Image

ബാലഭാസ്‌ക്കറിനെയും കുടുംബത്തെയും അവഹേളിച്ച്‌ കമന്റിട്ടയാള്‍ക്കെതിരെ പ്രതിഷേധം

Published on 28 September, 2018
ബാലഭാസ്‌ക്കറിനെയും കുടുംബത്തെയും അവഹേളിച്ച്‌ കമന്റിട്ടയാള്‍ക്കെതിരെ പ്രതിഷേധം
വാഹനാപകടത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന ഗായകന്‍ ബാലഭാസ്‌ക്കറിനെയും കുടുംബത്തെയും അവഹേളിച്ച്‌ കമന്റിട്ടയാള്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. പ്രബി ലൈഫി എന്ന സോഷ്യല്‍ മീഡിയ ഉപഭോക്താവാണ് ഗായകനെയും കുടുംബത്തെയും അവഹേളിക്കുന്ന രീതിയില്‍ കമന്റുകളിട്ടത്. സംഭവത്തിനെതിരെ നിരവധി പേര്‍ രംഗത്തെത്തിയതോടെ ഒടുവില്‍ സംഭവത്തില്‍ ഇയാള്‍ മാപ്പ് പറയുകയും ചെയ്‌തു.

മലയാളത്തിന്റെ പ്രിയ ഗായകനെ അനുസ്‌മരിച്ച്‌ റേഡിയോ അവതാരകനായ കിടിലം ഫിറോസ് ഇട്ട പോസ്‌റ്റിന് താഴെയാണ് ഇയാള്‍ മോശം കമന്റ് ഇട്ടത്. മകള്‍ നഷ്ടപ്പെട്ടെങ്കിലെന്താ അധികം പ്രായമൊന്നും ആയിട്ടില്ലല്ലോ എന്നായിരുന്നു ഇയാളുടെ കമന്റ്. ഇതിനെതിരെ ബാലഭാസ്‌ക്കറിന്റെ സുഹൃത്തുക്കള്‍ അടക്കം നിരവധി പേര്‍ രംഗത്തെത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക