Image

ഭാഗ്യത്തിലേയ്ക്കുള്ള ഫോംഗ് ഷേ വഴികള്‍ (കവിത: രമ പ്രസന്ന പിഷാരടി)

Published on 28 September, 2018
ഭാഗ്യത്തിലേയ്ക്കുള്ള ഫോംഗ് ഷേ വഴികള്‍ (കവിത: രമ പ്രസന്ന പിഷാരടി)
പറഞ്ഞു നീയെന്നോട്
ടിബറ്റിന്‍ മൊണാസ്ട്രിയില്‍
പഴയകാലത്തിന്റെ
ബുദ്ധനെ തേടീടവെ
ദിനോസര്‍ തീക്കണ്ണുകള്‍
ഓര്‍മ്മയില്‍ സൂക്ഷിക്കവെ
കുടകിന്‍ കാപ്പിത്തോട്ടം
വെണ്‍ പൂവ് വിരിയക്കെ
ഓറഞ്ചിന്‍ പാടങ്ങളില്‍
മേഘങ്ങള്‍ പാറീടവെ
നീപറഞ്ഞെന്നോടൊരു
ഫെംഗ് ഷൂയിക്കഥ
ഭാഗ്യമുളകള്‍, ലൗചാം
ഇണത്താറാവ്,
കുവാന്‍ കോംഗിന്‍
പ്രതിമ, പ്രതീക്ഷകള്‍
ഭാഗ്യനാണയങ്ങളും
ബാഗ്വ് ചാമിന്‍ ലോക്കറ്റുകള്‍
ചിരിക്കും ബുദ്ധന്‍
മിഴിതുറന്ന മൂങ്ങ
വിദ്യയേകുന്ന പഗോഡകള്‍
വിന്‍ഡ്‌ഷൈമിന്‍ കാറ്റിന്‍ സ്വരം
ലോഹത്തിന്നാമ, സൂര്യ
ഘടികാരങ്ങള്‍, ജല
പാത്രങ്ങള്‍, സ്ഫടികത്തിന്‍
ഗോളകരൂപങ്ങളും
തീയില്‍ നിന്നുണര്‍ന്നൊരു
ഫീനിക്‌സിന്‍ പുനര്‍ജനി
തിളങ്ങും കണ്ണാടികള്‍
തീതുപ്പും തീപ്പക്ഷികള്‍
ജലധാരകള്‍, ശ്വാസ
നിശ്വാസമൂര്‍ജ്ജം
ഭാഗ്യം വരുവാന്‍
ഞാനെന്‍ വീട്ടിലെന്തല്ലാം
നിറയ്‌ക്കേണ്ടൂ..

സൂര്യനുണ്ടതാ ഊര്‍ജ്ജ
സ്രോതസ്സായ് കിഴക്കിന്റെ
രാജസീമയില്‍, ഭൂമി
ഋതുക്കള്‍, ആകര്‍ഷണം
ജാലകം തുറക്കവെ
കാണുന്ന പ്രപഞ്ചത്തിന്‍
ഭാഗ്യത്തെ ചുരുക്കുവാന്‍
ഫെംഗ് ഷൂയിക്കാവില്ലല്ലോ..
Join WhatsApp News
Brevity 2018-09-28 23:00:28
The skill to condense the very essence of thought is invaluable. By careful study and thought, you can cut a poem down to half its original length. If possible, let each line express an idea. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക