Image

ജോഷി എന്ന യുവപ്രതിഭയുടെ `മഴയൊരു നിറവായ്‌ നിറയുന്നു`` എന്ന ഗാനം ഹിറ്റാവുന്നു...

Published on 30 September, 2018
ജോഷി എന്ന യുവപ്രതിഭയുടെ `മഴയൊരു നിറവായ്‌ നിറയുന്നു`` എന്ന ഗാനം ഹിറ്റാവുന്നു...

(ഫേസ്‌ ബുക്ക്‌ കൂട്ടായ്‌മയായ ഗോഡ്‌സ്‌ ഓണ്‍ സിനിമ & ചാരിറ്റബിള്‍ സൊസൈറ്റിയുടെ രണ്ടാമത്തെ സിനിമ മഴയ്‌ക്ക്‌ മുന്നെയിലെ `മഴയൊരു നിറവായ്‌ നിറയുന്നു` എന്ന ഗാനം സോഷ്യല്‍ മീഡിയായില്‍ ഇപ്പോള്‍ തരംഗമാകുകയാണ്‌. വരികള്‍ രചിച്ചത്‌ കട്ടപ്പന കാല്‍വരി മൌണ്ട്‌ സ്വദേശിയും യുവപ്രതിഭയുമായ ജോഷി സെബാസ്റ്റിന്‍ പരത്തനാല്‍ .

സംഗീതം നല്‍കിയിരിക്കുന്നത്‌ പ്രശസ്‌ത സംഗീത സംവിധായകന്‍ സച്ചിന്‍ ബാലു ആണ്‌. ആലാപനം ശ്രീരാം.കെ.ദാസ്‌. സിനിമ സംവിധാനം രെഞ്ചിത്‌ പൂമുറ്റം. വരികള്‍ നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു )

മഴ .... മഴ... മഴ... മഴ... മഴ...
പൊടിമഴ...പുതുമഴ... നറുമഴ... നിറമഴ
മഴ... മഴ... മഴ...മഴ...


മഴയൊരു നിറവായ്‌ നിറയുന്നു....
മഴയൊരു കുളിരായ്‌ പൊഴിയുന്നു...

മഴയറിയാതെ മഴയോടലിയാം
വഴിയറിയാതെ വഴിയേ അലയാം

മഴയുടെ കൂടെ കൂടണയാം...
മഴയോടൊപ്പം വീടണയാം...

മഴയൊരു വഴിയായ്‌ പൊഴിയുന്നു...
വഴിയൊരു പുഴയായ്‌ ഒഴുകുന്നു...
പുഴയൊരു കടലായ്‌ ചേരുന്നു...
കടലൊരു കനലായ്‌ എരിയുന്നു...
കടലൊരു കനവായ്‌ ഉയരുന്നു...

കടലായ്‌... കനലായ്‌... കനവായ്‌... കാറായ്‌... മഴയായ്‌... വഴിയായ്‌... പുഴയായ്‌... കടലായ്‌... കനലായ്‌... കനവായ്‌... കാറായ്‌... മഴയായ്‌. രചന : ജോഷി സെബാസ്റ്റിന്‍ പരത്തനാല്‍.

(ഗാനരചയിതാവ്‌ ജോഷി സെബാസ്റ്റിന്‍ എന്ന യുവപ്രതിഭയെ അറിയാന്‍ താല്‌പര്യമുള്ളവര്‍ക്ക്‌ വിളിക്കാം : മൊബൈല്‍ നമ്പര്‍ : 702 537 5847, 949 622 6485. വാട്ട്‌സ്‌ അപ്പ്‌ നമ്പര്‍: 702 537 5847.


ജോഷി എന്ന യുവപ്രതിഭയുടെ `മഴയൊരു നിറവായ്‌ നിറയുന്നു`` എന്ന ഗാനം ഹിറ്റാവുന്നു...ജോഷി എന്ന യുവപ്രതിഭയുടെ `മഴയൊരു നിറവായ്‌ നിറയുന്നു`` എന്ന ഗാനം ഹിറ്റാവുന്നു...
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക