Image

ജഡ്ജി കാവനാവിന്റെ നിയമനം സ്ഥിരപ്പെടുത്തുന്ന സെനറ്റ് വോട്ടെടുപ്പ് നീട്ടിവെക്കണമെന്ന് 4 റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍മാര്‍

പി പി ചെറിയാന്‍ Published on 28 September, 2018
ജഡ്ജി കാവനാവിന്റെ നിയമനം സ്ഥിരപ്പെടുത്തുന്ന സെനറ്റ് വോട്ടെടുപ്പ് നീട്ടിവെക്കണമെന്ന് 4 റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍മാര്‍
വാഷിംഗ്ടണ്‍: ലൈംഗിക ആരോപണങ്ങള്‍ക്ക് വിധേയനായി സെനറ്റ് ജുഡീഷ്യറി കമ്മിറ്റി മുമ്പാകെ തെളിവെടുപ്പിന് ഹാജരായ സുപ്രീം കോടതി നോമിനി ബ്രട്ട് കാവനോവിന്റെ നിയമനം സ്ഥിരപ്പെടുത്തുന്ന സെനറ്റ് വോട്ടെടുപ്പ് തല്‍ക്കാലം മാറ്റിവെക്കണമെന്ന് നാല് പ്രധാന റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍മാര്‍ സംയുക്തമായി ആവശ്യപ്പെട്ടു. ജഡ്ജി കാവനോക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ സ്വതന്ത്ര്യ ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കുമെന്നും ഇവര്‍ ആവശ്യപ്പെട്ടു. മാസച്യുസെറ്റ് ഗവര്‍ണര്‍ ചാര്‍ലി ബേക്കര്‍, മേരിലാന്റ് ഗവര്‍ണര്‍, വെര്‍മോണ്ട് ഗവര്‍ണര്‍, ഒഹായൊ ഗവര്‍ണര്‍ എന്നിവരാണ് 4 പേര്‍. സെനറ്റ് ജുഡീഷ്യറി കമ്മിറ്റിക്ക് മുമ്പാകെ സെപ്റ്റംബര്‍ 27 വ്യാഴാഴ്ച ഹാജറായി ജഡ്ജ് കാവനാവും, ആരോപണം ഉന്നയിച്ച പ്രൊഫ. ക്രിസ്റ്റിന്‍ ബ്ലാസിയും വിശദീകരണം നല്‍കി. ലൈംഗിക ആരോപണത്തില്‍ ക്രിസ്റ്റീന നൂറ് ശതമാനം ഉറച്ചു നിന്നപ്പോള്‍, ഈ സംഭവത്തില്‍ ഞാന്‍ തികച്ചും നിരപരാധിയാണെന്ന് ജഡ്ജിയും വാദിച്ചു.

ചക്ക് ഗ്രാസ്ലി ചെയര്‍ പേഴ്‌സനായ ജൂഡീഷ്യറി കമ്മിറ്റിയില്‍ ആകെ 21 അംഗങ്ങളാണ ഉള്ളത്. ഇതില്‍ 11 റിപ്പബ്ലിക്കന്‍സും, 10 ഡെമോക്രാറ്റുമാണ്. സെപ്റ്റംബര്‍ 28 വെള്ളിയാഴ്ച രാവിലെ 9.30 ന് ജുഡീഷ്യറി കമ്മിറ്റി വോട്ടെടുപ്പില്‍ കാവനാവ് ഭൂരിപക്ഷം വോട്ടുകള്‍ നേടിയാല്‍ പീന്നീട് സെനറ്റാണ് നിയമനം സ്ഥിരീകരിക്കുക. ട്രംമ്പ് കാവനോയ്തന കുലമായി സ്വീകരിച്ച നിലപാട് റിപ്പബ്ലിക്കന്‍ സെനറ്റ് അംഗങ്ങള്‍ കൂടി അംഗീകരിച്ചാല്‍ രാജ്യത്തെ പരമോന്നത് നീതി പീഠത്തില്‍ കാവനോവിന്റെ സ്ഥാനം ഉറപ്പാകും. സെനറ്റില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് 51 ഉം, ഡമോക്രാറ്റിന് 49 അംഗങ്ങളാണ് ഉള്ളത്.
ജഡ്ജി കാവനാവിന്റെ നിയമനം സ്ഥിരപ്പെടുത്തുന്ന സെനറ്റ് വോട്ടെടുപ്പ് നീട്ടിവെക്കണമെന്ന് 4 റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍മാര്‍   ജഡ്ജി കാവനാവിന്റെ നിയമനം സ്ഥിരപ്പെടുത്തുന്ന സെനറ്റ് വോട്ടെടുപ്പ് നീട്ടിവെക്കണമെന്ന് 4 റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍മാര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക