Image

വരത്തന്‍ ഇംഗ്ലീഷ് ചിത്രത്തിന്റെ കോപ്പിയടിയോ?; മറുപടിയുമായി അമല്‍ നീരദും ഫഹദ് ഫാസിലും

Published on 01 October, 2018
വരത്തന്‍ ഇംഗ്ലീഷ് ചിത്രത്തിന്റെ കോപ്പിയടിയോ?; മറുപടിയുമായി അമല്‍ നീരദും ഫഹദ് ഫാസിലും

വരത്തന്‍ കോപ്പിയടിയല്ലെന്ന് സംവിധായകന്‍ അമല്‍ നീരദും നായകന്‍ ഫഹദ് ഫാസിലും. 2011ല്‍ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രം സ്‌ട്രോ ഡോഗ്‌സിന്റെ റീമേക്ക് ആണ് വരത്തന്‍ എന്ന ആരോപണത്തിന് മറുപടി പറയുകയായിരുന്നു ഇരുവരും. രണ്ടും രണ്ടു സിനിമയാണെന്നും കോപ്പിയടി ആരോപണത്തില്‍ കഴമ്പില്ലെന്നും ഇരുവരും ഒരു മാധ്യമത്തോടു പറഞ്ഞു.

ആരോപണത്തെക്കുറിച്ച് അമല്‍ നീരദ് പറയുന്നതിങ്ങനെ:

'സ്‌ട്രോ ഡോഗ്‌സ് തന്നെ സ്വാധീനിച്ചിട്ടുണ്ട്, പ്രചോദനം തന്നിട്ടുമുണ്ട്. എന്നാല്‍ ആ സിനിമയാണോ ഈ സിനിമയാണോ എന്നു ചോദിച്ചാല്‍ അല്ല. സാം പെക്കിന്‍പായെന്ന സംവിധായകന്റെ വലിയ ആരാധകനാണ് ഞാന്‍. ജീവിച്ചിരുന്നപ്പോള്‍ ഒരുപാട് ആട്ടും തുപ്പും ഏറ്റുവാങ്ങിയയാളാണ് സാം പെക്കിന്‍പാ

എന്റെ സിനിമയുടെ പേരില്‍ അദ്ദേഹത്തെക്കുറിച്ച് സംസാരിക്കുന്നുണ്ടെങ്കില്‍ അതെനിക്ക് സന്തോഷമുള്ള കാര്യമാണ്'.

സ്‌ട്രോ ഡോഗ്‌സ് കണ്ടവര്‍ക്ക് സത്യമറിയാമെന്ന് ഫഹദ് പറഞ്ഞു. സ്‌ട്രോ ഡോഗ്‌സിന്റെ ഇമോഷന് വരത്തന്റെ ഇമോഷനുമായി ഒരു ബന്ധവുമില്ല. രണ്ടും രണ്ടാണ്. ഒരു കഥ ആയിരം രീതിയില്‍ പറയാന്‍ കഴിയും. വരത്തന്‍ തന്നെ മൂന്നുവര്‍ഷം കഴിഞ്ഞ് തരത്തില്‍ ചെയ്യാന്‍ കഴിയും. ഈ വിഷയത്തില്‍ തര്‍ക്കിക്കാന്‍ താത്പര്യമില്ലെന്നും ഫഹദ് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക