Image

ഇല്ലിനോയിയില്‍ ഇന്ത്യന്‍ കെട്ടിട ഉടമയെ കൊലപ്പെടുത്തിയ കേസ്സ്; പ്രതികള്‍ക്ക് ജാമ്യം നിഷേധിച്ചു

പി പി ചെറിയാന്‍ Published on 03 October, 2018
ഇല്ലിനോയിയില്‍ ഇന്ത്യന്‍ കെട്ടിട ഉടമയെ   കൊലപ്പെടുത്തിയ കേസ്സ്; പ്രതികള്‍ക്ക് ജാമ്യം നിഷേധിച്ചു
ഇല്ലിനോയ്‌സ്: ഇന്ത്യന്‍ വംശജനായ കെട്ടിട ഉടമ  വാസുദേവ റെഡ്ഡിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ എലൈജാ, ടോണി ഗ്രീന്‍ എന്നിവര്‍ക്ക് ഇല്ലിനോയ് കുക്ക്  കൗണ്ടി ജഡ്ജി ജാമ്യം നിഷേധിച്ചു. ഒക്ടോബര്‍ ഒന്നിനു ജാമ്യഹര്‍ജി പരിഗണിക്കവെയാണു പ്രോസിക്യൂഷന്റെ ശക്തമായ എതിര്‍പ്പ് പരിഗണിച്ചു ജാമ്യം നിഷേധിച്ചത്.

റെഡ്ഡിയുടെ ഉടമസ്ഥതയിലുള്ള ഈഗിള്‍വുഡിലെ വീടുകളുടെ വാടക വാങ്ങുന്നതിനാണു ഓഗസ്റ്റ് 4നു റെഡ്ഡി എത്തിയത്. വാടക വാങ്ങി തിരിച്ചു വരുന്നതിനിടെ പ്രതികള്‍ ഇയാളെ പിന്തുടരുകയും പുറകില്‍ നിന്നും റെഡ്ഡിയുടെ കഴുത്തുഞ്ഞെരിച്ചു കൊല്ലുകയുമായിരുന്നുവെന്നു പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു.

കൊലപ്പെടുത്തിയശേഷം മൃതദേഹം ഈഗിള്‍വുഡിലുള്ള ക്രീക്കില്‍ നിക്ഷേപിക്കുകയായിരുന്നു. സെപ്റ്റംബര്‍ 28 നു മൃതദേഹം കണ്ടെടുത്തു. റെഡ്ഡിയുടെ കാറും കൈവശം ഉണ്ടായിരുന്ന 1600 ലധികം ഡോളറും ക്രെഡിറ്റ് കാര്‍ഡും പ്രതികള്‍ തട്ടിയെടുത്തു. ക്രീക്കില്‍ മൃതദേഹം ഉപേക്ഷിച്ചാല്‍ എത്ര ദിവസത്തിനകം അഴുകുമെന്ന് പ്രതികള്‍ ഇന്റര്‍നെറ്റില്‍ പരിശോധിച്ചതായും പൊലീസ് കണ്ടെത്തിയതായി ഷിക്കാഗൊ പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് ആന്റണി ഗുലാനി പറഞ്ഞു.
ഇല്ലിനോയിയില്‍ ഇന്ത്യന്‍ കെട്ടിട ഉടമയെ   കൊലപ്പെടുത്തിയ കേസ്സ്; പ്രതികള്‍ക്ക് ജാമ്യം നിഷേധിച്ചുഇല്ലിനോയിയില്‍ ഇന്ത്യന്‍ കെട്ടിട ഉടമയെ   കൊലപ്പെടുത്തിയ കേസ്സ്; പ്രതികള്‍ക്ക് ജാമ്യം നിഷേധിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക