Image

ഒലിവ് ഗ്രൂപ്പ് അന്‍പത് വീടുകള്‍ നിര്‍മ്മിച്ചു നല്‍കി നവകേരള നിര്‍മ്മാണത്തില്‍ പങ്കാളിയാവുന്നു.

അനില്‍ പെണ്ണുക്കര Published on 03 October, 2018
ഒലിവ് ഗ്രൂപ്പ് അന്‍പത് വീടുകള്‍ നിര്‍മ്മിച്ചു നല്‍കി നവകേരള നിര്‍മ്മാണത്തില്‍ പങ്കാളിയാവുന്നു.
പാര്‍പ്പിട നിര്‍മ്മാണ രംഗത്ത് വിശ്വാസ്യത പിടിച്ചുപറ്റിയ കേരളത്തിലെ പ്രശസ്തമായ ഒലിവ് ബില്‍ഡേഴ്‌സ് കേരളത്തിന്റെ പ്രളയക്കെടുതികളില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് താങ്ങും തണലുമായി പുതിയ സാംസ്‌കാരിക സമന്വയത്തിന് തുടക്കമിടുന്നു.
നവ കേരള പദ്ധതിയുടെ ഭാഗമായി ഒലിവ്യ കപ്പ് എറണാകുളംതിരുവാങ്കുളത്തു ഒരേക്കര്‍ ഇരുപത്തിയാറ് സെന്റ് സ്ഥലത്താണ് അന്‍പത് അപാര്‍ട്‌മെന്റ് സമുച്ചയം അര്‍ഹതയുള്ളവര്‍ക്കായി ഒരുക്കുന്നത് എന്ന് ഒലീവ് ഗ്രൂപ്പ് ചെയര്‍മാന്‍ പി.വി. മത്തായി (തമ്പിച്ചായന്‍) അറിയിച്ചു. ഒലീവ് ഗുഡ്‌നെസ്സ് വില്ലജ് എന്ന ഡ്രീം പ്രോജക്ടിന്റെ ഉത്ഘാടനം ഇന്ന് കേരള മുഖ്യമത്രി ശ്രി പിണറായി വിജയന്‍ ആദ്യ  ബ്രൗഷര്‍ ഏറ്റുവാങ്ങിക്കൊണ്ട് നിര്‍വഹിച്ചു. 

ഒരു പക്ഷേ കേരളത്തിലെ പ്രശസ്തമായ ഒരു ബില്‍ഡേഴ്‌സ് ഗ്രൂപ്പ്  നല്‍കുന്ന വ്യത്യസ്തമായ ഒരു സംരംഭമാകും ഇത്. നിര്‍മ്മാണ രംഗത്ത് ഒലിവ് നേടിയ സത്യസന്ധതയും വിശ്വാസ്യതയുമാണ് ലോകമെമ്പാടുമുള്ള മലയാളികള്‍ ഒലിവ് ഗ്രൂപ്പിന്റെ ഭാഗമായത്. കേരളത്തില്‍ അങ്ങോളമിങ്ങോളം പാര്‍പ്പിട സമുച്ചയങ്ങള്‍, ഹോട്ടലുകള്‍ എന്നിവയുടെ സംഘാടനത്തിലൂടെയും നിര്‍മ്മാണത്തിലൂടെയും പ്രശസ്തി നേടിയെടുത്ത ഒലിവ് തമ്പിച്ചായന്‍ അമേരിക്കന്‍ മലയാളികളുടെ പ്രിയ മിത്രം കൂടിയാണ്.

പ്രളയക്കെടുതിയില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്കായി എല്ലാ സൗകര്യങ്ങളോടും കൂടി ഒരുക്കുന്ന പാര്‍പ്പിട സമുച്ചയം ഒരു പുതിയ സംസ്‌കാരത്തിന് കൂടിയാവും തുടക്കമിടുക.

ഒലിവ് ഗ്രൂപ്പ് അന്‍പത് വീടുകള്‍ നിര്‍മ്മിച്ചു നല്‍കി നവകേരള നിര്‍മ്മാണത്തില്‍ പങ്കാളിയാവുന്നു.ഒലിവ് ഗ്രൂപ്പ് അന്‍പത് വീടുകള്‍ നിര്‍മ്മിച്ചു നല്‍കി നവകേരള നിര്‍മ്മാണത്തില്‍ പങ്കാളിയാവുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക