Image

വയലിന്‍ വയലിന്‍ (രമ പ്രസന്ന പിഷാരടി)

രമ പ്രസന്ന പിഷാരടി Published on 02 October, 2018
വയലിന്‍ വയലിന്‍ (രമ പ്രസന്ന പിഷാരടി)
വയലിനില്‍  നിന്ന്  കാറ്റുപാടുന്നൊരു
പ്രണയരാഗങ്ങള്‍ കേള്‍ക്കുവാനാവാതെ
മിഴികള്‍ പൂട്ടിയുറങ്ങിയ ഭൂമിതന്‍
വിരഹതന്ത്രികള്‍ നിശ്ചലം നില്‍ക്കവെ!
തിരകള്‍, സാഗരം, സന്ധ്യകള്‍, മഴയുടെ 
സഹനതാളം, നിശബ്ദമാം ശംഖുകള്‍
ഇവിടെയോ സൂര്യ അസ്തമയത്തിന്റെ
കടലിലൂടെ  നിന്‍ യാത്രാന്ത്യപാതകള്‍
പറയൂ ഗാനസൂര്യാ നീ മറന്നിട്ട
ഹൃദയഗാനം  പുനര്‍ജനിച്ചീടുമോ?
പറയൂ പാടാത്ത പാട്ടുകള്‍ തേടിനിന്‍
വയലിനിനിയും  സ്വരങ്ങളെ തേടുമോ?

വയലിന്‍ വയലിന്‍ (രമ പ്രസന്ന പിഷാരടി)
Join WhatsApp News
വിദ്യാധരൻ 2018-10-02 21:21:37
കഴിയും   കാറ്റിന് ഇലച്ചാർത്തിൽ തട്ടി    
സാരംഗി സംഗീതം ഉതിർത്തുവാനെപ്പഴും 
എങ്കിലുമാ നാദം  കേൾക്കാനാവാത്തവിധം  
നിന്ദിച്ചു മാനുഷർ അമ്മയാം പ്രകൃതിയെ 
വെട്ടിവെടിപ്പാക്കി കാനനംമൊക്കെയും 
നിശ്ചലമായി  സാരംഗി മൗനിയായി  
അറിയില്ല  ഭൂമിക്ക് വിരഹമോ
വിഷാദമോയെന്നാർക്കും! 
സഹനത്തിനുമുണ്ടൊരതിരെന്നോർക്കണം 
മഴയുടെ താളം അവതാളമായി മാറിടും 
സുനാമിയായി തിരകൾ കരയെ വിഴുങ്ങിടും 
എന്നു മനുഷ്യന്റെ അതിമോഹം തീരുമോ 
അന്നേ പുനർജനിക്കൂ ആ വയലിനിലിനിയും 
ഇന്നേവരെ നാം കേൾക്കാത്ത ഹൃദയഗാനങ്ങൾ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക