Image

പ്രളയബാധിത മേഖലയില്‍ സഹായത്തിനായ് ഫൊക്കാനയും കോളേജുകളും കൈകോര്‍ക്കുന്നു

ജോയിച്ചന്‍ പുതുക്കുളം Published on 01 October, 2018
 പ്രളയബാധിത മേഖലയില്‍ സഹായത്തിനായ് ഫൊക്കാനയും കോളേജുകളും കൈകോര്‍ക്കുന്നു
പ്രളയബാധിത മേഖലകളില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിക്കുവാനുള്ള പദ്ധതിയുമായ് പ്രമുഖ അമേരിക്കന്‍ മലയാളി അസോസിയേഷന്‍ ഫൊക്കാന മുന്നോട്ടു വരുന്നു. എസ്.ടു.വി സൊസൈറ്റിയുടെയും കേരളത്തിലെ വിവിധ കോളേജുകളുടെയും പങ്കാളിത്തത്തോടൊണ് ഈ പദ്ധതി നടപ്പാക്കുന്നത്. ഫൊക്കാന ചാരിറ്റി കമ്മിറ്റി ചെയര്‍മാന്‍ ജോയ് ഇട്ടന്‍, ഫൊക്കാന പ്രസിഡന്റ് മാധവന്‍ ബി നായര്‍, കേരള കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ പോള്‍ കറുകപ്പിള്ളില്‍ എന്നിവരാണ് ഈ പദ്ധതിക്ക് പിന്നില്‍ അണിനിരക്കുന്നത്.

കേരളത്തിലെ വിവിധ കോളേജുകളുടെ പങ്കാളിത്തം ഈ പദ്ധതിയുടെ ശ്രദ്ധേയ ഘടകമാണ്. നിര്‍മ്മല കോളേജ് ഓഫ് എന്‍ജിനീയറിങ്, അമല്‍ ജ്യോതി കോളേജ് ഓഫ് എന്‍ജിനീയറിങ്, മുത്തൂറ്റ് ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ടെക്‌നോളജി ആന്റ് സയന്‍സ്, മലബാര്‍ പോളിടെക്‌നിക് തുടങ്ങിയ കോളേജുകള്‍ ഈ പദ്ധതിയുമായ് സപകരിക്കുവാന്‍ മുന്നോട്ട് വന്നിട്ടുണ്ട്. സിവില്‍ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികള്‍ രൂപകല്പന ചെയ്യുന്ന മാതൃകകളില്‍ നിന്ന് മികച്ചത് തിരഞ്ഞെടുത്ത് ജനുവരിയില്‍ നടക്കുന്ന ഫൊക്കാനയുടെ കണ്‍വെന്‍ഷനില്‍ വച്ച് അവാര്‍ഡ് നല്കുന്നതാണ്. ഈ മാതൃക 847ഉപയോഗിച്ചായിരിക്കും വീടുകള്‍ നിര്‍മ്മിക്കുന്നത്. ഇങ്ങനെ നിര്‍മിക്കുന്ന വീടുകള്‍ മികച്ച ഗുണനിലവാരമുള്ളവയായിരിക്കും. സ്‌പോണ്‍സര്‍മാര്‍ക്ക് വീട് നിര്‍മ്മാണവുമായ് ബന്ധപ്പെട്ട അക്കൗണ്ട് വിവരങ്ങളെല്ലാം യഥാസമയം ലഭ്യമാക്കും. ഇതു വഴി അഴിമതി രഹിത പദ്ധതിക്കാണ് ഫൊക്കാന ലക്ഷ്യമിടുന്നത്. ഈ പദ്ധതി വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച ഒരവസരമാണ് ഒരുക്കുന്നത്.

15 മുതല്‍ 20 വരെ വീടുകള്‍ നിര്‍മിക്കാനാണ് ലക്ഷ്യമിടുന്നത്. നാല് വീടുകള്‍ക്കുള്ള അപേക്ഷ ലഭിച്ചു കഴിഞ്ഞു. ഭവന നിര്‍മ്മാണത്തിന് അപേക്ഷിക്കാന്‍ താത്പര്യമുള്ളവര്‍ എസ്.ടു.വി സൊസൈറ്റിയുടെ വെബ്‌സൈറ്റിലോ ഫൊക്കാന ഭാരവാഹികളുടെ അടുത്തോ കോളേജുകളിലോ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. മറ്റ് അമേരിക്കന്‍ മലയാളി അസോസിയേഷനുകള്‍ക്കും ഈ പദ്ധതിയില്‍ പങ്കാളികളാകാന്‍ മുന്നോട്ട് വരാം.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഷോജി മാത്യു +18475621051, ജോയ് ഇട്ടന്‍ +19145641702. http://s2vsocitey.in/. FB page : https://www.facebook.com/PravasiEnteNadu/
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക