Image

ബാലഭാസ്‌ക്കറിന്റെയും തമ്പി കണ്ണന്താനത്തിന്റെയും നിര്യാണത്തില്‍ നവയുഗം അനുശോചിച്ചു

Published on 02 October, 2018
ബാലഭാസ്‌ക്കറിന്റെയും  തമ്പി കണ്ണന്താനത്തിന്റെയും നിര്യാണത്തില്‍ നവയുഗം അനുശോചിച്ചു
ദമ്മാം: വയലിനിസ്റ്റും സംഗീതസംവിധായകനുമായ  ബാലഭാസ്‌ക്കറിന്റെ അകാലവിയോഗത്തിലും, പ്രസിദ്ധ സിനിമ സംവിധായകന്‍ തമ്പി കണ്ണന്താനത്തിന്റെ നിര്യാണത്തിലും നവയുഗം സാംസ്‌ക്കാരികവേദി കേന്ദ്രകമ്മിറ്റി അഗാധമായ ദുഃഖം രേഖപ്പെടുത്തി. 

വയലിനില്‍ ഫ്യൂഷന്‍ സംഗീതത്തിന്റ ജാലവിദ്യ തീര്‍ത്ത അപൂര്‍വ്വപ്രതിഭയായിരുന്നു ബാലഭാസ്‌ക്കര്‍. വാഹനാപകടത്തിന്റെ രൂപത്തില്‍ അവിചാരിതമായി കടന്നു വന്ന മരണം എന്ന കോമാളി തട്ടിയെടുത്തത്, മലയാളികള്‍ക്ക് എന്നും അഭിമാനിയ്ക്കാവുന്ന ഒരു സംഗീതജ്ഞനെയായിരുന്നു. പതിനേഴാം വയസ്സില്‍ സിനിമ സംഗീതസംവിധായകനായ അദ്ദേഹം, ആല്‍ബങ്ങളിലൂടെയും, സിനിമയിലൂടെയും, സ്‌റ്റേജ് പ്രോഗ്രാമുകളിലൂടെയും തീര്‍ത്ത മനോഹരഗാനങ്ങളുടെ സംഗീതപ്രപഞ്ചം എന്നും മലയാളികളുടെ മനസ്സില്‍ നിറഞ്ഞു നില്‍ക്കും. 

മലയാളത്തിലെ ഒട്ടേറെ ജനപ്രിയ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ തമ്പി കണ്ണന്താനം, കച്ചവടസിനിമയുടെ സമവാക്യങ്ങള്‍ മാറ്റി എഴുതിയ കലാകാരനാണ്. സംവിധായകന്‍, എഴുത്തുകാരന്‍, നിര്‍മ്മാതാവ്, നടന്‍ എന്നീ നിലകളില്‍ സിനിമയില്‍ നിറഞ്ഞു നിന്ന അദ്ദേഹം 16 സിനിമകള്‍ സംവിധാനം ചെയ്യുകയും, 5 സിനിമകള്‍ നിര്‍മ്മിയ്ക്കുകയും, 3 സിനിമകള്‍ക്ക് തിരക്കഥ രചിയ്ക്കുകയും, 4 സിനിമകളില്‍ അഭിനയിയ്ക്കുകയും ചെയ്തിട്ടുണ്ട്. വാര്‍ദ്ധക്യസഹജമായ അസുഖബാധിതനായാണ് അദ്ദേഹം മരണമടഞ്ഞത്. സിനിമയെ സാധാരണക്കാരുടെ വിനോദോപാധി എന്ന നിലയില്‍ കണ്ടിരുന്ന അദ്ദേഹത്തിന്റെ ജനപ്രിയസിനിമകള്‍ മലയാളികളുടെ മനസ്സില്‍ എന്നും നിറഞ്ഞു നില്‍ക്കും. 

ബാലഭാസ്‌ക്കറിന്റെയും തമ്പി കണ്ണന്താനത്തിന്റെയും വിയോഗത്തിന്റെ ദുഃഖത്തില്‍ ലോകമെമ്പാടുമുള്ള മലയാളികള്‍ക്കൊപ്പം നവയുഗവും പങ്കു ചേരുന്നു.

ബാലഭാസ്‌ക്കറിന്റെയും  തമ്പി കണ്ണന്താനത്തിന്റെയും നിര്യാണത്തില്‍ നവയുഗം അനുശോചിച്ചു ബാലഭാസ്‌ക്കറിന്റെയും  തമ്പി കണ്ണന്താനത്തിന്റെയും നിര്യാണത്തില്‍ നവയുഗം അനുശോചിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക