Image

റണ്‍ ടു കേരള' കേരളത്തിന്റെ പുനരുദ്ധാരണത്തിനായി വിദേശികളടക്കമുള്ള 160 ഓളം പേര്‍ ഇന്നു മുതല്‍ ഓടുന്നു

Published on 29 September, 2018
റണ്‍ ടു കേരള' കേരളത്തിന്റെ പുനരുദ്ധാരണത്തിനായി വിദേശികളടക്കമുള്ള 160 ഓളം പേര്‍ ഇന്നു മുതല്‍ ഓടുന്നു

ലണ്ടന്‍: പ്രളയ ദുരന്തത്തില്‍ തകര്‍ന്നടിഞ്ഞ കേരളത്തെ കൈപിടിച്ച് ഉയര്‍ത്തുവനായി ഇംഗ്ലണ്ടിലെ കുറെ ചെറുപ്പക്കാരുടെ മനസില്‍ ഉയര്‍ന്ന വ്യത്യസ്തമായ ആശയമാണ് 'റണ്‍ ടു കേരള'. 

ലണ്ടനില്‍ നിന്നും കേരളത്തിലേക്കുള്ള ഏകദേശ ദൂരമായ പതിനായിരം കിലോമീറ്റര്‍ ഓടുകയെന്നതും പതിനായിരം പൗണ്ട് ഏറ്റവും കുറഞ്ഞ തുക സമാഹരിക്കുക എന്ന ലക്ഷ്യവുമായി തുടങ്ങിയ 'റണ്‍ ടു കേരള', സ്ട്രാവാ എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ലോകത്തങ്ങോളമിങ്ങോളമായി 200 പേരെ പങ്കെടുപ്പിച്ച് ഏവരും വെവേറെയായി ഓടുന്നത് ഏകോപിപ്പിച്ച് മൊത്തം പതിനായിരം കിലോമീറ്റര്‍ ഒരുമിച്ചു രേഖപ്പെടുത്തുകയെന്നതാണ് സംഘാടകരുടെ ലക്ഷ്യം. വിവിധ സ്ഥലങ്ങളിലായി ഓട്ടത്തില്‍ പങ്കെടുക്കുന്നവരുടെയും ഓടുന്ന ദൂരവും പ്രത്യേകം മോണിറ്റര്‍ ചെയ്തുകൊണ്ടാണ് ഇത് സാധ്യമാക്കുന്നത്. 

സെപ്റ്റംബര്‍ 29 (ശനി) തുടങ്ങി നവംബര്‍ 10 ന് (ശനി) വരെയാണ് സമയപരിധി. 

ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ വഴി ശേഖരിക്കുന്ന തുക കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനാണ് 'റണ്‍ ടു കേരളാ' സംരംഭകരുടെ തീരുമാനം. ഇതിനായി വിര്‍ജിന്‍ മണിഗിവിംഗ് എന്ന ഫണ്ട് റൈസിംഗ് പ്ലാറ്റ്‌ഫോമില്‍ പ്രത്യേക ഫണ്ട് റൈസിംഗ് പേജും ക്രമീകരിച്ചിട്ടുണ്ട് . ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ വഴി ധനശേഖരണം നടത്തുന്നതിനാല്‍ യുകെയില്‍ നിന്നും അര്‍ഹതയുള്ള സംഭാവനകള്‍ക്ക് 25% ഗിഫ്റ്റ് ഏയിഡ് കൂടി ലഭിക്കുന്നതാണ്. വിവിധ രാജ്യങ്ങളില്‍ നിന്നായി ഏകദേശം 155 ഓളമാളുകള്‍ ഇതിനോടകം തന്നെ ഈ ഉദ്യമത്തിനായി അണിനിരന്നു കഴിഞ്ഞു വാട്ട്‌സ്ആപ്, ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, ട്വിറ്റര്‍ തുടങ്ങിയ സാമൂഹിക മാധ്യമങ്ങളി ലൂടെയാണ് സംഘാടകര്‍ 
'റണ്‍ ടൂ കേരള' യുടെ വിജയത്തിനായി പ്രവര്‍ത്തിപ്പിക്കുന്നത്. മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും വിദേശികളും അടക്കം വലിയൊരു നീണ്ട യുവജന നിര 'റണ്‍ ടൂ കേരള' യുടെ ഭാഗമായി അണിനിരന്നിട്ടുണ്ട്. 



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക