Image

എങ്ങനെയാണ് ദുരന്തത്തിന്റെ പാഠങ്ങള്‍ പഠിക്കുന്നത്? (മുരളി തുമ്മാരുകുടി)

Published on 01 October, 2018
എങ്ങനെയാണ് ദുരന്തത്തിന്റെ പാഠങ്ങള്‍ പഠിക്കുന്നത്? (മുരളി തുമ്മാരുകുടി)
ആഫ്രിക്കയിലെ ഒരു വിസ്മയമാണ് കെനിയയിലും ടാന്‍സാനിയയിലുമായി പരന്നുകിടക്കുന്ന നാഷണല്‍ പാര്‍ക്കുകളില്‍ കൂടി പച്ചപ്പുല്ല് തേടി ഓരോ വര്‍ഷവും മൃഗങ്ങള്‍ മൈഗ്രെഷന്‍ നടത്തുന്നത്. കെനിയയിലെ മാര നദി കടന്നു വേണം അവയ്ക്ക് പോകാന്‍. ഓരോ വര്‍ഷവും ലക്ഷക്കണക്കിന് മൃഗങ്ങള്‍ കെനിയയിലെ മാര നദി നീന്തിക്കടക്കാന്‍ ശ്രമിക്കുന്നു. ആ സമയം നോക്കി അവയെ കൊല്ലാനും തിന്നാനും മുതലകള്‍ പുഴയില്‍ തക്കം പാര്‍ത്തുകിടക്കുന്നു. നൂറുകണക്കിന് മൃഗങ്ങളെ അങ്ങനെ കാണാതാകുമ്പോഴും, എന്താണ് നമ്മുടെ കൂട്ടത്തിലുള്ളവര്‍ക്ക് സംഭവിച്ചത്? അടുത്ത തവണ ഇതെങ്ങനെ ഒഴിവാക്കാം? എന്നൊന്നും മറുപുറത്തെത്തുന്ന മറ്റു മൃഗങ്ങള്‍ ചിന്തിക്കാറില്ല. മൃഗങ്ങളും മാര നദിയും ഉള്ളിടത്തോളം കാലം ഈ പ്രയാണവും മരണങ്ങളും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു...

മനുഷ്യന്റെ കാര്യം പക്ഷെ അങ്ങനെയല്ല. സമൂഹത്തില്‍ ഒരപകടമോ ദുരന്തമോ ഉണ്ടായാല്‍ അതിന്റെ കാരണം മാത്രമല്ല പരിഹാരവും നാം തേടും. ചരിത്രമുണ്ടാകുന്ന കാലത്തിനു മുന്‍പേതന്നെ കാര്യങ്ങള്‍ ഇങ്ങനെയാണ്. അന്നൊന്നും അതിന് ശാസ്ത്രീയമായ അടിത്തറ ഒന്നുമില്ല. വരള്‍ച്ചയുണ്ടാകുന്നത് രാജാവിന്റെ കുറ്റമാണെന്നും, കടലില്‍ പോകുന്ന മുക്കുവനുണ്ടാകുന്ന അപകടം കരയിലിരിയ്ക്കുന്ന ഭാര്യയുടെ ദുര്‍ന്നടപ്പു കൊണ്ടാണെന്നും സമൂഹം കണ്ടെത്തിയത് അങ്ങനെയാണ്. വരള്‍ച്ച ഒഴിവാക്കാന്‍ രാജാവിനെ സ്ഥാനഭ്രഷ്ടനാക്കുകയോ, രാജകുടുംബത്തിലെ അംഗത്തെ ബലികൊടുക്കുകയോ ചെയ്യുന്നത് ഒരുകാലത്ത് നാട്ടുനടപ്പായിരുന്നു. കുട്ടികള്‍ക്ക് രോഗമുണ്ടായാല്‍ ആ നാട്ടിലുള്ള ഏതെങ്കിലും വൃദ്ധയും വിധവയുമായ സ്ത്രീയുടെ മന്ത്രവാദം കൊണ്ടാണെന്ന് ചിന്തിച്ച് അവരെ ചുട്ടുകൊല്ലുന്നന്ന ദുരാചാരം ഇപ്പോള്‍ പോലും ലോകത്തുണ്ട്.

മതങ്ങളും ദൈവങ്ങളും രംഗത്ത് വന്നതോടെ കാര്യങ്ങള്‍ കുറച്ചുകൂടി എളുപ്പമായി. ഏതൊരു പ്രശ്‌നത്തെയും ദൈവകോപം എന്ന ഒറ്റ ഒറ്റക്കരണത്തിലേക്ക് ചുരുക്കിക്കെട്ടാം എന്നായി. വസൂരി പിടിപെട്ട് ആളുകള്‍ മരിയ്ക്കുമ്പോള്‍ ദേവീക്ഷേത്രത്തില്‍ പൂജ നടത്താന്‍ തീരുമാനിക്കുന്നതും, ക്ഷേത്രമില്ലാത്തിടത്ത് ക്ഷേത്രം നിര്‍മ്മിക്കാന്‍ തീരുമാനിക്കപ്പെടുന്നതും ഇങ്ങനെയാണ്.
എന്നാല്‍ ശാസ്ത്രം വളര്‍ന്നപ്പോള്‍ പ്രശ്‌നങ്ങള്‍ ദൈവകോപം എന്ന ഒറ്റക്കാരണത്തില്‍ കെട്ടാന്‍ പറ്റാതായി. അപ്പോഴാണ് പരിഷ്കൃത സമൂഹം കമ്മിറ്റികള്‍ കണ്ടുപിടിച്ചത്. മനുഷ്യനിര്‍മ്മിത ദുരന്തമോ പ്രകൃതിദുരന്തമോ ഉണ്ടായാല്‍ അതിന്റെ കാരണങ്ങള്‍ അന്വേഷിക്കാന്‍ ഒരു കമ്മിറ്റിയെ നിയമിക്കുക. ലഭ്യമായ ഏറ്റവും നല്ല ശാസ്ത്ര സാങ്കേതിക വിദ്യയുടെയും, വിദഗ്ദ്ധരുടെയും സഹായത്തോടെ അടിസ്ഥാനകാരണം കണ്ടെത്തി അവ ഒഴിവാക്കാനുള്ള നടപടികളെടുക്കുക എന്നതാണ് ആധുനികലോകത്തെ ദുരന്തലഘൂകരണത്തിന്റെ രീതി.

മൂന്ന് ഉദാഹരണങ്ങള്‍ പറയാം.

1. 1988 ല്‍ ബ്രിട്ടന്റെ നിയന്ത്രണത്തിലുള്ള നോര്‍ത്ത് സീയിലെ ഒരു എണ്ണ പ്ലാറ്റ്‌ഫോമിന് തീപിടിച്ചു. പൈപ്പര്‍ ആല്‍ഫാ എന്നായിരുന്നു ആ പ്ലാറ്റ്‌ഫോമിന്റെ പേര്. നൂറ്റി അറുപത്തി ഏഴ് ആളുകള്‍ ആ അപകടത്തില്‍ മരിച്ചു. അപകടത്തെക്കുറിച്ച് പഠിക്കാനും അത്തരം അപകടങ്ങള്‍ ഒഴിവാക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കാനുമായി ബ്രിട്ടീഷ് ഗവണ്മെന്റ് കോടതി ജഡ്ജിയായിരുന്ന ണശഹഹശമാ ഈഹഹലി (ജഡ്ജിയെ കുള്ളന്‍ എന്നോ കള്ളന്‍ എന്നോ വിളിക്കേണ്ട എന്ന് കരുതിയാണ് ഇംഗ്ലീഷ് ആക്കിയത്) അന്വേഷണക്കമ്മീഷനായി നിയമിച്ചു, പഠനം തീരാന്‍ രണ്ടു വര്‍ഷമെടുത്തു. അദ്ദേഹത്തിന്റെ നിര്‍ദ്ദേശങ്ങള്‍ കടലിലെ എണ്ണപര്യവേഷണത്തിലെ സുരക്ഷാ മാനദണ്ഡങ്ങള്‍ അപ്പാടെ മാറ്റിമറിച്ചു. ബ്രിട്ടനില്‍ അതിനുശേഷം ഓഫ്‌ഷോറില്‍ വന്‍ തീപിടുത്തം ഉണ്ടായില്ല.

2. 1986 ല്‍ അമേരിക്കയിലെ സ്‌പേസ് ഷട്ടിലായിരുന്ന ചലഞ്ചര്‍ അപകടത്തില്‍പ്പെട്ട് ഏഴു ബഹിരാകാശസഞ്ചാരികള്‍ മരിച്ചു. അമേരിക്കയിലെ മുന്‍ വിദേശകാര്യമന്ത്രിയായിരുന്ന വില്യം റോജേഴ്‌സിന്റെ നേതൃത്വത്തില്‍ നോബല്‍ സമ്മാന ജേതാവായിരുന്ന ഫെയ്ന്‍മെന്‍ ഒക്കെ ഉള്‍പ്പെട്ട കമ്മിറ്റിയെയാണ് പ്രസിഡന്റ് റീഗന്‍ അന്വേഷണം ഏല്‍പ്പിച്ചത്. ദുരന്തത്തിന്റെ അടിസ്ഥാനകാരണങ്ങളും നാസയിലെ സുരക്ഷാസംസ്ക്കാരത്തിന്റെ അഭാവവും എല്ലാം കാരണങ്ങളായി കണ്ടെത്തി നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനമായി.

3. 2011 ലെ ജപ്പാനിലെ സുനാമിയില്‍ ഇരുപത്തിനായിരത്തില്‍ അധികം ജപ്പാന്‍കാര്‍ കൊല്ലപ്പെട്ടു. മുന്നൂറു ബില്യണ്‍ ഡോളറിന് മുകളില്‍ നാശനഷ്ടമുണ്ടായി. സുനാമിയുടെ മുന്നറിയിപ്പ് സംവിധാനങ്ങളെപ്പറ്റിയും സുനാമിയെ നേരിട്ട രീതിയെപ്പറ്റിയും പഠിക്കാന്‍ ജപ്പാനിലെ മീറ്റിരിയോളജിക്കല്‍ ഏജന്‍സി അന്വേഷണം നടത്തി. പൂര്‍ണ്ണമായും സാങ്കേതിക വിദഗ്ദ്ധരായിരുന്നു കമ്മിറ്റിയില്‍ ഉണ്ടായിരുന്നത്. അവര്‍ പഠിച്ച പാഠങ്ങള്‍ ജപ്പാനില്‍ മാത്രമല്ല ലോകമെമ്പാടും സുനാമി പ്രവചനത്തിലും മുന്നറിയിപ്പ് ജനങ്ങളെ അറിയിക്കുന്നതിലും പ്രതിരോധ പ്രവര്‍ത്തനത്തിലും എല്ലാം ഇപ്പോള്‍ മാതൃകയാണ്.

കേരളസംസ്ഥാനം ഉണ്ടായതിനു ശേഷമുള്ള ഏറ്റവും വലിയ ദുരന്തമാണ് കഴിഞ്ഞ മൂന്നു മാസങ്ങളില്‍ നമ്മള്‍ കണ്ടത്. ജൂണില്‍ തുടങ്ങിയ കുട്ടനാട്ടിലെ വെള്ളപ്പൊക്കം, ഏറ്റവുമധികം ആള്‍നാശമുണ്ടാക്കിയ ഹൈറേഞ്ചിലെ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും, കഴിഞ്ഞ നൂറുവര്‍ഷത്തില്‍ കേരളം കണ്ട ഏറ്റവും വലിയ വെള്ളപ്പൊക്കം ഇതെല്ലാം കൂടിയതായിരുന്നു ഈ ദുരന്തം. അഞ്ഞൂറോളം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. പത്തു ലക്ഷത്തിലധികം പേര്‍ക്ക് വീടുപേക്ഷിച്ചു പോകേണ്ടിവന്നു. ആകെ അന്പത്തിയഞ്ചു ലക്ഷം പേരെ ദുരന്തം ബാധിച്ചുവെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍. ദുരന്തത്തിന്റെ സാമ്പത്തികനാശം 25000 കോടി രൂപയാണെന്നാണ് ലോകബാങ്കിന്റെ പ്രാഥമികകണക്കുകള്‍.

ഇത്രയും വലിയ ഒരു ദുരന്തമുണ്ടായിക്കഴിയുമ്പോള്‍ അത് എങ്ങനെയാണ് ഉണ്ടായത്? ദുരന്തത്തെ നേരിടാനുള്ള നമ്മുടെ സംവിധാനങ്ങള്‍ ഫലപ്രദമായി നടപ്പിലായോ? മുന്നറിയിപ്പ് സംവിധാനങ്ങള്‍ ആവശ്യത്തിനുണ്ടായിരുന്നോ? ദുരന്തം എങ്ങനെയാണ് സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളെ ബാധിച്ചത്? നമ്മുടെ പരിസ്ഥിതി സ്ഥലവിനിയോഗ നിയമങ്ങള്‍ ദുരന്തത്തിന്റെ ആഘാതം കൂട്ടിയോ? നമ്മുടെ അണക്കെട്ടുകള്‍ ദുരന്തസമയത്ത് വേണ്ടവിധത്തിലാണോ പ്രവര്‍ത്തിപ്പിച്ചത്? എന്നിങ്ങനെയുള്ള അനവധി കാര്യങ്ങള്‍ ഒരു സമൂഹമെന്ന നിലയില്‍ നമ്മള്‍ മനസ്സിലാക്കിയേ തീരൂ. ഇതെല്ലാം പ്രകൃതിദുരന്തമായിരുന്നു, അതിനാല്‍ത്തന്നെ ആര്‍ക്കും പ്രവചിക്കാന്‍ സാധ്യമല്ലായിരുന്നു എന്നൊക്കെയുള്ള വാദങ്ങള്‍ക്ക് പ്രസക്തിയില്ല. ദുരന്തകാരണം പ്രകൃതിയാണെങ്കിലും മനുഷ്യനാണെങ്കിലും ഇനി അത്തരം ദുരന്തങ്ങളുണ്ടാകാതെയിരിയ്‌ക്കേണ്ടത് മനുഷ്യന്റെ ആവശ്യവും, അടുത്ത തലമുറയോടുള്ള നമ്മുടെ കടമയുമാണ്. നൂറുവര്‍ഷം മുന്പ് നമ്മുടെ രാജ്യം ഭരിച്ചിരുന്നവര്‍ ഇത്തരത്തിലുള്ള അന്വേഷണമൊന്നും നടത്താതിരുന്നതിനാലാണ് വീണ്ടും നമ്മള്‍ അപകടത്തില്‍പെട്ടത്. ഇത്തരത്തില്‍ ഉത്തരവാദിത്തമില്ലാത്ത ഒരു തലമുറയായി ചരിത്രം നമ്മെ വിലയിരുത്താന്‍ ഇടയാകരുത്. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ പഠനങ്ങള്‍ വേണമെന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്.

ദുരന്തമുണ്ടായ ആദ്യ ദിവസങ്ങളില്‍ തന്നെ ‘തെറ്റുകാരെ’ കണ്ടുപിടിക്കാന്‍ ‘ജുഡീഷ്യല്‍ അന്വേഷണം’ വേണം എന്ന തരത്തിലൊക്കെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. കേരളത്തില്‍ ഇതിന് മുന്‍പ് എത്രയോ ജുഡീഷ്യല്‍ അന്വേഷണങ്ങള്‍ നടന്നിരിക്കുന്നു, പക്ഷെ അതിന്റെയൊക്കെ റിപ്പോര്‍ട്ടുകള്‍ ഒരിക്കലും അടിസ്ഥാനപരമായ മാറ്റങ്ങള്‍ക്ക് കാരണമാകാറില്ല. അന്വേഷണത്തെ നയിക്കുന്നത് രാഷ്ട്രീയക്കാരാണോ, ജഡ്ജിമാരാണോ, സാങ്കേതിക വിദഗ്ദ്ധരാണോ എന്നത് പ്രധാനമല്ല. അന്വേഷണം എന്ന പേര് പോലും പ്രധാനമല്ല. പാഠങ്ങള്‍ പഠിക്കുക എന്നതാണ് പ്രധാനം. അതുകൊണ്ടു തന്നെ ഇതിന് നേതൃത്വം നല്‍കുന്നത് ആരാണെങ്കിലും പാഠങ്ങള്‍ ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലും അടിസ്ഥാനമാക്കിയാകണം. ഏതൊക്കെ വിഷയങ്ങളാണ് പഠിക്കേണ്ടത്, അവ പല സാങ്കേതിക കമ്മിറ്റികള്‍ ആണോ പഠിക്കേണ്ടത് എന്നൊക്കെ നമുക്ക് തീരുമാനിക്കാം. പക്ഷെ,

പ്രധാനമായുള്ളത് ഇനിപ്പറയുന്ന കാര്യങ്ങളാണ്.

1. ദുരന്തത്തിന് ആരാണ് ഉത്തരവാദി എന്ന് കണ്ടുപിടിക്കലല്ല പഠനത്തിന്റെ ഉദ്ദേശ്യം. കേരളത്തിനകത്തോ പുറത്തോ ഉള്ള ഒരു വ്യക്തിയോ സ്ഥാപനമോ കേരളത്തില്‍ ദുരന്തമുണ്ടാക്കണം എന്നാഗ്രഹിക്കുകയോ പ്രവര്‍ത്തിക്കുകയോ ചെയ്തിട്ടില്ല. അപ്പോള്‍പിന്നെ കുറ്റവാളിയെ കണ്ടെത്താനുള്ള അന്വേഷണം തെറ്റാണെന്ന് മാത്രമല്ല, ശരിയായ വിവരങ്ങള്‍ കിട്ടാന്‍ തടസ്സവുമാകും.

2. ദുരന്തത്തിന്റെ അടിസ്ഥാനകാരണങ്ങള്‍ കണ്ടെത്തുക, ദുരന്ത നിവാരണത്തില്‍ എന്തൊക്കെ മാറ്റങ്ങള്‍ കൊണ്ടുവരണമെന്ന് തീരുമാനിയ്ക്കുക എന്നതൊക്കെയായിരിക്കണം പഠനത്തിന്റെ പ്രധാന ഉദ്ദേശ്യം.

3. തെറ്റുകള്‍ മാത്രമല്ല, എന്താണ് നമ്മള്‍ ശരിയായി ചെയ്തതെന്നതും പഠന വിഷയമാക്കണം. ശരിയായി ചെയ്ത കാര്യങ്ങള്‍ തുടരണം. മറ്റു സംസ്ഥാനങ്ങള്‍ക്കും രാജ്യങ്ങള്‍ക്കും മാതൃകയാവുകയും വേണം.

4. പഠന രീതികളും റിപ്പോര്‍ട്ടും സുതാര്യമായിരിക്കണം. നമ്മുടെ സമൂഹമാണ് ദുരന്തമനുഭവിച്ചത്. അതുകൊണ്ട് അവരില്‍ നിന്നും മറച്ചുവെക്കേണ്ട ഒന്നും നമുക്കുണ്ടാകരുത്.

5 പഠനത്തിന്റെ ഫലമായുണ്ടാകുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കാമെന്ന് സര്‍ക്കാരിന് ഉത്തമബോധ്യം ഉണ്ടായിരിക്കണം. രാഷ്ട്രീയകാരണങ്ങളാല്‍ അന്വേഷണം ആവശ്യപ്പെടുന്നത് പോലെതന്നെ തെറ്റാണ്, രാഷ്ട്രീയകരണങ്ങളാല്‍ അന്വേഷണ റിപ്പോര്‍ട്ട് അലമാരയില്‍ വെക്കുന്നതും.

6. നാളത്തെ ദുരന്തങ്ങള്‍ക്കാണ് തയ്യാറെടുക്കേണ്ടത്: കേരളത്തിലെ ദുരന്ത ലഘൂകരണത്തെ മുന്‍നിര്‍ത്തി നടത്തുന്ന ഏതു പഠനത്തിന്റെയും അടിസ്ഥാനം ദുരന്തങ്ങള്‍ കുറഞ്ഞ ഒരു കേരളം ഉണ്ടാക്കുക എന്നത് തന്നെ ആകണം. ഇന്നലെ നാം കണ്ട ദുരന്തങ്ങളെക്കുറിച്ച് മാത്രം ചിന്തിച്ചിട്ട് കാര്യമില്ല. മറ്റെന്തൊക്കെ ദുരന്ത സാധ്യതകള്‍ ഉണ്ട്, അവ നേരിടാന്‍ നമുക്ക് എന്ത് തയ്യാറെടുപ്പുകളുണ്ട്, എന്നെല്ലാം നാം പഠിക്കണം. കൊടുങ്കാറ്റുകള്‍ മുതല്‍ അണക്കെട്ടുകള്‍ പൊട്ടുന്നത് വരെ, ഓയില്‍ സ്പില്‍ മുതല്‍ ഫാക്ടറികളിലെ പൊട്ടിത്തെറി വരെ സാധ്യതകള്‍ പലതുണ്ട്. കാലാവസ്ഥ വ്യതിയാനം ഇതില്‍ പലതിനേയും കൂടുതല്‍ രൂക്ഷമാക്കുകയാണ്. നാം തയ്യാറാണോ ?

ചെറിയ അപകടങ്ങളാണ് കൂടുതല്‍ ആളെ കൊല്ലുന്നത്: അഞ്ഞൂറോളം ആളുകളെ കൊന്ന പ്രളയവും മണ്ണിടിച്ചിലും ഒക്കെയാണ് കേരളചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമായത് എന്ന് ഞാന്‍ പറഞ്ഞല്ലോ. പക്ഷെ കേരളത്തില്‍ ഓരോ വര്‍ഷവും പതിനായിരത്തിനടുത്ത് ആളുകളാണ് ഒറ്റക്കൊറ്റക്കായി അപകടങ്ങളില്‍ മരിക്കുന്നത്. നാലായിരത്തിലധികം പേര്‍ ഓരോ വര്‍ഷവും റോഡപകടത്തില്‍ മരിച്ചു കഴിഞ്ഞു, അതായത് ഓരോ മാസവും മുന്നൂറിലധികം പേര്‍. വെള്ളപ്പൊക്കത്തില്‍ നിന്നും കൊടുങ്കാറ്റില്‍ നിന്നും നിപ്പയില്‍ നിന്നും ഒക്കെ സുരക്ഷിതമായാലും ഓരോ മാസവും എണ്ണൂറോളം പേര്‍ റോഡിലും വെള്ളത്തിലും റെയില്‍ പാളത്തിലും ഷോക്കടിച്ചും ഒക്കെ മരിക്കുകയാണെങ്കില്‍ അതെന്ത് സുരക്ഷയാണ്?. കേരളത്തിന്റെ സുരക്ഷാ പാഠങ്ങള്‍ ദുരന്ത ലഘൂകരണത്തില്‍ മാത്രം കേന്ദ്രീകരിച്ചുള്ള ഒന്നാകരുത്, പുതിയ സുരക്ഷാ സംസ്കാരമുള്ള ഒന്നായിരിക്കണം.

പാഠങ്ങള്‍ എല്ലാവരും പഠിക്കണം: ദുരന്തങ്ങള്‍ ഉണ്ടായിക്കഴിയുമ്പോള്‍ സര്‍ക്കാര്‍ വകുപ്പുകളുടെ ഉത്തരവാദിത്തവും പരാജയവും ഒക്കെ ചര്‍ച്ച ചെയ്യാനാണ് എല്ലാവര്‍ക്കും ഇഷ്ടം. ഒരു വ്യക്തി, കുടുംബം, വാര്‍ഡ്, പഞ്ചായത്ത് (മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍) എന്നിങ്ങനെ നമുക്ക് ചുറ്റുമുള്ള കാര്യങ്ങളില്‍ ദുരന്ത സമയത്ത് നാം എന്ത് ചെയ്തു എന്നതും പ്രധാനമല്ലേ?. സുരക്ഷിതമായ ഒരു കേരളം തിരുവനന്തപുരത്തു നിന്നും കെട്ടിയിറക്കാന്‍ പോകുന്നതല്ല. കേരളത്തിലെ മൂന്നു കോടി മുപ്പത്തി മൂന്നു ലക്ഷം ജനങ്ങളും കൂടി മുകളിലേക്ക് നിര്‍മ്മിക്കേണ്ട ഒന്നാണ്. അതിനാല്‍ നിങ്ങള്‍ സ്വയം ഒരു ആത്മ പരിശോധന നടത്തണം. നിങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ നിങ്ങള്‍ വേണ്ടതെല്ലാം ചെയ്തിരുന്നോ?, എന്ത് തരം വിവരങ്ങളാണ് നിങ്ങള്‍ക്ക് ലഭിച്ചത്, ആ വിവരങ്ങള്‍ അനുസരിച്ചു നിങ്ങള്‍ വേണ്ട തീരുമാനങ്ങള്‍ എടുത്തോ?, ഇനി എന്തൊക്കെ ദുരന്ത സാധ്യതയാണ് നിങ്ങള്‍ക്ക് ചുറ്റും ഉള്ളത് ?, അതില്‍ നിന്നും നിങ്ങള്‍ക്ക് എങ്ങനെ രക്ഷപെടാം? ഇത്രയും ചോദ്യങ്ങള്‍ വ്യക്തിപരമായി ചോദിച്ചു കഴിഞ്ഞാല്‍ പിന്നെ അത് നിങ്ങളുടെ കുടുംബത്തിലും നിങ്ങള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലും നിങ്ങള്‍ താമസിക്കുന്ന റെസിഡന്റ് അസോസിയേഷനിലും ചര്‍ച്ച ചെയ്യുക. അതിന് വേണ്ടി ഒരു മീറ്റിംഗ് വിളിക്കുക.

എങ്ങനെയാണ് വ്യക്തികളും കുടുംബവും റെസിഡന്റ് അസോസിയേഷനും സ്കൂളും ഓഫീസും ഒക്കെ സുരക്ഷക്ക് തയ്യാറെടുക്കേണ്ടത് എന്ന് ഞാന്‍ വരും ദിവസങ്ങളില്‍ എഴുതാം.

അത് വരെ സുരക്ഷിതമായിരിക്കുക. നിങ്ങളുടെ സുരക്ഷയുടെ ഉത്തരവാദി നിങ്ങളാണ്, ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റോ ദുരന്ത നിവാരണ അതോറിറ്റിയോ അല്ല എന്ന വിശ്വാസം ഇപ്പോള്‍ തന്നെ ഉറപ്പിക്കുക.
Join WhatsApp News
വിദ്യാധരൻ 2018-10-01 21:42:40
നല്ലൊരു ലേഖനം വായിച്ചപ്പോൾ 
ഉള്ളത്തിൽ വല്ലാത്ത മോദം തോന്നി
അതുകൊണ്ടു ആദ്യമേ തന്നിടുന്നു 
നമ്രശീർഷനായൊരു  കൂപ്പ് കയ്യ്  ഞാൻ 
അപരിഷ്‌കൃതമായൊരു കാലഘട്ടം 
ഉണ്ടായിരുന്നു പണ്ട് ഭൂവിലെല്ലാം 
വായുവും അഗ്നിയും മൃഗവുമെല്ലാം 
ദേവനും ദേവിയുമായി വാണകാലം
അവരുടെ അമരത്വം കാത്തിടാനായി 
അവർ നരന്റെ  ചുടുരക്‌തം കുടിച്ചിരുന്നു 
അവരുടെ  പ്രീതിക്ക് പാത്രമാവാൻ 
കുരുതികൊടുത്തു സ്വന്ത മക്കളെയും
ചിലർ അവരുടെ മകന്റെ കഴുത്തറക്കാൻ  (അബഹാമിന്റെ ബലി )
മലയുടെ മുകളിൽ അടുപ്പുകൂട്ടി  
ഒരു പാലം പണിയുവാൻ തൂണുറയ്ക്കാൻ 
കുഴിച്ചുമൂടി മനുഷ്യരെ ജീവനോടെ
ഇത്പോലെ കഥകൾ ഏറെയുണ്ട് 
ചിക്കി ചികഞ്ഞു നാം നോക്കിടുകിൽ 
എന്നാൽ കാലം മുന്നോട്ടു കുതിച്ചു നീങ്ങി 
മാറ്റങ്ങൾ പലതും വന്നു ഭൂവിൽ 
കുരുതികൾ മാറി നേർച്ച കാഴ്ച്ചവന്നു 
അത് പിരിച്ചെടുക്കാൻ ആളുവന്നു 
ദൈവങ്ങൾ നാടായ നാടുമുഴുവൻ 
കൂണുപോലെ മുളച്ചു വന്നു 
അവർപോയി മലകളിൽ കുന്നുകളിൽ 
കുടികേറി ഇരിപ്പായ് നേര്ച്ച കാഴ്ചകൾക്കായ് 
അവരെ എതിർത്തു പറഞ്ഞുപോയാൽ 
അവർ  കോപിച്ചു  ഇടിയായ് മഴയായ് പെയ്യ്തിറങ്ങും 
ഒരു നാടുമുഴുവനും മുങ്ങിയാലും 
ശതകോടികൾ ചത്തുപൊങ്ങിയാലും 
അവരുടെ ദൈവത്തെ വിട്ടവർ പോകില്ലെങ്ങും 
നിങ്ങടെ ശാസ്ത്രീയ വാദമൊക്കെ  
ശരിയാണ് ആയതിൽ തർക്കമില്ല
എന്നാൽ അത് വിശ്വസിക്കാതെ ദൈവ 
കല്പനയ്ക്കായ് കാത്തിരിപ്പോരുണ്ടിവിടെ 
അവരോടു വാദിക്കാൻ പോയി എന്നാൽ 
മുഴുഭ്രാന്തിൽ അത് ചെന്ന് ചേരും 
അതുപോട്ടെ നമ്മൾ പറഞ്ഞു വന്നകാര്യം 
വഴിതെറ്റി പോകേണ്ട തിരിച്ചുപോകാം  
ഒഴിവാക്കാം പല പല അപകടങ്ങൾ 
ശരിയായ മുൻകരുതൽ എടുത്തിടുകിൽ 
മരവും മണലും  വെട്ടി  മാന്തി 
തറവാട് കുളമാക്കി കുട്ടിചോറുമാക്കി 
ഉരുൾപൊട്ടി ജലവും മണ്ണുമായി 
നാടിന്റെ നടുവേ കുതിച്ചു പാഞ്ഞു 
വന്നില്ലവരുടെ ദൈവങ്ങൾ രക്ഷിക്കാനായി 
വന്നതോ പാവങ്ങൾ മുക്കവന്മാർ 
ആ നാട് നന്നായി രക്ഷ നേടാൻ 
വേണം കറയറ്റ നേതൃത്വങ്ങൾ
തലമുറയായ് കുംഭകോണങ്ങളാൽ 
ചീർത്തു തടിച്ച തസ്കരന്മാർ 
അവിടെ ഭരിച്ചു മുടിച്ചിടുമ്പോൾ 
നിങ്ങളുടെ ബൗദ്ധിക നിർദ്ദേശമൊക്ക 
ജലത്തിലെ രേഖപോൽ മാഞ്ഞുപോകാം 
എങ്കിലും നാടിനെ സ്നേഹിച്ചിടുന്നോർ 
വന്നിടും ഇതുപോലെ പുതു ചിന്തയുമായി 
ഏകുന്നു നിങ്ങൾ ക്കാശിർവാദമൊക്കെ 
കേൾക്കട്ടെ ചെവിയുള്ളോർ നാട്ടിലുണ്ടേൽ 
--------------------------------------------------------------------
ശ്രുതാദ്ധ്യയന സമ്പന്നാ:
ധർമജ്ഞാ സത്യവാദിനഃ 
രാജ്ഞസഭാ സദ കാര്യ 
രിപൗ മിത്രേ യെ സ്മാ  (യാജ്ഞവല്ക്യൻ)

സത്യവാന്മാരും പണ്ഡിതന്മാരും ആയിരിക്കണം ഭരണകർത്താക്കൾ എന്ന് ചുരുക്കം 
നാവും മനസും വിരലും golden 2018-10-01 22:23:48
Not fully related to the article, but i wanted to write.......
but i is insignificant, nothing.....
*****************************************************************************
When your tongue is vibrating with thousands of songs; 
like leaves in the wind; sing, sing them loud.
when your fingers are moving to compete with the words you have to write, write them as fast as you can.
don't be shy, don't be timid, 
you have conceived the Divinity.
Divinity within you has a golden tongue,
so speak thousands of words in different languages.
Divinity is throbbing on your fingers
let the golden pen, the extension of your fingers 
write and let it keep on.
humble yourself, let the Divine work for you
then you will feel the embrace of a gentle breeze
she will hold you in deep embrace as her first love 
and whisper to you, you are my beloved, you are Divine.
that is what you are; the beloved of the Eternal, you are Eternal
Let your Tongue be Free, Let your Fingers be Free
they are golden 
Let them vibrate free in the rhythm of the Cosmos.
Now; you don't belong to you. you belong to the Cosmos.
So, dance in the Rhythm of the Cosmos.
The dance of Siva.
you are not a Dancer, but you are the Dance
the Dancer is temporal, but Dance is Divine and Eternal,
so be the Dance, the Dance of the Cosmos
Singing with your golden tongue
writing with your golden fingers
Dancing with the Cosmos.
then there is no YOU, you are the Cosmos.

andrew

നാവും മനസും വിരലും golden 2018-10-01 22:40:53
Not fully related to the article, but i wanted to write.......
but i is insignificant, nothing.....
*****************************************************************************
When your tongue is vibrating with thousands of songs; 
like leaves in the wind; sing, sing them loud.
when your fingers are moving to compete with the words you have to write, write them as fast as you can.
don't be shy, don't be timid, 
you have conceived the Divinity.
Divinity within you has a golden tongue,
so speak thousands of words in different languages.
Divinity is throbbing on your fingers
let the golden pen, the extension of your fingers 
write and let it keep on.
humble yourself, let the Divine work for you
then you will feel the embrace of a gentle breeze
she will hold you in deep embrace as her first love 
and whisper to you, you are my beloved, you are Divine.
that is what you are; the beloved of the Eternal, you are Eternal
Let your Tongue be Free, Let your Fingers be Free
they are golden 
Let them vibrate free in the rhythm of the Cosmos.
Now; you don't belong to you. you belong to the Cosmos.
So, dance in the Rhythm of the Cosmos.
The dance of Siva.
you are not a Dancer, but you are the Dance
the Dancer is temporal, but Dance is Divine and Eternal,
so be the Dance, the Dance of the Cosmos
Singing with your golden tongue
writing with your golden fingers
Dancing with the Cosmos.
then there is no YOU, you are the Cosmos.

andrew

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക