Image

അവസാനഘട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി ലാന അക്ഷരോത്സവത്തിന് തയ്യാറാകുന്നു

Published on 02 October, 2018
അവസാനഘട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി ലാന അക്ഷരോത്സവത്തിന് തയ്യാറാകുന്നു
ഫിലാഡെല്‍ഫിയ: എഴുത്തുകാരുടെ സംഘടനയ്ക്കപ്പുറം 'ലാന' കലാപ്രതിഭകളുടെയും അക്ഷര സ്‌നേഹികളുടേയും ഒരു കൂട്ടായ്മയാണ്. ഇരുപത്തിരണ്ടാം വാര്‍ഷീകം ആഘോഷിക്കുന്ന വേളയില്‍ ഫിലാഡെല്‍ഫിയ 'ചാക്കോ ശങ്കരത്തില്‍ നഗറില്‍ 'കൂടുന്ന ലാന സമ്മേളനം അമേരിക്കയിലെ മലയാള സാഹിത്യം ചര്‍ച്ച ചെയ്യുന്നതോടൊപ്പം എല്ലാ എഴുത്തുകാര്‍ക്കും തങ്ങളുടെ രചനകള്‍ അവതരിപ്പിക്കാനും എഴുത്തനുഭവം പങ്കു വയ്ക്കുവാനും അവസരം ഒരുക്കുന്നു. ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി,ടെക്‌സാസ്, ഇല്ലിനൂയിസ്, കാലിഫോര്‍ണിയ: ,വാഷിംഗ്ടണ്‍, തുടങ്ങി ഒട്ടുമിക്ക സ്‌റ്റേറ്റുകളില്‍ നിന്നും ക്യാനഡയില്‍ നിന്നും ഒത്തുചേരുന്ന എഴുത്തുകാര്‍ ലാന സമ്മേളനം അക്ഷര മഹോത്സവമായി കൊണ്ടാടും.സാഹിത്യത്തിന്റെ വിവിധ ശാഖകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച അമേരിക്കന്‍ പ്രവാസി മലയാളികള്‍ നേതൃത്വം നല്‍കുന്ന സാഹിത്യ ചര്‍ച്ചകള്‍ ലാന സമ്മേളനത്തിന്റെ രണ്ടാംദവസംമാറ്റുകൂട്ടുന്നു. കഥാവെട്ടം, കാവ്യോദയം, നോവല്‍ ചര്‍ച്ച എന്നീ വേദികളിലൂടെ അമേരിക്കന്‍ മലയാള സാഹിത്യത്തെ വിലയിരുത്തും. എഴുത്തുകാരുടെ വളര്‍ച്ചയ്ക്ക് ലാനയുടെ പ്രോത്സാഹനം ഉറപ്പു വരുത്തും.

എഴുതുക എന്നത് എഴുത്തുകാരന്റെ നിര്‍ബ്ബന്ധിത ഉത്തരവാദിത്വം ആണെന്ന് പരസ്പരം ഒരു ഓര്‍മ്മപ്പെടുത്തല്‍ക്കൂടിയാണ് ഈ സംഗമം. എഴുത്തുകാരെ സംബസിച്ചിടത്തോളം ഇത്തരം കൂട്ടായ്മകള്‍ അവരുടെ എഴുത്തിന് ഏറെ ഉപകാരപ്രദമാണ്. എഴുത്തനുഭവങ്ങള്‍ പങ്കുവയ്ക്കാനാവുന്നതും പരസ്പരം എഴുത്തുകാര്‍ തമ്മില്‍ സമ്പര്‍ക്കം കാത്തുസൂക്ഷിക്കുന്നതും എഴുത്തിന്റെ യാത്രയ്ക്ക് ഏറെ ആവശ്യവുമാണ്. അതു കൊണ്ടു തന്നെ ലാന കുടുംബാംഗങ്ങളിലെ പഴയ തലമുറയും പുതു തലമുറയും തമ്മില്‍ സുദൃഡമായ സൗഹൃദം കാത്തു സൂക്ഷിക്കുന്നു .

മലയാള മണ്ണില്‍നിന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ്അമേരിക്കയില്‍ ചേക്കേറിയ സാഹിത്യാഭി രുചിയുള്ള ധിഷണാശാലികളായ എഴുത്തുകാര്‍ രൂപം കൊടുത്ത ലാന, ഇന്ന് അമേരിക്കയിലെ ഏറ്റവും നല്ല നിലയില്‍ പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന സാഹിത്യ സംഘടന ആണ്. കെട്ടുറപ്പുള്ള ഭരണഘടനയും അച്ചടക്കമുള്ള നേതൃത്വവും ലാനയെ മറ്റു സംഘടനകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നു.

ലാന ഫിലാഡെല്‍ഫിയ സമ്മേളനത്തില്‍ മുഖ്യാതിഥി സതീഷ് ബാബു പയ്യനൂരിനൊപ്പം അമേരിക്കന്‍ പ്രവാസി മലയാളികളിലെ മുന്‍നിര എഴുത്തുകാര്‍ വിവിധ സാഹിത്യ വിഷയങ്ങളെക്കുറിച്ച് സംസാരിയ്ക്കുന്നു, സര്‍വ്വ ശ്രീ ജെ മാത്യൂസ് , പ്രൊ കോശിത്തലയ്ക്കല്‍, ഡോ.എന്‍.പി.ഷീല, ഏബഹാം തെക്കേമുറി, ജോസ് ഓച്ചാലില്‍, തമ്പി ആന്റണി, എന്നിവര്‍ സമ്മേളനത്തില്‍ സംസാരിക്കുന്നു. അമേരിക്കയിലെ എല്ലാ പ്രമുഖ മാധ്യമപ്രര്‍ത്തകരേയും പങ്കുകൊള്ളിച്ചുകൊണ്ടുള്ള മാധ്യമ സംവാദം ഉണ്ടായിരിക്കുന്നതാണ്.

ഒക്ടോബര്‍ 5,6,7 തീയതികളിലായി നടത്തപ്പെടുന്ന ഈ എഴുത്തുത്സവത്തില്‍ കലാ സ്‌നേഹികളായ ആര്‍ക്കും പങ്കുചേരാവുന്നതാണ്. ഫിലാഡെല്‍ഫിയ റീജണല്‍ ലാന കണ്‍വെന്‍ഷന്‍ നഗറിലേയ്ക്ക് എല്ലാ അമേരിക്കന്‍ എഴുത്തുകാരേയും സഹര്‍ഷം ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.ലാന കാര്യപരിപാടികളില്‍ രചനകള്‍ അവതരിപ്പിക്കുന്നതിനായി അതാതു കമ്മറ്റികളുമായി ബന്ധപ്പെടേണ്ടതാണെന്ന് ലാന പ്രസിഡണ്ട് ജോണ്‍ മാത്യു അറിയിച്ചു. സമ്മേളനത്തിനു വേണ്ടിയുള്ള മുന്നൊരുക്കങ്ങളെല്ലാം ഭംഗിയായി ക്രമീകരിച്ചിരിക്കുന്നുവെന്ന് സെക്രട്ടറി ജോസന്‍ ജോര്‍ജ്ജ് ,വൈസ് പ്രസിഡണ്ട് അനിലാല്‍ ശ്രീനിവാസന്‍, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ജോസ് ഓച്ചാലില്‍ കെ.കെ ജോണ്‍സന്‍, അബ്ദുള്‍ പുന്നയൂര്‍ക്കളം എന്നിവര്‍ അറിയിച്ചു. സമ്മേളനത്തില്‍ വച്ച് ശ്രീ ഫ്രാന്‍സിസ് തോട്ടത്തിന്റെ വീണ്ടും സുനാമി എന്ന കവിതാ സമാഹാരം സമ്മേളനത്തില്‍ പ്രകാശനം . ചെയ്യുന്നതാണ്.

ചില പ്രത്യേക കാരണത്താല്‍ മുന്‍പ്നി ശ്ചയിച്ചതില്‍ നിന്ന് ലാന പ്രോഗ്രാംസ്ഥലം മാറ്റി വയ്‌ക്കേണ്ടി വന്നതായി ഭാരവാഹികള്‍ അറിയിച്ചിട്ടുണ്ട് .. സീറോമലബാര്‍ ചര്‍ച്ച് ഓഡിറ്റോറിയത്തിലാണ് പരിപാടികള്‍ കമീകരിച്ചിരിക്കുന്നത് . 5ാം തീയതി വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് ആരംഭിച്ച് ഞായറാഴ്ച സമ്മേളനം അവസാനിക്കും . കാര്യ പരിപാടികള്‍ നടത്തുന്ന സ്ഥലം : Syro malabar auditorium , 608 welsh Road philadelphia PA ~ 19 1 15

(താമസ സൗകര്യം ഒരുക്കിയിരിക്കുന്ന ഹോട്ടല്‍ അഡ്രസ്സ് :11580, Roosevelt BIvd, Philadelphia, PA, 19116 ph: 1 - 800-544-4866 ' കമ്മറ്റി ഭാരവാഹികള്‍: ട്രാന്‍സ്‌പോര്‍ട്ടേഷന്‍ : ഫീലിപ്പോസ് ചെറിയാന്‍ (215 6057310 ) രാജീവ് വിജയന്‍ (6109319720) പ്രോഗ്രാം കണ്‍വീനര്‍മാര്‍ അശോകന്‍ വേങ്ങശ്ശേരി (2679699902 ) ജോര്‍ജ്ജ് നടവയല്‍ (2 154946420)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക