Image

എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി.യ്ക്ക് ഫിലഡല്‍ഫിയായില്‍ സ്വീകരണം

സന്തോഷ് ഏബ്രഹാം Published on 03 October, 2018
എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി.യ്ക്ക് ഫിലഡല്‍ഫിയായില്‍ സ്വീകരണം
ഫിലഡല്‍ഫിയ: മലയാളി അസ്സോസിയേഷന്‍ ഓഫ് ഗ്രേയ്റ്റര്‍ ഫിലാഡല്‍ഫിയ(മാപ്)ന്റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ മാസം 7-ാം തീയതി ഞായറാഴ്ച 2 PMന് മാപ്പ് ഇന്‍ഡ്യന്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് ഇന്‍ഡ്യന്‍ പാര്‍ലമെന്റിലെ വേറിട്ട ശബ്ദമായി നിലകൊള്ളുന്ന കൊല്ലം പാര്‍ലമെന്റ് നിയോജക മണ്ഡലത്തിന്റെ പാര്‍ലമെന്റിലെ പ്രതിനിധി് ശ്രീ.എന്‍.കെ. പ്രേമചന്ദ്രനു സ്വീകരണം ന്ല്‍കുന്നു. ജലസേചന മന്ത്രിയായി കേരളത്തില്‍ തന്റെ കഴിവ് തെളിയിച്ച വ്യക്തിയാണ് പ്രേമചന്ദ്രന്‍. സംശുദ്ധ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഉത്തമ ഉദാഹരണമാണ് ആദര്‍ശ ധീരതയുടെ പര്യായമായ ശ്രീ. പ്രേമചന്ദ്രന്‍. തന്റേതായ വ്യത്യസ്ഥത ശൈലിയില്‍ കൂടി ജനമനസ്സുകളിലേക്ക് ഇറങ്ങിയ വ്യക്തിത്വത്തിന്റെ ഉടമയാണ് അദ്ദേഹം. മൂന്നാം തവണയാണ് പാര്‍ലമെന്റ് പ്രതിനിധി ആകുന്നത്.

2014 മുതല്‍ കൊല്ലം പാര്‍ലമെന്റ് നിയോജക മണ്ഡലത്തെ ഇന്‍ഡ്യന്‍ പാര്‍ലിമെന്റില്‍ പ്രതിനിധീകരിക്കുന്ന ശ്രീ. പ്രേമചന്ദ്രന്‍, വിഷയങ്ങള്‍ വസ്തുനിഷ്ഠമായി പഠിച്ച് പാര്‍ലമെന്റില്‍ അവതരിപ്പിക്കുകയും, കേരളത്തിലെ ജനങ്ങളുടെ ക്ഷേമത്തിനായി പാര്‍ലമെന്റില്‍ മുഴങ്ങുന്ന ശബ്ദവുമാണ് ഇദ്ദേഹത്തിന്റേത്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ എടുത്ത തീരുമാനങ്ങള്‍ സര്‍വ്വ സമിതി നേടിക്കൊടുത്തു.
U.N. അസംബ്ലി മീറ്റിംഗില്‍ പങ്കെടുക്കുവാന്‍ അമേരിക്കയില്‍ എത്തിച്ചേര്‍ന്നപ്പോള്‍, സൗഹൃദബന്ധം പുതുക്കുവാനായി ക്ഷണം സ്വീകരിച്ച് മാപ്പിന്റെ സ്വീകരണത്തില്‍ സംബന്ധിക്കുന്നത്. ഈ സ്വീകരണ സമ്മേളനത്തിലേക്ക് എല്ലാ മലയാളി സുഹൃത്തുക്കളെയും മാപ്പ് ഭാരവാഹികള്‍ സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
അനു സകറിയാ-പ്രസിഡന്റ്- 267-496-2423
തോമസ് ചാണ്ടി-ജനറല്‍ സെക്രട്ടറി-201-446-5027
ഷാലു പുന്നൂസ്-ട്രഷറാര്‍-203-482-9123

എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി.യ്ക്ക് ഫിലഡല്‍ഫിയായില്‍ സ്വീകരണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക