Image

എയര്‍ഇന്ത്യയുടെ തീരുമാനം റദ്ദാക്കിയ നടപടി സ്വാഗതാര്‍ഹം: ദുബൈ കെ.എം.സി.സി

നിഹമത്തുള്ള തയ്യില്‍ മങ്കട Published on 01 October, 2018
എയര്‍ഇന്ത്യയുടെ തീരുമാനം റദ്ദാക്കിയ നടപടി സ്വാഗതാര്‍ഹം: ദുബൈ കെ.എം.സി.സി
ദുബൈ: ഇന്ത്യയിലേക്ക് മൃതദേഹം കൊണ്ടു പോകുന്നതിനുള്ള നിരക്ക് ഇരട്ടിയാക്കിക്കൊണ്ടുള്ള എയര്‍ഇന്ത്യയുടെ തീരുമാനം റദ്ദാക്കിയ നടപടിയെ ദുബൈ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി സ്വാഗതം ചെയ്തു. 

പ്രവാസികളുടെ പ്രതിഷേധം മാനിച്ച് ഇതിനു വേണ്ട അടിയന്തിര നടപടികള്‍ കൈക്കൊണ്ട കേന്ദ്ര വിദേശകാര്യ സഹമന്ത്രി ജനറല്‍ വി.കെ സിംഗ്, കോണ്‍സുല്‍ ജനറല്‍ വിപുല്‍, എയര്‍ ഇന്ത്യ റീജ്യണല്‍ മാനേജര്‍ മോഹിത് സെന്‍ എന്നിവര്‍ക്ക് നന്ദി അറിയിക്കുന്നതായി ദുബൈ കെ.എം.സി.സി. പ്രസിഡന്റ് പി.കെ അന്‍വര്‍ നഹ, ജനറല്‍ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി, ട്രഷറര്‍ എ.സി ഇസ്മായില്‍ എന്നിവര്‍ പറഞ്ഞു. 

മൃതദേഹം കൊണ്ടുപോകുന്നത് തികച്ചും സൗജന്യമാക്കണമെന്ന പ്രവാസികളുടെ ചിരകാല ആവശ്യം എത്രയുംവേഗം നടപ്പിലാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക