Image

പ്രളയം കേരളത്തിന്റെ സൂപ്പര്‍ ബ്രാന്‍ഡ്: ട്രാവല്‍ മാര്‍ട്ടില്‍ കേരളത്തിന്റെ അതിജീവനം കാണാന്‍ കൂടുതല്‍ വിദേശികള്‍

കുര്യന്‍ പാമ്പാടി Published on 30 September, 2018
പ്രളയം കേരളത്തിന്റെ സൂപ്പര്‍ ബ്രാന്‍ഡ്: ട്രാവല്‍ മാര്‍ട്ടില്‍ കേരളത്തിന്റെ അതിജീവനം കാണാന്‍ കൂടുതല്‍ വിദേശികള്‍
ഈ നൂറ്റാണ്ടിലെ ഏറ്റം വലിയ പ്രളയം തന്നെയാണ് കേരളത്തിന്റെ സൂപ്പര്‍ ബ്രാന്‍ഡ് എന്ന് കരുതണം.ഞായറാഴ്ച കൊച്ചിയില്‍ സമാപിച്ച പത്താമത് കേരള ട്രാവല്‍ മാര്‍ട്ടില്‍ പങ്കെടുത്ത 66 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളില്‍ പലരും ചോദിച്ചു, നിങ്ങള്‍ക്കു പ്രളയംപ്രമേയമാക്കി ഒരു സ്റ്റാള്‍ തുറന്നു കൂടായിരുന്നോ?

ഉണ്ടായിരുന്നു. കേരളഗ്രാമക്കാഴ്ചകള്‍ എന്ന പേരില്‍ ഗ്രാമത്തിലെ മണ്‍ഭിത്തിയില്‍ ഓലമേഞ്ഞ വീടുകളുടെ ദൃശ്യം. പക്ഷെ അത്തരം വീടുകള്‍ ഇന്ന് ആദിവാസി മേഖലകളില്‍ പോലും കാണാന്‍ വിഷമമാണ്. തമിഴ് നാട്ടിലുണ്ട്. വേളാങ്കണ്ണിയില്‍ പോയി മടങ്ങുമ്പോള്‍ പകല്‍ വെളിച്ചച്ചത്തില്‍ കുളിച്ച് നില്‍ക്കുന്ന അത്തരം നാടന്‍ വീടുകളുടെ നിരവധി സങ്കേതങ്ങള്‍.

' എവരിബൊഡി ലവ്സ് എ ഗുഡ് ഡ്രോട്ട്' (നല്ല വരള്‍ച്ച എല്ലാവര്ക്കും ഇഷ്ടമാണ്) എന്ന് പുസ്തകമെഴുതിയ പ്രശസ്ത ജേര്ണലിസ്‌റ് പി.സായ്നാഥ് വരള്‍ച്ചയുടെ പേരില്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ ചര്‍ച്ചകളും സെമിനാറുകളും ഒടുവില്‍ പിരിവുകളും സംഘടിപ്പിക്കുന്നതിനെയാണ് നിശിതമായി കളിയാക്കിയത്.

പക്ഷെ ബോള്‍ഗാട്ടി ദ്വീപിലെ ഹ്യാറ്റ് ഹോട്ടലില്‍ നടന്ന ഉദ്ഘാടനത്തിലും വില്ലിങ്ടന്‍ ദ്വീപിലെ സാമുദ്രിക-സാഗര കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന സഞ്ചാര മേളയിലും കേരളത്തിലെ മുറികള്‍ ബുക്ക് ചെയ്യാനെത്തിയ വിദേശീയരും മറുനാട്ടുകാരുമായ സന്ദര്‍ശകര്‍ സീരിയസ് ആയാണ് ചോദിച്ചത് ഈ ഡിസാസ്റ്റര്‍ നിങ്ങള്ക്ക് എന്തുകൊണ്ട് മുതലാക്കിക്കൂടാ?

പ്രളയം കേരളം ടൂറിസത്തിനു രണ്ടായിരം കോടികോടി രൂപയുടെ നഷ്ടമുണ്ടാക്കിയതായി കെ.ടി.എം സൊസൈറ്റി അധ്യക്ഷന്‍ ബേബി മാത്യുവും സെക്രട്ടറി ജോസ് പ്രദീപും പറയുന്നു. ഹോട്ടലുകള്‍ക്കും റിസോര്‍ട്ടുകള്ക്കും ഹോംസ്റ്റേകള്‍കള്‍ക്കും ഉണ്ടായ ഭൗതിക നഷ്ടം അഞ്ഞൂറ് കോടി. ഓഗസ്‌റ്, സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലെ ബുക്കിംഗ് റദ്ദാക്കപ്പെട്ടതുമൂലമുണ്ടായ നഷ്ടം 1500 കോടി.

കേരളടൂറിസം കരകയറും. അടുത്ത ഒരുവര്‍ഷം ടൂറിസത്തില്‍ നിന്നു ള്ള വാര്‍ഷിക വരുമാനം നാല്പതിനായിരം കോടി ആകുമെന്നാണ് കെടിഎം ഭാരവാഹികളുടെ പ്രതീക്ഷ. ഇപ്പോഴത്തെ 34, 000 കോടിയില്‍ നിന്നുള്ള വളര്‍ച്ച.

കേരളം കര കയറിയതിന്റെ അംഗീകാരമാണ് ട്രാവല്‍ മാര്ട്ടിന് ലഭിച്ച അഭൂത പൂര്‍വമായ അംഗീകാരം. മാര്‍ട്ടിലെ 1635 ബയേഴ്സില്‍ 545 പേര്‍ 66 വിദേശ രാജ്യങ്ങളില്‍ നിന്നു വന്നവര്‍.. യു.എസ് , റഷ്യ, ചൈന, ജപ്പാന്‍, ഓസ്ട്രേലിയ, ബ്രിട്ടണ്‍, ജര്‍മനി എന്നീ രാജ്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. യൂറോപ്പിലെയും ആഫ്രിക്കയിലെയും ചെറിയ രാജ്യങ്ങളില്‍ നിന്ന് പോലും പ്രതിനിധികള്‍ എത്തി. അറബി രാജ്യങ്ങളില്‍ നിന്നും ധാരാളം.

വിദേശത്തെ 375 കമ്പനികളെ പ്രതിനിധീകരിച്ച് ഇത്തവണ 529 പേരാണ് കേരളത്തില്‍ മുറികള്‍ ബുക്ക് ചെയ്യാനെത്തടിയത്. ഇന്ത്യക്കുള്ളില്‍ തന്നെയുള്ള 637 സ്ഥാപനങ്ങളില്‍ നിന്ന് 1119 പേര് വന്നു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇതു വളരെ കൂടുതലാണ്. അങ്ങിനെ കേരളടൂറിസം ഒരു സൂപ്പര്‍ ബ്രാന്‍ഡ് ആയി ലോകമൊട്ടാകെ അംഗീകരിക്കപ്പെടുന്നു.

കേരളത്തില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ടൂറിസ്റ്റുകള്‍ എത്തുന്നത് ബ്രിട്ടനില്‍ നിന്നാണ്. ട്രാവല്‍ മാര്‍ട്ടിന്‍ യു.എസില്‍ നിന്ന് 42 ബയേഴ്സ് എത്തിയപ്പോള്‍ ബ്രിട്ടനില്‍ നിന്ന് എത്തിയത് 40 പേര്‍. യുഎ ഇ യില്‍ നിന്ന് 37 പേരും ജര്‍മനിയില്‍ നിന്ന് 36 പ്രതിനിധികളും എത്തിച്ചേര്‍ന്നു

തിരുവനതപുരത്ത് കോവളത്തിനും പൂവാറിനും നടുവില്‍ ചൊവ്വര ബീച്ചിനോട് അഭിമുഖമായി നിക്കി നെസ്റ്റ് എന്നൊരു 'സീ സൈഡ് ആയുര്‍വേദിക് റിസോര്‍ട്' ഉണ്ട്. മരിയ ജേക്കബും മകള്‍ നിക്കിയും അവരുടെ ആകര്‍ഷകമായ സ്റ്റാളില്‍ ഇരുന്നു അതിഥികളെ സ്വീകരിക്കുന്നു. അറബിക്കടലിനോട് അഭിമുമുഖമായി ചെരിഞ്ഞ പ്രതലത്തില്‍ അമ്പതോളം മുറികള്‍. ആയുര്‍വേദ കേന്ദ്രം, യോഗ സെന്റര്‍ എന്നിങ്ങനെ.

തോട്ടം ഉടമ കോട്ടയം പുലിക്കോട്ടില്‍ ബെയ്ലി ജേക്കബ് ഏകമകള്‍ നിക്കിയുടെ നാമത്തില്‍ ഇരുപതു വര്ഷം മുമ്പ് തുടങ്ങിവച്ച സ്വപ്നപദ്ധതിയാണ് നിക്കിസ് നെസ്റ്റ്. നിര്‍ഭാഗ്യവശാല്‍ ജേക്കബ് 49 -ആം വയസ്സില്‍ അന്തരിച്ചു. മകള്‍ ബ്രിട്ടനില്‍ ബ്രിസ്റ്റള്‍ യൂണിവേഴ്‌സിറ്റിയില്‍ ന്യൂറോ സൈക്കോളജി മാസ്റ്റേഴ്‌സ് ചെയ്യുന്ന വേളയിലെല്ലാം മരിയ പദ്ധതിയുമായി മുന്നോട്ടു പോയി. നിക്കി മടങ്ങി വന്നു ശ്രീ ചിത്രയില്‍ ജോലി ചെയ്യുന്നുവെങ്കിലും നെസ്റ്റിന്റെ എല്ലാകാര്യങ്ങളിലും അമ്മക്ക് പിന്നിലുണ്ട്.

''ഞങ്ങള്‍ ആയുര്‍വേദത്തില്‍ അധിഷ്ഠിതമായ സ്‌പെഷ്യലൈസ്ഡ് പാക്കേജ് ആണ് ഓഫര്‍ ചെയ്യുന്നത്. അധികം പരസ്യം കൊടുക്കാറില്ല. വീണ്ടും വീണ്ടും വരുന്നവര്‍ (റിപ്പീറ്റ് കസ്റ്റമേഴ്സ് ) ആണ് നിക്കിയുടെ യുഎസ് പി,'' ട്രാവല്‍ മാര്‍ട്ടിലെ 20 ഡി സ്റ്റാളില്‍ മ്യൂണിക്കില്‍ നിന്നുള്ള ക്‌ളോഡിയ വാഗ്‌നറെ സ്വീകരിച്ചുകൊണ്ട് മരിയപറഞ്ഞു. ഒരു ട്രാവല്‍ ഏജന്‍സിയുടെ പ്രതിനിധിയാണ് ക്‌ളോഡിയ. അവര്‍ക്കു നെസ്റ്റിന്റെ ഓഫറില്‍ വിശ്വാസം, സംതൃപ്തി. രണ്ടു വര്‍ഷത്തില്‍ ഒരിക്കലാണ് കേരള ട്രാവല്‍ മാര്‍ട്ട്. നിക്കിസ് നെസ്റ്റ് പങ്കെടുക്കുന്ന നാലാമത്തെ മാര്‍ട്ട് ആണിത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത ട്രാവല്‍ മാര്‍ട്ടിന്‍ കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം മുഖ്യാതിഥി ആയിരുന്നു. കെടിഎമ്മിന്റെ ഇത്തവണത്തെ തീം മലബാര്‍ ടൂറിസം .ആയിരുന്നു. അടുത്തുതന്നെ തുറക്കുന്ന കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട് മലബാറിന്റെ സര്‍വതോമുഖമായ വളച്ചിച്ചക്കു കരുത്തേകുമെന്നു പിണറായി പ്രത്യാശ പ്രകടിപ്പിച്ചു. ടൂറിസം വളര്‍ച്ചാനിരക്കില്‍ കേരളം ഇന്ത്യയേക്കാള്‍ വളരെ മുന്നിലാണെന്ന് കണ്ണന്താനം അഭിമാനപൂര്‍വം പറഞ്ഞു.

മാര്‍ട്ടിനു ശേഷം അതിഥികളെ കേരളമൊട്ടാകെ കൊണ്ടുനടന്നു പരിചയപ്പെടുത്തുന്ന പരിപാടിയുമുണ്ട്. കെ.ടിഡിസി പ്രമുഖ ടൂറിസ്റ്റു കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് ആവിഷ്‌കരിച്ച 'കേരളം ഓണ്‍ വീല്‍സ്' എന്നൊരു പരിപാടി കൊച്ചിയില്‍ ആരംഭം കുറിച്ചു.
പ്രളയം കേരളത്തിന്റെ സൂപ്പര്‍ ബ്രാന്‍ഡ്: ട്രാവല്‍ മാര്‍ട്ടില്‍ കേരളത്തിന്റെ അതിജീവനം കാണാന്‍ കൂടുതല്‍ വിദേശികള്‍ പ്രളയം കേരളത്തിന്റെ സൂപ്പര്‍ ബ്രാന്‍ഡ്: ട്രാവല്‍ മാര്‍ട്ടില്‍ കേരളത്തിന്റെ അതിജീവനം കാണാന്‍ കൂടുതല്‍ വിദേശികള്‍ പ്രളയം കേരളത്തിന്റെ സൂപ്പര്‍ ബ്രാന്‍ഡ്: ട്രാവല്‍ മാര്‍ട്ടില്‍ കേരളത്തിന്റെ അതിജീവനം കാണാന്‍ കൂടുതല്‍ വിദേശികള്‍ പ്രളയം കേരളത്തിന്റെ സൂപ്പര്‍ ബ്രാന്‍ഡ്: ട്രാവല്‍ മാര്‍ട്ടില്‍ കേരളത്തിന്റെ അതിജീവനം കാണാന്‍ കൂടുതല്‍ വിദേശികള്‍ പ്രളയം കേരളത്തിന്റെ സൂപ്പര്‍ ബ്രാന്‍ഡ്: ട്രാവല്‍ മാര്‍ട്ടില്‍ കേരളത്തിന്റെ അതിജീവനം കാണാന്‍ കൂടുതല്‍ വിദേശികള്‍ പ്രളയം കേരളത്തിന്റെ സൂപ്പര്‍ ബ്രാന്‍ഡ്: ട്രാവല്‍ മാര്‍ട്ടില്‍ കേരളത്തിന്റെ അതിജീവനം കാണാന്‍ കൂടുതല്‍ വിദേശികള്‍ പ്രളയം കേരളത്തിന്റെ സൂപ്പര്‍ ബ്രാന്‍ഡ്: ട്രാവല്‍ മാര്‍ട്ടില്‍ കേരളത്തിന്റെ അതിജീവനം കാണാന്‍ കൂടുതല്‍ വിദേശികള്‍ പ്രളയം കേരളത്തിന്റെ സൂപ്പര്‍ ബ്രാന്‍ഡ്: ട്രാവല്‍ മാര്‍ട്ടില്‍ കേരളത്തിന്റെ അതിജീവനം കാണാന്‍ കൂടുതല്‍ വിദേശികള്‍ പ്രളയം കേരളത്തിന്റെ സൂപ്പര്‍ ബ്രാന്‍ഡ്: ട്രാവല്‍ മാര്‍ട്ടില്‍ കേരളത്തിന്റെ അതിജീവനം കാണാന്‍ കൂടുതല്‍ വിദേശികള്‍ പ്രളയം കേരളത്തിന്റെ സൂപ്പര്‍ ബ്രാന്‍ഡ്: ട്രാവല്‍ മാര്‍ട്ടില്‍ കേരളത്തിന്റെ അതിജീവനം കാണാന്‍ കൂടുതല്‍ വിദേശികള്‍
Join WhatsApp News
Suchi 2018-10-01 12:03:40
Nice
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക