Image

യേശുവിന്റെ ഇതിഹാസം-2- ഒരു സത്യാമ്പേഷകന്റെ വീക്ഷണം - സി.ആന്‍ഡ്രൂസ് |

സി.ആന്‍ഡ്രൂസ് Published on 03 April, 2012
യേശുവിന്റെ ഇതിഹാസം-2- ഒരു സത്യാമ്പേഷകന്റെ വീക്ഷണം - സി.ആന്‍ഡ്രൂസ്   |
പലസ്റ്റീനിയര്‍, പൊതുവേ വളരെ ലഘുവായ രീതിയില്‍, പുറകുപ്പായം മാത്രമായും; അടിവസ്ത്രവും, പുറകുപ്പായവും എന്ന രീതിയിലും വസ്ത്രധാരണം നടത്തിയിരുന്നു. ഹോശാനാ പാടിയുള്ള ഘോഷയാത്രയില്‍ സിയോന്‍ പുത്രിമാരും ഉണ്ടായിരുന്നു. പലരും സ്വന്തം വസ്ത്രങ്ങള്‍ ഊരി വഴിയല്‍ വിരിച്ചു. പലരും നഗ്നര്‍ ആയിരുന്നു. ഒരു യൂദന് രണ്ടു പടയാളി എന്ന തോതില്‍ റോമന്‍ പട്ടാളം കാവല്‍ നിന്ന കാലം, യേശുവിനെ ഘോഷയാത്ര കാണാന്‍ പുരുഷാരം തിങ്ങികൂടി എന്ന് സുവിശേഷകര്‍!

സിനോപ്റ്റിക്ക് സുവിശേഷകര്‍ പ്രകാരം: പട്ടണത്തിലേക്കുള്ള ഹോശാനാ-പ്രദക്ഷിണത്തിനു ശേഷം, ദേവാലയ ശുദ്ധീകരണം, തുടര്‍ന്ന് പെസഹ കുരിശു മരണം, ഉയര്‍പ്പു-എന്നിവ സംഭവിക്കുന്നു. പുരോഹിതര്‍, യേശുവിനെതിരായി കൂട്ടം കൂടിയതിന്റെ കാരണവും, അവരുടെ വരുമാന മാര്‍ഗ്ഗമായ-ബലി അര്‍പ്പണത്തെ തടസ്സപ്പെടുത്തി എന്നതാണ്. എന്നാല്‍ യോഹന്നാന്‍(12-ാം അ.)പ്രകാരം, യേശുവിനെ, വേലയുടെ തുടക്കത്തിലാണ് ദേവാലയത്തിലെ അടിപിടി. മൂന്നുവര്‍ഷക്കാലം പരസ്യമായി നടക്കുകയും, പല തവണ ദേവാലയത്തില്‍ പോകുകയും ചെയ്തു. സിനോപ്റ്റിക്ക്-കള്ളമാണ് എന്നാണ് യോഹന്നാന്റെ എഴുത്തുകാരുടെ സാക്ഷ്യം. ലൂക്കോയില്‍ പ്രകാരം ഹോശാനാ എന്ന് പൊതുജനം പറയുന്നില്ല.

വസ്ത്രം ഊരി നിലത്തു വിരിക്കുന്നതും, വൃക്ഷകൊമ്പുകള്‍ വഴിയില്‍ വിതറുന്നതും, കൊമ്പുകള്‍ കൈകളിലേന്തി; രക്ഷിക്കണേ എന്ന് അപേക്ഷിക്കുന്നതും(2 രാജാ.9-ാം അ.; വെള്ളി: 7-#ാ#ം അ.) രാജത്വത്തെ അംഗീകരിക്കുന്നു എന്നതാണ്. ഈ കാലഘട്ടം; ജറുശലേം പ്രദേശം മുഴുവനും റോമന്‍ പട്ടാളം റോന്തു ചുറ്റുയിരുന്നു. ദേവാലയം പട്ടാളതാവളമായിരുന്നു. യുദ്ധ നിയമങ്ങള്‍ പൂര്‍ണ്ണമായും നിരോധിക്കപ്പെട്ടു. ആയുധം ധരിക്കുവാന്‍ യുദന് അവകാശം ഉണ്ടായിരുന്നില്ല. അംശ വസ്ത്രം ധരിക്കുവാന്‍ മഹാപുരോഹിതനു പോലും വിലക്കു കല്‍പിച്ചിരുന്നു. ദാവിദിന്റെ രാജ്യം, ബി.സി. 586 ല്‍ എന്നേക്കുമായി അവസാനിച്ചു. യൂദരുടെ രാജാവ്, മശിഹ എന്നിങ്ങനെ ഇടയ്ക്കിടെ ചിലര്‍ തലപൊക്കി എങ്കിലും, റോമന്‍ പട്ടാളം അവരെ നിര്‍ദാക്ഷിണ്യം വധിച്ചു. ദാവിദിന്റെ രാജ്യത്തിന്റെ, രാജാവ് എന്ന് അട്ടഹസിച്ചു. പട്ടണത്തില്‍, യേശു പ്രവേശിച്ചു എന്നത് വെറും അതിശയോക്തി മാത്രം.

പുരാണ ദൈവങ്ങളുടെ ഹോശാനാ: സ്വര്‍ഗ്ഗത്തില്‍ നിന്നും ഇറങ്ങി, അത്ഭുത ജനനം നടത്തി, മറനുഷരുടെ ഇടയില്‍ വസിച്ച്, പീഢാനുഭവങ്ങള്‍ അനുഭവിച്ച്, മരത്തില്‍ തൂക്കപ്പെട്ടുകയും പിന്നീട് ഉയര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്യുന്ന ദൈവങ്ങളാണ്, ഊസിറിസ്, ഹോറസ്, തമമുസ്, അഢോനിസ്- എന്നീ ദൈവങ്ങള്‍. മെഡിറ്ററേനിയന്‍ പ്രദേശങ്ങളില്‍ ഇവയുടെ ആരാധന വളരെ ശക്തമായി വളരെക്കാലം നിലനിന്നിരുന്നു. മരിച്ച ദൈവങ്ങള്‍ ഉയര്‍ത്തെഴുന്നേല്‍ക്കുന്ന സമയം വരെ, വിശ്വാസികള്‍ വളരെ ശോകം നിറഞ്ഞ ആരാധനകളും, കൂദാശകളും അനുഷ്ഠിച്ചു. സ്ത്രീകളുടെ കുത്തകയായ, മാറത്തടിയും, നിലവിളിയും, ഈ ആരാധനക്ക് അകമ്പടി ആയിരുന്നു. സുന്ദരമായ പുരുഷരൂപം ഉള്ള ദൈവങ്ങള്‍ നഗ്നര്‍ ആയിരുന്നു; വളരെ രഹസ്യങ്ങള്‍ നിറഞ്ഞ ആരാധനയിലൂടെ ദൈവവുമായി ഒത്തുചേരുന്ന പ്രക്രിയ ആയിരുന്നു സ്‌നേഹ വിരുന്ന്.
'വെറികൂത്ത് എന്ന് പൗലോസ് ഇതിനെ വിളിക്കുന്നു. വീഞ്ഞു വാറ്റുന്ന വിദ്യ, മനുഷ്യരെ പഠിപ്പിച്ച, വീഞ്ഞിന്റെ ദൈവം അഡോനിസ് സ്ത്രീകളുടെയും, പുരുഷന്മാരുടെയും പ്രിയംകരന്‍ ആയിരുന്നു.

സുന്ദരനായ അഡോനിസിന്റെ പെരുന്നാള്‍ ദിവസം അമ്പലത്തിലെ കല്‍തൊട്ടികള്‍ വീഞ്ഞു കൊണ്ട് നിറഞ്ഞു-ഈ കഥയുടെ ക്രിസ്ത്യന്‍ പതിപ്പാണ് കാനാവിലെ കല്ല്യാണം. അഡോനിസ് പുരാണം നാടകങ്ങളായി അവതരിക്കപ്പെട്ടിരുന്നു. ഇലകള്‍ കൊണ്ട് കിരീടം ധരിച്ചു നഗ്നനായി മരത്തില്‍ തൂങ്ങികിടക്കുന്ന അഡോനിസ്, കുരിശില്‍ തൂങ്ങിയ യേശു ആയി. ഇലക്കിരീടം ധരിച്ചും, കുതിരപുറത്ത് കയറി, വഴിയില്‍ വസ്ത്രങ്ങളും വൃക്ഷകൊമ്പുകളും വിരിച്ച്- പട്ടണ വാതിക്കലേക്കുള്ള ഘോഷയാത്ര അഡോനിസിന്റെ നാടകങ്ങളുടെയും, പെരുന്നാളിന്റെയും ഭാഗം ആയിരുന്നു. യൂദര്‍ അല്ലാത്തവരെ ക്രിസ്തു മാര്‍ഗ്ഗത്തില്‍, ചേര്‍ന്നതോടെ, അവര്‍ ഭൂരിപക്ഷം നേടി. അവരുടെ ആചാരങ്ങളും, വിശ്വാസങ്ങളും പെരുന്നാളുകളും യേശുവിന്റെ ഇതിഹാസമായി. പല വിധത്തിലുള്ള യേശുവിനെ പുതിയ നിയമത്തില്‍ കാണുന്നതിന്റെ കാരണവും ഇതുതന്നെ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക