . പക്ഷേ  മുൻകൂറായി  അറിയിക്കണം . ഒരിച്ചിരി  ഡോളറും  കരുതിക്കോണം . കാരണം  പൊന്നാടക്കും  ഫലകത്തിനും  ചിലവുണ്ടല്ലൊ .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക