Image

ലോകത്തിലെ ശക്തരായ 50 വനിതകളുടെ പട്ടികയില്‍ മലയാളിയായ ആലീസ് വൈദ്യനും

Published on 29 September, 2018
ലോകത്തിലെ ശക്തരായ 50 വനിതകളുടെ പട്ടികയില്‍ മലയാളിയായ ആലീസ് വൈദ്യനും

ലോകത്തിലെ ശക്തരായ 50 വനിതകളുടെ പട്ടികയില്‍ മലയാളിയായ ആലീസ് വൈദ്യനും ഇടംപിടിച്ചു.അമേരിക്ക ആസ്ഥാനമായുള്ള ഫോര്‍ച്യൂണ്‍ മാസിക പുറത്തുവിട്ട പട്ടികയിലാണ് പൊതുമേഖലയിലെ ജനറല്‍ ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ആലീസ് ഉള്‍പ്പെട്ടിട്ടുള്ളത്. ആദ്യമായാണ് ഒരു മലയാളി ലോക പ്രശസ്തമായ ഈ പട്ടികയില്‍ ഇടം പിടിക്കുന്നത്.

ഇന്ത്യയില്‍ നിന്ന് ഇത്തവണ ഈ പട്ടികയില്‍ ഇടം നേടിയത് ആലീസ് മാത്രമാണ്. 50 പേരുടെ പട്ടികയില്‍ 47ാം സ്ഥാനത്താണ് അവര്‍. ബിസിനസ് രംഗത്തെ ശക്തരായ ആഗോള വനിതകളുടെ കൂട്ടത്തില്‍ ഇടം പിടിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് ആലീസ് വൈദ്യന്‍ പറഞ്ഞു.

2016 ജനുവരിയിലാണ് മാവേലിക്കര സ്വദേശിയായ ആലീസ് ജിഐസി റീയുടെ തലപ്പത്തെത്തിയത്. ചുരുങ്ങിയ കാലം കൊണ്ട് ലോകത്തിലെ പത്താമത്തെ വലിയ റീ ഇന്‍ഷുറന്‍സ് കമ്ബനിയായി ജിഐസിയെ വളര്‍ത്താന്‍ അവര്‍ക്ക് സാധിച്ചു. 11,370 കോടി രൂപയുടെ ഐപിഒയും ആലീസിന്റെ നേതൃത്വത്തിലാണ് വിജയകരമായി നടപ്പാക്കിയത്.

ഇരിങ്ങാലക്കുട സെയ്ന്റ് ജോസഫ്‌സ് കോളേജില്‍ നിന്ന് രസതന്ത്രത്തില്‍ ബിരുദവും ചങ്ങനാശ്ശേരി എസ്ബി കോളേജില്‍നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടിയ ശേഷം 1983ല്‍ ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്ബനിയില്‍ ഡയറക്‌ട് റിക്രൂട്ട്‌മെന്റ് ഓഫീസറായാണ് ഔദ്യോഗിക ജീവിതം തുടങ്ങിയത്. ഹാര്‍വാര്‍ഡ് ബിസിനസ് സ്‌കൂളില്‍ നിന്ന് നേതൃത്വ പരിശീലനം നേടിയിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക