Image

കണ്ണുനിറയാതെ ഓര്‍ക്കാനാവാത്ത ദിവസം, ട്രോളന്മാരെ കൂവാന്‍ വന്നവരെ നന്ദി: രാമലീലയ്ക്ക് ഒരു വയസ്സ്

Published on 29 September, 2018
കണ്ണുനിറയാതെ ഓര്‍ക്കാനാവാത്ത ദിവസം, ട്രോളന്മാരെ കൂവാന്‍ വന്നവരെ നന്ദി: രാമലീലയ്ക്ക് ഒരു വയസ്സ്
ആദ്യ ചിത്രത്തിന്റെ ഒന്നാം വാര്‍ഷികം ഓര്‍ത്തു വച്ച് ട്രോളിയ ട്രോളന്മാര്‍ക്കും റിലീസ് നാളില്‍ ആക്രോശിച്ചു ചീറിപ്പാഞ്ഞവര്‍ക്കും സംവിധായകന്‍ നന്ദി രേഖപ്പെടുത്തി. അരുണ്‍ ഗോപിയാണ് രാമലീല ഒരു വര്‍ഷം പിന്നിടുന്ന വേളയില്‍ ട്രോള്‍ ചെയ്തവരെ സ്മരിച്ചു ഫേസ്ബുക് പോസ്റ്റ് ഇട്ടതു. 'രാമലീലയുടെ ഒന്നാം വര്‍ഷത്തിന് ട്രോളുകള്‍ കൊണ്ട് വിരുന്നു നല്‍കിയ എന്റെ പ്രിയ ട്രോളന്മാര്‍ക്കു നന്ദി' എന്ന് പറഞ്ഞു തിരഞ്ഞ്‌ഞെടുത്ത കുറച്ചു ട്രോള്‍ പോസ്റ്റുകളും ചുവടെ ചേര്‍ത്തു. സാധാരണ ഗതിയില്‍ അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരുമാണ് ഒരു ചിത്രത്തിന്റെ വാര്‍ഷികങ്ങളില്‍ ഓര്‍മ്മിക്കപ്പെടുന്നതെങ്കില്‍, വ്യത്യസ്തനാവുകയാണ് അരുണ്‍ ഗോപി. രാമലീല ഇറങ്ങിയ സമയത്തും ട്രോളുകള്‍ക്കു പഞ്ഞമുണ്ടായിരുന്നില്ല. ദിലീപ് ജയില്‍ വാസത്തിനു ശേഷം പുറത്തു വന്ന ചിത്രത്തെ പല തരം പോസ്റ്റുകള്‍ കൊണ്ട് ട്രോള്‍ ലോകം വരവേറ്റു. വാര്‍ഷികത്തിന് തലേ നാള്‍ നായകന്‍ ദിലീപ് തന്റെ പുതിയ ചിത്രത്തിന്റെ സെറ്റില്‍ എത്തിയതും സംവിധായകന്‍ ഫേസ്ബുക് വഴി പങ്കു വച്ചിരുന്നു സ്‌പെറ്റംബര്‍ 28!! കണ്ണുനീരിന്റെ നനവോടെ അല്ലാതെ ഓര്‍ക്കാനാകാത്ത ദിവസം..!! കരിദിന ആഹ്വാനങ്ങള്‍ക്കും തിയേറ്റര്‍ തല്ലിപൊളിക്കുമെന്നുള്ള ആക്രോശങ്ങള്‍ക്കും നടുവിലേക്ക് രാമലീല എന്ന കന്നിചിത്രവുമായി ചങ്കിടിപ്പോടെ വന്ന ദിവസം...!! പക്ഷെ ദൈവവും പ്രേക്ഷകരും കൈവിട്ടില്ല സ്വപ്ന തുല്യമായ തുടക്കം നല്‍കി അവര്‍ ഞങ്ങളെ അനുഗ്രഹിച്ചു..!! നന്ദി പറഞ്ഞാല്‍ തീരാത്ത കടപ്പാടുകള്‍ക്കു നടുവില്‍ ഇതാ ഒരു വര്‍ഷം, രാമലീല കാണരുതെന്ന് വിളിച്ചുകൂവിയ ചാനലുകള്‍ക്കു തല്ലിപൊളിക്കാന്‍ ആക്രോശിച്ചവര്‍ക്കു ബഹിഷ്‌കരിക്കാന്‍ നിര്ബന്ധ ബുദ്ധിയോടെ നിന്നവരോട് എല്ലാരോടും നന്ദി മാത്രം മനസ്സ് അനുഗ്രഹിച്ചു നല്‍കിയ ഈ വിജയത്തിന് !!! സ്‌നേഹപൂര്‍വ്വം....അരുണ്‍ ഗോപി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക