Image

ശബരിമല: ചരിത്ര വിധിയും സ്ത്രീകളെ വിലക്കിയ ഒരു ഫോട്ടോയുടെ കഥയും

Published on 28 September, 2018
ശബരിമല: ചരിത്ര വിധിയും സ്ത്രീകളെ വിലക്കിയ ഒരു ഫോട്ടോയുടെ കഥയും
ന്യൂഡല്‍ഹി: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ച് സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന്റെ ചരിത്ര പ്രധാനമായ വിധി വന്നിരിക്കുന്നു. അഞ്ചംഗ ബെഞ്ചില്‍ നാലുപേരുടെ പിന്തുണയോടെയാണ് പ്രായഭേദമില്ലാതെ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന വിധി. വിശ്വസിക്കാനുള്ള സ്വാതന്ത്ര്യത്തിനു മേല്‍ ജീവശാസ്ത്രപരമായ കാരണങ്ങള്‍ക്ക് ആധിപത്യം സ്ഥാപിക്കാനാകില്ലെന്ന് അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ അധ്യക്ഷനായ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിധിന്യായത്തില്‍ വ്യക്തമാക്കി. 12 വര്‍ഷത്തെ നിയമപോരാട്ടത്തിന് ശേഷമാണ് കോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നത്. 

ജസ്റ്റിസുമാരായ ആര്‍.എഫ്. നരിമാന്‍, എ.എം. ഖാന്‍വില്‍ക്കര്‍, ഡി.വൈ. ചന്ദ്രചൂഢ്, ഇന്ദു മല്‍ഹോത്ര എന്നിവരാണ് ബെഞ്ചിലെ മറ്റു അംഗങ്ങള്‍. 10നും 50നുമിടയില്‍ പ്രായമുള്ള പെണ്‍കുട്ടികളേയും സ്ത്രീകളേയും ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് വിലക്കുന്ന വിശ്വാസം ചോദ്യം ചെയ്തുള്ള ഹര്‍ജികളാണ് കോടതിയുടെ പരിഗണനയിലുണ്ടായിരുന്നത്. ഓഗസ്റ്റ് എട്ടിന് കേസ് പരിഗണിച്ച കോടതി വിധി പറയാന്‍ മാറ്റുകയായിരുന്നു. രാജ്യത്തെ വിവിധ മതവിഭാഗങ്ങളുടെ ആരാധനാലയങ്ങളില്‍ നിലവിലുള്ള സമാനമായ വിലക്കുകളേയും നിയന്ത്രണങ്ങളെയും ഈ വിധി സ്വാധീനിക്കും.

സുപ്രീം കോടതിയുടെ നിരീക്ഷണങ്ങള്‍ ഇങ്ങനെ *ആര്‍ത്തവത്തിന്റെ പേരില്‍ പ്രാര്‍ത്ഥിക്കാനുള്ള അവകാശം നിഷേധിക്കാനാവില്ല * അയ്യപ്പവിശ്വാസികള്‍ പ്രത്യേക മതവിഭാഗമല്ല * വിശ്വാസത്തില്‍ തുല്യതയാണ് വേണ്ടത് * സ്ത്രീകളെ ദൈവമായി കണക്കാക്കിയ രാജ്യമാണ് ഇന്ത്യ * സ്ത്രീകളോടുള്ള ഇരട്ടത്താപ്പ് തരംതാഴ്ത്തുന്നതിന് തുല്യം. അതേസമയം വിധിയെ സ്വാഗതം ചെയ്യുന്നുവെന്നും സ്ത്രീകള്‍ക്ക് സുരക്ഷിതമായി മല ചവിട്ടാനുള്ള സാഹചര്യങ്ങള്‍ ഒരുക്കുമെന്നും മറ്റ് കാര്യങ്ങള്‍ ദേവസ്വം ബോര്‍ഡാണ് തീരുമാനിക്കേണ്ടതെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.  വിധിയില്‍ സന്തോഷമെന്ന് കര്‍ണാടക മന്ത്രി ജയമാല. ഇത് ദൈവം തന്ന വിധിയാണ് ഇതെന്നും ജയമാലയുടെ പ്രതികരണം. 1987ല്‍ തന്റെ 27-ാം വയസില്‍ ശബരിമല ക്ഷേത്രം സന്ദര്‍ശിച്ചിട്ടുണ്ടെന്ന് 2006ല്‍ കന്നഡ നടി ജയമാല നടത്തിയ വെളിപ്പെടുത്തല്‍ വലിയ ഒച്ചപ്പാടുണ്ടാക്കിയിരുന്നു.

 രാജ്യത്തെ മുഴുവന്‍ ക്ഷേത്രങ്ങള്‍ക്കും വിധി ബാധകമാണ്. വിധി നിരാശാജനകമെന്ന് തന്ത്രി കണ്ഠരര് രാജിവര് #്ഭിപ്രായപ്പെട്ടു. വിധി സ്ത്രീകളുടെ വിജയമെന്ന് ശബരിമലയിലെ സ്ത്രീപ്രവേശനത്തിന് വേണ്ടി വാദിക്കുന്ന ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയും വിധി ദുഖകരമെന്ന് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനും പറഞ്ഞു. റിവ്യൂ പെറ്റീഷന്‍ കൊടുക്കാന്‍ അവസരം ഉണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു. ക്രിസ്ത്യന്‍ മുസ്‌ലീം മതസംഘടനകളെ കൂടി ബാധിക്കുന്ന വിധിയാണ് ഇതെന്നും സമാനമായി ചിന്തിക്കുന്ന ആളുകളെ അണിനിരത്തി അടുത്തമാസം ആദ്യവാരം തന്ന റിവ്യൂ പെറ്റീഷന്‍ ഫയല്‍ ചെയ്യാനാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.

2006ല്‍ ഇന്ത്യന്‍ യംഗ് ലോയേഴ്‌സ് അസോസിയേഷന്‍ ആണ് ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിക്കണം എന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്. 2008 മാര്‍ച്ച് ഏഴിന് മൂന്നംഗ ബഞ്ചിന് കേസ് റഫര്‍ ചെയ്തു. എന്നാല്‍ പിന്നീട് കെട്ടിക്കിടന്ന കേസ് 2016 ജനുവരി 11നാണ് വീണ്ടും സജീവമായത്. ആര്‍ത്തവമുള്ള പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും വിശ്വാസത്തിന്റെ പേരില്‍ ശബരിമല ക്ഷേത്രത്തില്‍ വിലക്കേര്‍പ്പെടുത്തുന്നത് ലിംഗവിവേചനവും ഭരണഘടനാപരമായ മൗലികാവകാശങ്ങളുടെ ലംഘനവുമാണെന്ന് ഹര്‍ജിക്കാര്‍ ആരോപിക്കുകയുണ്ടായി. മഹാരാഷ്ട്രയിലെ ശനീശ്വര്‍ ക്ഷേത്രമടക്കമുള്ളവയിലെ സ്ത്രീ പ്രവേശനത്തിനായുള്ള പ്രക്ഷോഭങ്ങള്‍ വിജയം കാണുകയും സ്ത്രീ പ്രവേശനം അനുവദിക്കുകയും ചെയ്തിരുന്നു. സ്ത്രീ പ്രവേശനത്തിന് അനുകൂലമായി ബോംബെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. നാസികിലെ മഹാലക്ഷ്മി ക്ഷേത്രം, കോലാപൂരിലെ ത്രയംബകേശ്വര്‍ ക്ഷേത്രം എന്നിവിടങ്ങളിലും സ്ത്രീപ്രവേശനം അനുവദിച്ചിരുന്നു. മുംബൈയിലെ ഹാജി അലി ദര്‍ഗയിലും സ്ത്രീ പ്രവേശനം അനുവദിച്ചു. 

സ്ത്രീ പ്രവേശനത്തെ എതിര്‍ക്കുന്ന നിലപാടാണ് 2016 ജനുവരിയില്‍ അന്നത്തെ യു.ഡി.എഫ് സര്‍ക്കാര്‍ സ്വീകരിച്ചത്. 2016 മേയില്‍ അധികാരത്തില്‍ വന്ന ഇടതു സര്‍ക്കാര്‍ യു.ഡി.എഫിന്റെ അതേ നിലപാടാണ് തുടക്കത്തില്‍ സ്വീകരിച്ചത്. എന്നാല്‍ 2017ല്‍ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ചുകൊണ്ട് വീണ്ടും സര്‍ക്കാര്‍ നിലപാട് മാറ്റി. 2017 ഒക്ടോബര്‍ 13ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ആര്‍ ഭാനുമതി, അശോക് ഭൂഷണ്‍ എന്നിവരുടെ മൂന്നംഗ ബഞ്ച് കേസ് ഭരണഘടന ബഞ്ചിന് കൈമാറി. 1965ലെ കേരള ഹിന്ദു പ്ലേസസ് ഓഫ് പബ്ലിക് വര്‍ഷിപ്പ് (ഓതറൈസേഷന്‍ ഓഫ് എന്‍ട്രി) റൂള്‍സിലെ ത്രി ബി വകുപ്പ് ചോദ്യം ചെയ്താണ് ഇവര്‍ കോടതിയിലെത്തിയത്. ആര്‍ത്തവമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കുന്നതില്‍ വിലക്കേര്‍പ്പെടുത്തുന്ന നിയമമാണിത്.

സ്ത്രീകള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്കും നിയന്ത്രണവും ഭരണഘടനയുടെ 14, 15, 17 അനുച്ഛേദങ്ങള്‍ക്ക് വിരുദ്ധമാണ് എന്ന് ഹര്‍ജിക്കാരുടെ അഭിഭാഷകയായ ഇന്ദിര ജയ് സിംഗ് ചൂണ്ടിക്കാട്ടുന്നു. സ്ത്രീകളോടുള്ള വിവേചനമാണ് ഇതെന്നും സ്ത്രീകള്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന ഇടങ്ങളില്‍ പോയി പ്രാര്‍ത്ഥിക്കാനുള്ള അനുവാദം വേണമെന്നും ഇന്ദിര ജയ്‌സിംഗ് വാദിച്ചു. ശബരിമല ക്ഷേത്രത്തിന്റെ നടത്തിപ്പുകാരായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സ്ത്രീകളെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കുന്നതിന് എതിരായിരുന്നു. വിശ്വാസത്തിന്റെ ഭാഗമായുള്ള ആചാരത്തില്‍ മാറ്റം വരുത്താന്‍ കഴിയില്ലെന്നും അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരി ആയതിനാല്‍ സ്ത്രീകളെ വിലക്കുന്നതില്‍ വിവേചനമില്ലെന്നും ദേവസ്വം ബോര്‍ഡ് വാദിച്ചിരുന്നു.
***
പരമോന്നത കോടതിയില്‍ നിന്ന് ചരിത്ര വിധി വന്ന പശ്ചാത്തലത്തില്‍ പഴയൊരു ഫോട്ടൊയും ഫോട്ടൊഗ്രാഫറും ലൈവാവുകയാണ്. ശബരിമലയിലെ സ്ത്രീപ്രവേശനം ആദ്യമായി കോടതി മുന്നിലെത്തുന്നത് ഈ ഫോട്ടൊഗ്രാഫര്‍ പകര്‍ത്തിയ ചിത്രം വിവാദമായപ്പോഴാണ്. അതിനെ തുടര്‍ന്ന് യൗവന യുക്തരായ സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിക്കുന്നതിന് വിലക്കും വന്നു 1993 ലാണ് സ്ത്രീ പ്രവേശനം തടഞ്ഞു കൊണ്ടുള്ള കേരള ഹൈക്കോടതിയുടെ ഉത്തരവ് വരുന്നത്. 

കോട്ടയത്തെ ഫ്രീലാന്‍സ് ഫോട്ടൊഗ്രഫറായ ജോയി അന്ന് ശബരിമലയില്‍ പോയി ചിത്രങ്ങള്‍ എടുത്ത് പത്രങ്ങള്‍ക്ക് നല്‍കിയിരുന്ന കാലം. ശബരിമല എക്‌സിക്യുട്ടീവ് ഓഫിസറായിരുന്ന ചന്ദ്രിക കുട്ടി തന്റെ പേരക്കുട്ടിക്ക് ചോറുകൊടുക്കുന്ന ചിത്രമാണ് ജോയി അന്ന് പകര്‍ത്തിയത്. യുവതികള്‍ക്ക് ആചാരവിലക്കുണ്ടായിരുന്ന ക്ഷേത്രത്തില്‍ അത് മറികടന്ന് സ്ത്രീകള്‍ ഒന്നിച്ച് വന്നത് പുറം ലോകം അറിഞ്ഞത് ആ വാര്‍ത്ത ചിത്രത്തിലൂടെയായിരുന്നു. ജന്മഭൂമി പത്രത്തിന്റെ ഒന്നാം പേജില്‍ വിവാദത്തിന് വഴിതുറക്കുന്ന ചിത്രം, എന്ന അടിക്കുറിപ്പോടെ ഇത് പ്രസദ്ധീകരിച്ചതാണ് കേരളമാകെ പ്രകമ്പനം കൊള്ളാന്‍ ഇടയാക്കിയത്. പടം പകര്‍ത്തുമ്പോള്‍ ഇത്രയും വലിയ  പ്രശ്‌നമാകുമെന്ന് താന്‍ ആലോചിച്ചിരുന്നില്ലെന്ന് ജോയി പറയുന്നു. ഇപ്പോള്‍  കാലിഫോര്‍ണിയയില്‍ താമസിക്കുകയാണ് ജോയി. ഇത് ഒരു വാര്‍ത്തയാണല്ലോ എന്ന് ചിത്രം പകര്‍ത്തുമ്പോള്‍ മനസില്‍ കരുതിയിരുന്നു. 

ചിത്രമെടുത്ത് പമ്പയിലെ ഗസ്റ്റ് ഹൗസില്‍ മടങ്ങിയെത്തി അരമണിക്കൂര്‍ കഴിഞ്ഞ് ഒരാള്‍ അവിടെ എത്തി. ഇപ്പോള്‍ പകര്‍ത്തിയ ചോറൂണിന്റെ ചിത്രം നെഗറ്റീവ് അടക്കം നല്‍കണം. ചെറിയ തുകയൊന്നുമായിരുന്നില്ല അന്ന് തന്റെ മുന്നിലേക്ക് നീട്ടിയത്. 50000 രൂപയുടെ കെട്ടാണ് അന്ന് അവര്‍ വെച്ചു നീട്ടിയത്. തരില്ല എന്നു പറഞ്ഞപ്പോള്‍ ചെറുതായി സ്‌റ്റൈല്‍ മാറ്റി. ഞാന്‍ വെറുതെ വന്ന ഫോട്ടൊഗ്രഫറല്ല, കോട്ടയത്തുനിന്ന് പത്രക്കാര്‍ക്കൊപ്പം വന്നതാ എന്നു പറഞ്ഞപ്പോള്‍ പ്രസിദ്ധീകരിക്കരുതെന്നായി. സംഭവം കണ്ടു കൊണ്ടു നിന്ന പി.ടി.ഐ റിപ്പോര്‍ട്ടര്‍ സി.ബി മേനോന്‍ അവിടേക്ക് വന്നു, പടം കൊടുക്കണോ വേണ്ടയോ എന്ന് ഞങ്ങള്‍ കോട്ടയത്ത് ചെന്നിട്ട് തീരുമാനിച്ചോളാം, കാശുമെടുത്ത് സ്ഥലം വിട് എന്നദ്ദേഹം പറഞ്ഞു.

അങ്ങനെയാണ് ചിത്രവുമായി കോട്ടയത്ത് എത്താന്‍ സാധിച്ചത്. പടം എല്ലാവര്‍ക്കും പതിവ് പോലെ നല്‍കി, പക്ഷെ അമ്പരപ്പിക്കുന്ന ഡിസ്‌പ്ലേ നല്‍കിയത് ജന്മഭൂമിയായിരുന്നു. അത് കണ്ട് വിശ്വഹിന്ദുപരിഷത്ത് പ്രശ്‌നം ഏറ്റെടുക്കുകയും ഫോട്ടൊയും പത്രകട്ടിങ്ങുമെല്ലാം കോടതിയില്‍ എത്തി. അത് വിധിക്ക് കാരണവുമായി. ഇന്ന് വീണ്ടും സ്ത്രീ പ്രവേശനം കോടതിയുടെ വിധികാത്ത് നില്‍ക്കുമ്പോള്‍ കാലിഫോര്‍ണിയയില്‍ ചര്‍ച്ചാ വിഷയമായിരിക്കുകയാണ് ജോയിയും ജോയിയുടെ ചിത്രവും.

എന്നാല്‍ ശബരിമലയില്‍ പ്രായഭേദമില്ലാതെ സ്ത്രീകള്‍ പ്രവേശിച്ചിരുന്നുവെന്നതിന് തെളുവുമായി ശബരിമല ഉപദേശക സമിതി ചെയര്‍മാന്‍ ടി.കെ.എ നായര്‍. 1940 കളില്‍ സ്ത്രീകളെ ശബരിമലിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അമ്മയുടെ മടിയില്‍ ഇരുത്തി ശബരിമല ക്ഷേത്രത്തില്‍ വച്ചായിരുന്നു തന്റെ ചോറൂണെന്ന് നടന്നതെന്ന് ടി.കെ.എ നായര്‍ പറഞ്ഞു. മുന്‍ പ്രധാന മന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ മുഖ്യ ഉപദേഷ്ടാവായിരുന്നു ടി.കെ.എ നായര്‍. പന്തളം രാജാവിന്റെ നിര്‍ദേശപ്രകാരമാണ് അന്ന് അമ്മയും അച്ഛനും ദര്‍ശനം നടത്തിയത്. 1939 നവംബര്‍ കഴിഞ്ഞ് ഒരു വര്‍ഷത്തിനകം ശബരിമലയില്‍ ചോറൂണിന് വേണ്ടി അച്ഛനും, അമ്മയും അമ്മാവനും കൂടി പോയി. അമ്മയുടെ മടിയില്‍ ഇരുന്ന് ശബരിമല ക്ഷേത്ര സന്നിധിയില്‍ വച്ച് എനിക്ക് ചോറ് തന്നു എന്ന് അമ്മയും അച്ഛനും പറഞ്ഞത് കേട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ശ്രീകോവിലിന് മുന്നില്‍ അമ്മ ഇരുന്നിട്ടും അന്നാരും തടയും ഇറങ്ങിപ്പോവാന്‍ പറയുകയും ചെയ്തിട്ടില്ലെന്നും ടി.കെ.എ നായര്‍ പറഞ്ഞു.

ശബരിമല: ചരിത്ര വിധിയും സ്ത്രീകളെ വിലക്കിയ ഒരു ഫോട്ടോയുടെ കഥയും
Join WhatsApp News
Being Independent 2018-09-28 11:35:34
I don't want to you have 
to fill the empty parts of me 
I want to be full of my own
I want to be so complete
I could light a whole city
and then 
I want to have you 
cause the two of us 
combined could 
set it on fire 
                    _rupi kaur 
(posted by Anthappan)
പുരുഷ ദൈവങ്ങള്‍ - നിങ്ങള്‍ക്ക് വേണോ? 2018-09-28 16:46:31

നമ്മള്‍ കൊയ്യും വയലുകള്‍ ഒക്കെ ......പെണ്ണാളെ- നിങ്ങളെ കബളിപ്പിക്കാന്‍  എന്തെല്ലാം വേലകള്‍ 

Do women need to go to Sabarimala or any such male dominant places.  NO!

Women had been used and abused by men from the very beginning of the human race. There are several reasons associated with it. Men, in general, are pleasure seekers, so they will use and abuse any available resources to seek pleasure.

As civilization progressed women were able to gain many fundamental rights which were denied to them. Like:- Voting rights, equal pay for the same job etc.

Why women were put under the control of men like slaves. Men wanted their pleasure obtaining ‘thing’ to be kept as private property. The bible from the very beginning controlled women and held them inferior and as slaves and traded them like cattle. The patriarchs sold their own daughters for prostitution & slavery. Judaism, Christanity & Islam continued the process. They all had very powerful almighty gods as they claimed, but none of those gods ever stood for the rights and equal treatment of women. It was the British with Civil laws that controlled the gods and gave humanitarian freedom to women. Other religions, not of biblical origin were not different either. The various cults in India made women gods in literature but their condition is still worse.  So why women go to these so-called houses of worship made by men.

 Women of the World! You don’t need a god made by men. Men want your money and hard work, you are being exploited everywhere. You are the treasure house of Civilization. You don’t need a god who did nothing for you. Stop going to those Male houses, temples, churches, mosques, mountains. Educate yourself and your children and completely avoid man’s dominance.  Just because you can and you are given permission, you don’t have to do it. Supreme Court interpreted the Law, you have the rights. But stay away from all of them.

Fight against the priests who falsely put the praise on you. fight, fight ‘ Chowva dosham, Astrology,  fight faith healing, fight for equal wages. The politicians and priests are abusing you. wake up, shake them off and walk forward. We need more women in Law Enforcement, lawmaking and in Courts.

andrew

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക