Image

ലാനാ കണ്‍വെന്‍ഷന്‍: ചാക്കോ ശങ്കരത്തില്‍ അനുസ്മരണ പ്രഭാഷണം ജെ. മാത്യൂസ് നിര്‍വഹിക്കും

(പി ഡി ജോര്‍ജ് നടവയല്‍) Published on 30 September, 2018
ലാനാ കണ്‍വെന്‍ഷന്‍: ചാക്കോ ശങ്കരത്തില്‍ അനുസ്മരണ പ്രഭാഷണം ജെ. മാത്യൂസ് നിര്‍വഹിക്കും
ഫിലഡല്‍ഫിയ: ലാനാ കണ്‍ വെന്‍ഷനോടനുബന്ധിച്ചുള്ള ചാക്കോ ശങ്കരത്തില്‍ അനുസ്മരണ സമ്മേളനത്തില്‍ ജനനി മാസികമുഖ്യ പത്രാധിപര്‍ ജെ മാത്യൂസ് അനുസ്മരണ പ്രഭാഷണം നിര്‍വഹിക്കും. നീനാ പനയ്ക്കല്‍, സിഎംസി (ന്യൂയോര്‍ക്ക്), യോഹന്നാന്‍ ശങ്കരത്തില്‍, ഏബ്രാഹം തെക്കേമുറി, ജോസെന്‍ ജോര്‍ജ്, ജോഷി കുര്യാക്കോസ് (ട്രൈസ്റ്റേറ്റ് കേരളാഫോറം),ജോര്‍ജ് ഓലിക്കല്‍ (പമ്പ), വര്‍ഗീസ് ഫിലിപ്, ഡാനിയേല്‍തോമസ് , അനുസക്കറിയ (മാപ്), ജോജോ കോട്ടൂര്‍ (കല), വിന്‍സന്റ് ഇമ്മാനുവേല്‍, അലക്‌സ് തോമസ്, ഡോ. ജെയിംസ് കുറിച്ചി, അല്ക്‌സ് ജോണ്‍, ഐസ്സക് പുല്ലാടില്‍, രാജു തോമസ് (ന്യൂയോര്‍ക്ക്),ജോബീ ജോര്‍ജ് (കോട്ടയം അസ്സോസിയേഷന്‍), തോമസ് പോള്‍ (ഫ്രണ്ട്‌സ് ഓഫ് തിരുവല്ല), ഏബ്രാഹം ജോണ്‍ (ഒക്കലഹോമ),അബ്ദുള്‍ പുന്നയൂര്‍ക്കുളം, സജീവ് ശങ്കരത്തില്‍, രാജൂ ശങ്കരത്തില്‍ എന്നിവര്‍ പ്രസംഗിക്കും.

ചാക്കോ ശങ്കരത്തിലിന്റെ സഹധര്‍മ്മിണി റേച്ചല്‍ ശങ്കരത്തിലിന്റെ വിശിഷ്ടസാന്നിധ്യം വേദിയിലുണ്ടാകും. ലാനാ പ്രസിഡന്റ ്‌ജോണ്‍ മാത്യു അദ്ധ്യക്ഷനാകും. ജോര്‍ജ് നടവയല്‍ സ്വാഗതവും അശോകന്‍ വേങ്ങശ്ശേരി നന്ദിയും പറയും.

ലാന സമ്മേളനം ഫിലഡല്‍ഫിയയില്‍ ഒക്ടോബര്‍ 5 വെള്ളി, 6ശനി, 7 ഞായര്‍ തിയതികളില്‍ “” ചാക്കോ ശങ്കരത്തില്‍ നഗറിലാണ് ‘’ (Syro Malabar Auditorium, 608 Welsh Road, Philadelphia, PA 19115) ചേരുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക