Image

യുവശക്തി തെളിയിച്ച് റോക്ക് ലാന്‍ഡില്‍ 5കെ റണ്‍/വാക്ക്; പ്രളയ ദുരിതാശ്വാസത്തിനു 11,000 ഡോളര്‍ സമാഹരിച്ചു

Published on 01 October, 2018
യുവശക്തി തെളിയിച്ച് റോക്ക് ലാന്‍ഡില്‍ 5കെ റണ്‍/വാക്ക്; പ്രളയ ദുരിതാശ്വാസത്തിനു 11,000 ഡോളര്‍ സമാഹരിച്ചു
ന്യൂയോര്‍ക്ക്: യുവജനതയുടെ കരുത്തും മികച്ച കാഴ്ചപ്പാടും തെളിയിച്ച്റോക്ക്ലാന്‍ഡ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവകയിലെ (സഫേണ്‍) യുവജന വിഭാഗം സെന്റ് മേരീസ് യൂത്ത് ലീഗ് സംഘടിപ്പിച്ച ആറാമത് 5 കെ റണ്‍/വാക്ക് കേരളത്തിലെ പ്രളയ ദുരിതാശ്വാസത്തിനും ബ്രസ്റ്റ് കാന്‍സര്‍ റിസര്‍ച്ചിനുമായി 11,000 ഡോളര്‍ സമാഹരിച്ചു.

അനുകൂല കാലവസ്ഥയില്‍ റോക്ക്ലാന്‍ഡ് സ്റ്റേറ്റ് പാര്‍ക്കില്‍ നടന്ന റണ്‍/വാക്കില്‍ ഇടവകക്കാരും മുഖ്യധാരയില്‍ നിന്നുള്ളവരുമടക്കം നാനൂറില്പരം പേര്‍ പങ്കെടുത്തു. രാവിലെ 8 മണിയോടെ തന്നെ സംഘാടകരും ഓട്ടക്കരും എത്തിത്തുടങ്ങി. വൈകാതെ പാര്‍ക്ക് ഉല്‍സവ പ്രതീതിയിലായി.ഡീജെയും സ്റ്റാളുകളും ഭക്ഷണവും മികച്ച കാലാവസ്ഥയും ഉല്ലാസകരമായി.

പത്തുമണിയോടെ ഓട്ടക്കാര്‍ ലൈന്‍ അപ്പ് ചെയ്തു.തുടര്‍ന്ന് ആല്‍ ബര്‍ട്ട് ജേക്കബ് അമേരിക്കന്‍ ദേശീയ ഗാനം ആലപിച്ചു. ലിഡ കുര്യക്കോസ്, ഡയാന ജേക്കബ് എന്നിവര്‍ ഇന്ത്യന്‍ ദേശീയഗാനം ആലപിച്ചു.സെന്റ് മേരീസ് ഇടവക വികാരി റവ.ഫാ.ഡോ. രാജു വര്‍ഗീസ് പ്രാര്‍ഥന നടത്തി.ഈ സംരംഭത്തിന് നേതൃത്വം കൊടുക്കുന്നവരേയും പങ്കെടുത്തവരേയും അദ്ധേഹം അനുസ്മരിച്ചു.

പാര്‍ക്കിലെ ലെയ്ക്കിനു ചുറ്റുമുള്ള 3.16മൈല്‍ ദൂരം 20 മിനിട്ടു 50 സെക്കന്‍ഡ് കൊണ്ട് ഓടി ഹാവര്‍‌സ്റ്റേയില്‍ നിന്നുള്ള ജോസഫ് ജോസ്ലിന്‍ ഒന്നാമതെത്തി. 18 മിനിട്ടാണു ഈ ഇവന്റിലെ റിക്കാര്‍ഡ്.

സ്ഥിരം ഓട്ടക്കാരനല്ലെന്ന് ജോസഫ് പറഞ്ഞു. എന്നാല്‍ ഓട്ടം ഇഷ്ടമാണ്. സോഷ്യല്‍ മീഡിയയില്‍ കണ്ടാണു ഓടാനെത്തിയത്. ഇതിലും കുറഞ്ഞ സമയത്തിനു ഇത്രയും ദൂരം ഓടിയെത്തിയിട്ടുണ്ട്. സെക്യൂരിറ്റി ഉദ്യോഗസ്ഥനാണ്.

രണ്ടാമതെത്തിയ മലയാളിയായായ ബിനു ജേക്കബ് 22 മിനിട്ടെടുത്തു. ബഥനി ചര്‍ച്ച് അംഗം. എഞ്ചിനിയറാണ്. ഭാര്യയും മൂന്നു മക്കളുമുണ്ട്. ഇത്തരം ഓട്ടങ്ങളില്‍ പങ്കെടുക്കാറൂണ്ട്.

മൂന്നാമതെത്തിയ പതിന്നാലുകാരനായ അഗസ്റ്റിന്‍ കുരിയാത്തന്‍ വെസ്റ്റ്‌ചെസ്റ്ററിലെ ആര്‍ഡ്‌സ് ലി ഹൈ സ്‌കൂളില്‍ ഒന്‍പതാം ക്ലാസ് വിദ്യര്‍തി. രണ്ടാം തവണയാണു ഇവിടെ ഓടാന്‍ എത്തുന്നത്. 22 മിനിട്ട് 30 സെക്കന്‍ഡ് എടുത്തു ഫിനിഷ് ചെയ്യാന്‍. സ്‌കൂളില്‍ ബാസ്‌കറ്റ് ബോള്‍ കളിക്കും.ഏഴാം ക്ലാസില്‍ പഠിക്കുന്ന അനുജന്‍ ആന്റണിയും ഓടാന്‍ എത്തിയിരുന്നു. മേരി-ജോര്‍ജ് ദമ്പതികളുടെ മക്കളാണ്.

പത്തു വയസുകാരി മായാ റോസന്‍ബര്‍ഗ് ആണു ആദ്യം ഓടി എത്തിയ ബാലിക/വനിത-27 മിനിട്ട് 15 സെക്കന്‍ഡ്. അമ്മ നാന്‍സി റോസന്‍ബര്‍ഗ് ഏതാനും സെക്കന്‍ഡ് കൂടി എടുത്തു ഫിനിഷിംഗ് ലൈന്‍ കടക്കാന്‍. ന്യു യോര്‍ക്ക് നഗരത്തില്‍ താമസിക്കുന നാന്‍സി ന്യു സിറ്റി ബോസീസില്‍ അധ്യാപികയാണ്. മായ ഫിഫ്ത് ഗ്രേഡില്‍ പഠിക്കുന്നു.
ഓട്ടം ഇഷ്ടമാണെന്നും ഇത്തര ഫണ്ട് സമാഹരണ ഓട്ടങ്ങളില്‍ പങ്കെടുക്കാറുണ്ടെന്നും നാനിസ് റോസന്‍ബര്‍ഗ് പറഞ്ഞു.

ആറു വര്‍ഷത്തിനിടയില്‍ 70,000 ഓളം ഡോളര്‍ ഓട്ടത്തിലൂടേസമാഹരിക്കാനായി. രജിസ്റ്റ്രേഷന്‍ വഴിയും സംഭാവന വഴിയും കിട്ടുന്ന തുക മുഴുവന്‍ ലിംഫോമാ സൊസൈറ്റി തുടങ്ങിയ ഇവിടത്തെ ചാരിറ്റികള്‍ക്കാണു നല്കിയത്. ഇതാദ്യമാണു കേരളത്തിനു വേണ്ടി തുക സമാഹരിക്കുന്നത്.

യുവജങ്ങളുടെ ആശയമായിരുന്നു ഇത്തരമൊരു റണ്‍/വാക്ക് സംഘടിപ്പിക്കുകയെന്നു സഭാ മാനേജിംഗ് കമ്മിറ്റി അംഗമായിരുന്ന ഫിലിപ്പോസ് ഫിലിപ്പ് പറഞ്ഞു. അവര്‍ തന്നെയാണു പരിപാടി സംഘടിപ്പിച്ചതും.

കോര്‍ഡിനേറ്റേഴ്സായ ബെക്കി ഫിലിപ്പ്, ലീന പോള്‍, ലിജു പോള്‍, സോളമന്‍ ദാനിയേല്‍, സിജു ഫിലിപ്പ് എന്നിവരായിരുന്നു തുടക്കമിട്ടത്. അതോടൊപ്പം സേവനസന്നദ്ധരായ 75-ഓളം വോളണ്ടിയര്‍മാരും പ്രവര്‍ത്തിച്ചു

ബെക്കി ഫിലിപ്പ്, ലീന പോള്‍, ലിജു പോള്‍, സോളമന്‍ ദാനിയേല്‍, സിജു ഫിലിപ്പ് എന്നിവര്‍ 5 കെ റണ്/വാക്കിന്റെ നടപടികളെക്കുറിച്ച് വിശദീകരിച്ചു. സ്‌പൊണ്‍സര്‍മാരെയും ആദരിച്ചു

വീണ്ടും അടുത്തവര്‍ഷംഎത്താമെന്നുള്ള വിശ്വാസത്തില്‍ എല്ലാവരും ഭക്ഷണത്തിനുശേഷം പിരിഞ്ഞു.

ഇങ്ങനെയുള്ള സംരംഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയ യുവതലമുറയെ വികാരി റവ.ഫാ.ഡോ. രാജു വര്‍ഗീസ്, സെക്രട്ടറി സ്വപ്ന ജേക്കബ്, ഇടവക മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ അഭിനന്ദിച്ചു. 

യുവശക്തി തെളിയിച്ച് റോക്ക് ലാന്‍ഡില്‍ 5കെ റണ്‍/വാക്ക്; പ്രളയ ദുരിതാശ്വാസത്തിനു 11,000 ഡോളര്‍ സമാഹരിച്ചുയുവശക്തി തെളിയിച്ച് റോക്ക് ലാന്‍ഡില്‍ 5കെ റണ്‍/വാക്ക്; പ്രളയ ദുരിതാശ്വാസത്തിനു 11,000 ഡോളര്‍ സമാഹരിച്ചുയുവശക്തി തെളിയിച്ച് റോക്ക് ലാന്‍ഡില്‍ 5കെ റണ്‍/വാക്ക്; പ്രളയ ദുരിതാശ്വാസത്തിനു 11,000 ഡോളര്‍ സമാഹരിച്ചുയുവശക്തി തെളിയിച്ച് റോക്ക് ലാന്‍ഡില്‍ 5കെ റണ്‍/വാക്ക്; പ്രളയ ദുരിതാശ്വാസത്തിനു 11,000 ഡോളര്‍ സമാഹരിച്ചുയുവശക്തി തെളിയിച്ച് റോക്ക് ലാന്‍ഡില്‍ 5കെ റണ്‍/വാക്ക്; പ്രളയ ദുരിതാശ്വാസത്തിനു 11,000 ഡോളര്‍ സമാഹരിച്ചുയുവശക്തി തെളിയിച്ച് റോക്ക് ലാന്‍ഡില്‍ 5കെ റണ്‍/വാക്ക്; പ്രളയ ദുരിതാശ്വാസത്തിനു 11,000 ഡോളര്‍ സമാഹരിച്ചുയുവശക്തി തെളിയിച്ച് റോക്ക് ലാന്‍ഡില്‍ 5കെ റണ്‍/വാക്ക്; പ്രളയ ദുരിതാശ്വാസത്തിനു 11,000 ഡോളര്‍ സമാഹരിച്ചുയുവശക്തി തെളിയിച്ച് റോക്ക് ലാന്‍ഡില്‍ 5കെ റണ്‍/വാക്ക്; പ്രളയ ദുരിതാശ്വാസത്തിനു 11,000 ഡോളര്‍ സമാഹരിച്ചുയുവശക്തി തെളിയിച്ച് റോക്ക് ലാന്‍ഡില്‍ 5കെ റണ്‍/വാക്ക്; പ്രളയ ദുരിതാശ്വാസത്തിനു 11,000 ഡോളര്‍ സമാഹരിച്ചുയുവശക്തി തെളിയിച്ച് റോക്ക് ലാന്‍ഡില്‍ 5കെ റണ്‍/വാക്ക്; പ്രളയ ദുരിതാശ്വാസത്തിനു 11,000 ഡോളര്‍ സമാഹരിച്ചുയുവശക്തി തെളിയിച്ച് റോക്ക് ലാന്‍ഡില്‍ 5കെ റണ്‍/വാക്ക്; പ്രളയ ദുരിതാശ്വാസത്തിനു 11,000 ഡോളര്‍ സമാഹരിച്ചുയുവശക്തി തെളിയിച്ച് റോക്ക് ലാന്‍ഡില്‍ 5കെ റണ്‍/വാക്ക്; പ്രളയ ദുരിതാശ്വാസത്തിനു 11,000 ഡോളര്‍ സമാഹരിച്ചുയുവശക്തി തെളിയിച്ച് റോക്ക് ലാന്‍ഡില്‍ 5കെ റണ്‍/വാക്ക്; പ്രളയ ദുരിതാശ്വാസത്തിനു 11,000 ഡോളര്‍ സമാഹരിച്ചുയുവശക്തി തെളിയിച്ച് റോക്ക് ലാന്‍ഡില്‍ 5കെ റണ്‍/വാക്ക്; പ്രളയ ദുരിതാശ്വാസത്തിനു 11,000 ഡോളര്‍ സമാഹരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക