Image

സുപ്രീം കോടതി വിധി ഒരു കെണി (ശ്രീകുമാര്‍ ഉണ്ണിത്താന്‍)

Published on 28 September, 2018
സുപ്രീം കോടതി വിധി ഒരു കെണി (ശ്രീകുമാര്‍ ഉണ്ണിത്താന്‍)
ഇന്ന് സുപ്രീം കോടതിയുടെ വിധിയില്‍ ഞാനും എന്നെപോലെ പലരും അത്ര സന്തോഷത്തിലല്ല.അവിടെ പോയിട്ടുള്ള ഏതൊരാള്‍ക്കും അറിയാം അവിടുത്തെ തിരക്കും ബുദ്ധിമുട്ടും. ആറും, ഏഴും മണിക്കുറുകള്‍ കാത്തു നിന്നാണ്ദര്‍ശനം നേടുന്നത്. നീലിമല കയറുന്ന എത്ര ആരോഗ്യം ഉള്ള ആളും പത്തു വട്ടം വിശ്രമിക്കാതെ മല കയറാറില്ല. അത്ര കഠിനമാണ് മലകയറ്റം. എത്രയോ പേരുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ നാം വഴിനീളെ മലകയറ്റത്തില്‍ കാണാറുണ്ട്.

ഇതു നമ്മുടെ സ്ത്രീകള്‍ക്ക് കിട്ടിയ സ്വാതന്ത്ര്യം അല്ല. അതൊരുതരം കെണിയാണ്. അവരെ കൊണ്ടുതന്നെ അവരുടെ ധര്‍മത്തെ നശിപ്പിക്കാനുള്ളകെണി. രാത്രിഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ കഴിയാത്തഒരു സ്ത്രീക്ക്നീലിമല കയറാന്‍ സ്വാതന്ത്ര്യം കിട്ടിയിതിനെ സ്വാതന്ത്ര്യമായി കാണുവാന്‍ പറ്റുമോ.

സാധാരണ ഒരു അമ്പലത്തില്‍ പോകുന്നത് പോലെയല്ല ശബരിമലക്കു പോകുന്നത് എന്ന് വ്യക്തം.
വ്യത്യാസമെന്തെന്നാല്‍ സാധാരണ അമ്പലങ്ങളില്‍ ഭക്തന്‍ ഭഗവാനെ കാണാന്‍ പോകുന്നു. പക്ഷേ ശബരിമലയില്‍ അങ്ങനെയല്ല. വെറും ഭക്തന്മാര്‍ക്ക് അവിടെ പ്രവേശനമില്ല. അവിടെ പോകണമെങ്കില്‍ ഭക്തന്‍ ആദ്യം ഭഗവാനാകണം. 41 ദിവസത്തെ ശാരീരികവും മാനസികവുമായ കഠിന പരിശ്രമത്താല്‍ മനസ്സാ വാചാ കര്‍മ്മണാ ഏതാണ്ട് ഭഗവാന്റെ അതേ തലത്തില്‍ എത്തിയവരാണ് ശബരിമലയില്‍ പോയി അയ്യപ്പനെ ദര്‍ശിക്കേണ്ടത്.

പക്ഷേ അതിനുള്ള കഠിന പരിശ്രമത്തില്‍ പരമാവധി 28 ദിവസത്തിനപ്പുറത്തേക്ക് എത്താന്‍ പത്ത് വയസ്സിനും അമ്പതിനും ഇടക്കുള്ള സ്ത്രീകള്‍ക്ക് കഴിയാത്തത് കൊണ്ടാണ് അവര്‍ ഈ സാഹസത്തിന് മുതിരാത്തത്. കാലാകാലങ്ങളായി നാം ഈ പാത പിന്‍തുടര്‍ന്ന് പോരുന്നു. ഇതിനെസ്ത്രീകളുടെ കുറവായി
തെറ്റിദ്ധരിക്കരുത്. അതുകൊണ്ടുപത്ത് വയസ്സിനും അമ്പതിനും ഇടക്കുള്ള സ്ത്രീകള്‍ക്ക് മാത്രമാണ് പ്രവേശനം ഇല്ലാതിരുന്നത്.

എല്ലാ സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനം ആകാമെന്ന് സുപ്രീംകോടതി അഞ്ചംഗ ബെഞ്ചിലെ നാല് ജഡ്ജിമാര്‍ ഏകാഭിപ്രായം പുലര്‍ത്തിയപ്പോള്‍ ബെഞ്ചിലെ ഏക വനിതാ അംഗമായ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര മാത്രമാണ് വിയോജിപ്പു രേഖപ്പെടുത്തിയത് ഹിന്ദുക്കളുടെ വികാരമായാണ് നാം കാണുന്നത് . മതവികാരങ്ങള്‍ ഉള്‍പ്പെട്ട വിഷയങ്ങളില്‍ കോടതി ഇടപെടാതിരിക്കുന്നതാവും അഭികാമ്യമെന്ന് അവര്‍ അഭിപ്രായപ്പെട്ടു.

വിശ്വാസവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ യുക്തിക്ക് സ്ഥാനമില്ലെന്ന് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര വ്യക്തമാക്കി. ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിധി ന്യായത്തിലാണ് മതവിശ്വാസങ്ങളെ വേര്‍തിരിച്ചു കാണേണ്ടതുണ്ടെന്ന് അവര്‍ അഭിപ്രായപ്പെട്ടത്.

ശബരിമല ക്ഷേത്രത്തിനും ആരാധനാ മൂര്‍ത്തിക്കും ഭരണഘടനയുടെ 25, 26 വകുപ്പുകള്‍ പ്രകാരം സംരക്ഷണമുണ്ട്. വേര്‍തിരിച്ചുള്ള രീതികള്‍ പിന്തുടരുന്ന വിഭാഗങ്ങളെ ഒരു മതത്തിലെ പ്രത്യേക വിഭാഗമായി കാണേണ്ടതുണ്ട്. ഇത്തരത്തില്‍ നോക്കിയാല്‍ അയ്യപ്പന്മാരെ ഒരു പ്രത്യേക മതവിഭാഗമായി വീക്ഷിക്കേണ്ടതുണ്ടെന്ന് അവര്‍ നിരീക്ഷിച്ചു.

ആഴത്തില്‍ വേരൂന്നിയ മതവിശ്വാസങ്ങളെ, രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്കായി മാറ്റിയെഴുതരുതെന്ന് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര തന്റെ വിധിയില്‍ വ്യക്തമാക്കി. ഒരു മതം എന്താണ് പിന്തുടരേണ്ടതെന്നത് ആ മതമാണു തീരുമാനിക്കേണ്ടത്. വ്യക്തിവിശ്വാസത്തിന്റെ വിഷയമാണിത്. വൈവിധ്യമാര്‍ന്ന വിശ്വാസങ്ങളുടെ മണ്ണാണ് ഇന്ത്യ. ബഹുസ്വരതയാര്‍ന്ന സമൂഹത്തില്‍ വിവേകമുള്‍ക്കൊള്ളാത്ത വിശ്വാസങ്ങള്‍ പോലും പിന്തുടരാനുള്ള സ്വാതന്ത്ര്യമാണ് നീതിയുക്തമായി ഭരണഘടന നല്‍കേണ്ടതെന്നും അവര്‍ വിധിന്യായത്തില്‍ കുറിച്ചു.
Join WhatsApp News
ഒരു ഭാര്യയുടെ യാചന 2018-09-28 13:11:56
തങ്കമേ ഓമനേ എന്നു വിളിച്ചിരുന്ന 
നിങ്ങൾക്കെന്തേ ഇന്നൊരു   ഭാവമാറ്റം?
നമ്മുടെ സന്തോഷ ജീവിതത്തിൽ 
നിന്നു പിറന്നില്ല 'ഉണ്ണി' യോമനകൾ  
അന്നത്തെ  സന്തോഷം മാഞ്ഞുപോകാൻ
എന്താണ് കാരണം ചൊല്ലിടുമോ ?
ശബരിമല നട സ്ത്രീകൾക്കായി 
തുറന്നാൽ അതിൽ എന്തു തെറ്റ് ?
സ്ത്രീകളെ കഥകളിൽ കവിതകളിൽ 
വാനോളം പുകഴ്തിത്തിടുമ്പോൾ, 
രതിക്രീഡയിലാവരുമായി ലസിച്ചിടുമ്പോൾ 
കണ്ടിരുന്നാ സന്തോഷം എങ്ങുപോയി ?
പ്രസവവും വളർത്തലും അരിവെപ്പുമായ് 
കഴിഞ്ഞൊരു കാലമുണ്ടായിരുന്നു.
എന്നാൽ കാലങ്ങൾ മാറിവന്നു 
സ്ത്രീകൾ സ്വാതന്ത്യബോധമുള്ളവരായി 
അവർ പഠിച്ചു പഠിച്ചു കേറി 
സ്വാതന്ത്ര്യത്തിൻ പടവ് ചവുട്ടി കേറി 
ഇത് കണ്ടു പേടിച്ച പുരുഷവർഗ്ഗം 
പൂച്ചയെ കണ്ടെലിയെപ്പോലെ നാലുപാടും . 
എങ്ങനെ സ്ത്രീകളെ കീഴടക്കാം 
എന്നുള്ള മാര്ഗങ്ങളാരാഞ്ഞു ഗൂഢമായി 
ദൈവം എന്ന് കേട്ടാൽ ഏറെ പേരും 
നിന്നു വിറക്കും പോലീസിനെ കണ്ട കള്ളനെപ്പോൽ 
അതുഭുതമില്ലായതിൽ അൽപ്പം പോലും 
നമ്മുടെ ഉള്ളം കള്ളന്മാരുടെ ഗുഹകളെന്ന് 
പണ്ടൊരു ആചാര്യൻ പറഞ്ഞിട്ടുണ്ട്
ഉള്ളിൽ ഭയമെന്ന ചെകുത്താൻ കേറിടുമ്പോൾ 
നമ്മുടെ സ്വാതന്ത്ര്യം നഷ്ടമാകും 
ഇല്ല ഈശ്വരൻ ക്ഷേത്രത്തിലും 
പള്ളിയിലും മലമേട്ടിലൊന്നും 
ദൈവം ഉണ്ടങ്കിൽ ആ ദൈവമെന്നും 
ഉള്ളിന്റെ ഉള്ളിലാ ഓർത്തിടുക 
ദൈവങ്ങൾ പോയി തുളഞ്ഞിടട്ടെ 
നമ്മൾക്ക് സന്തോഷമായി ജീവിച്ചിടാം  (വിദ്യാധരൻ )
Vayanakkaran. 2018-09-28 14:07:34
Sahodara duracharangal vedinge nammude indian bharanaghadnayeyum, supreme vevesthakalum salute cheyiyu! Americayile ayyappa ambalangalil arenkilum arthavam chodikkarundo? Americayilirunne inganeyulla mandatharangal ezhuthi vidathe.
നിങ്ങളുടെ ദൈവത്തിനു ഒരു ചുക്കും ചെയ് 2018-09-28 15:04:18

Your helpless gods

When you practiced ‘SATI’; it was your god’s will. But Civil Laws of the British banned it. Some of you were unhappy. Now we have a new generation unhappy and afraid of women getting equal rights and opportunities. Why your god is helpless? so far, all gods are made by men and not by women. See the history- your god is helpless before man made Civil Laws.

1 ) 1829ൽ സതി നിരോധിക്കുമ്പോൾ അന്നുള്ള 90 ശതമാനം ഭക്തരും, 50 ശതമാനം സ്ത്രീകളും വിശ്വസിച്ചിരുന്നു അത് ദൈവീക ചടങ്ങാണെന്ന്...

 2 ) 1936 നവംബർ 12നു അവർണ്ണർക്ക് ക്ഷേത്രങ്ങളിൽ പ്രവേശനം അനുവദിക്കുമ്പോൾ 99 ശതമാനം സവർണരും, 90 ശതമാനം അവർണരും വിശ്വസിച്ചിരുന്നു അതു ദൈവ നിന്ദയാണെന്നു...

3 ) 1822-ൽ സ്വന്തം മാറിടം മറക്കുന്ന വേഷം ധരിച്ച് കൽക്കുളം ചന്തയിലൂടെ ഒരു ചാന്നാർ സ്ത്രീ നടന്നു വന്നപ്പോൾ മാറു മറക്കാത്ത മുഴുവൻ സ്ത്രീകളും പറഞ്ഞു അത് നിയമ വിരുദ്ധമാണെന്ന്...

4 ) 1800 കളിൽ വസൂരിക്ക് വാക്സിൻ കണ്ടു പിടിച്ചപ്പോഴും നമ്മുടെ നാട്ടിലെ ഭക്തർ പറഞ്ഞു അത് അമ്മ (ദേവി ) കോപിച്ചതു കൊണ്ടുണ്ടാകുന്ന രോഗമാണ്...ചികിത്സ പാടില്ലെന്ന്...

5 ) ഭാരതത്തിന്റെ ശാസ്ത്രജന്മാർ മംഗൾയാൻ വിക്ഷേപിച്ചു പഠനം നടത്തുമ്പോഴും, ഇവിടെ ദുഷ്ടനായ ചൊവ്വ മൂലം നൂറു കണക്കിന് പെൺകുട്ടികളുടെ വിവാഹം മുടങ്ങുന്നു...

6 ) മനുഷ്യൻ തീയിടുന്നതാണ് മകര ജ്യോതി എന്ന് പറഞ്ഞാൽ 90 ശതമാനം ഭക്തരും വിശ്വസിക്കാത്ത നാടാണിത്...

some logical thoughts:- Ayappan is a Buddhist statue. He has nothing to do with temple cults or Bramin legends. ശബരി മലയിൽ വിശ്വാസമുള്ളവർ ആരായാലും... ആണായാലും, പെണ്ണായാലും, അവർക്കു പ്രാർത്ഥിക്കുവാൻ അവകാശം വേണം...അതാണ് ജനാധിപത്യം..സ്ത്രീകളോടൊപ്പം പ്രാർത്ഥിച്ചാൽ അടക്കി വച്ച ബ്രഹ്മചര്യം തല പൊക്കുമെങ്കിൽ അത് അയ്യപ്പന്റെ കുഴപ്പമല്ല...നിങ്ങളുടെ മനസിലുള്ള കപട ഭക്തിയുടെ കുഴപ്പമാണ്... in Christian churches women and men worship together.  It is your ego, your evil that is obstructing women. You and your god will be thrown away by a future educated generation.

But I still wonder why women support & worship the gods made by Men? Women of the World unite and throw away your chains.

andrew

 

 

JOHN 2018-09-28 16:00:25
ശ്രി ആൻഡ്രൂസിനോട് പൂർണമായും യോജിക്കുന്നു.
ബ്രിട്ടീഷ്  ഭരണം ആയതു കൊണ്ട് സതി നിറുത്തലാക്കാൻ സാധിച്ചു. ഇന്നത്തെ കാലത്താണ് എങ്കിൽ കോടതി ഇടപെട്ടാൽ പോലും നടപ്പിലാക്കാൻ സാധിക്കില്ല. വേണമെങ്കിൽ കുറെ ക്രിസ്ത്യാനികളും നമ്മുടെ പാരമ്പര്യം എന്ന് പറഞ്ഞു സതി അനുഷ്ഠിക്കാനും സാധ്യത ഉണ്ട്. പള്ളേലച്ചന്മാർ അതിനെയും ന്യായീകരിക്കും.
മതത്തിന്റെ പേരിൽ ഒരു കത്തിയെടുത്തു നഖം വെട്ടുന്ന ലാഘവത്തോടെ പുരോഹിതൻ ആൺ കുട്ടികളുടെ ലിംഗം വെട്ടുന്നതും പെൺകുട്ടികളുടെ എന്തൊക്കെയോ മുറിച്ചു മാറ്റുന്നതും ആയ മനുഷ്യത്വ രഹിതമായ കാര്യം നിരോധിക്കുക എന്നത് ആലോചിക്കാൻ പോലും പറ്റാത്ത കാര്യം. 
നമ്മുടെ പത്ര മാധ്യമങ്ങൾ ആണ് അന്ത വിശ്വാസ്സം വളർത്താൻ ഇത്രയും കാരണം എന്ന് പറയേണ്ടി വരും. മകര വിളക്കിന്റെ വിവരണം കേട്ടാൽ ക്രിക്കറ്റ് മത്സരം കേൾപ്പിക്കുന്ന പോലെ ആണ്. (എല്ലാ മതങ്ങളുടെയും കാര്യം ഇത് തന്നെ)
Victor Mahesh 2018-09-30 14:08:57
First understand the meaning of : "AACHARAM"" and   "ANAACHARAM" . Here your  so called "'SATHY" is an 'ANACHARAM" which eradicated/removed with our all supports. But here an
"AACHARAM" that is not harm to any one or any religion but just a trust/believes by certain 
Believers who follow that since several years, so your comment is "null and void;   
Abraham 2018-09-30 17:12:40
ഉണ്ണിത്താനോടു ഒരു സംശയം ചോദിക്കട്ടേ. നീലിമല കയറുന്ന എത്ര ആരോഗ്യമുള്ള ആളും പത്തു വട്ടം  വിശ്രമിക്കാതെ മല കയറാറില്ല. അത്ര കഠിനമാണ് മല  കയറ്റം. അപ്പോൾ ആരാണ് മല  കയറേണ്ടത് ? പത്തു വയസിനും അമ്പതു വയസിനും ഇടയിലുള്ള ആരോഗ്ഗ്യം ഉള്ളവർ അല്ലേ ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക