Image

'സുസന്‍ ഡാനിയേല്‍ മെമ്മോറിയല്‍ സേവനത്തിന്റെ മുപ്പത്തിമൂന്നാം വര്‍ഷത്തിലേക്ക്.

പ്രസാദ് പി Published on 04 October, 2018
'സുസന്‍ ഡാനിയേല്‍ മെമ്മോറിയല്‍ സേവനത്തിന്റെ  മുപ്പത്തിമൂന്നാം                                                               വര്‍ഷത്തിലേക്ക്.
ലോസ് ആഞ്ചെലെസ്: ലോസ് ആഞ്ചെലെസ് ആസ്ഥാനമായി കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലധികമായി കേരളത്തിലെ  കഷ്ടടതയനുഭവിക്കുന്ന നിര്‍ധനരായ കാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസമേകുന്ന 'സുസന്‍ ഡാനിയേല്‍ മെമ്മോറിയല്‍ കാന്‍സര്‍ റിലീഫ് ഫണ്ട്' സേവനത്തിന്റെ മുപ്പത്തിമൂന്നാം   വാര്‍ഷികം ആഘോഷിക്കുന്നു. ഒക്ടോബര്‍ ഇരുപത്തിയേഴു  ശനിയാഴ്ച  വൈകിട്ട് ആറുമണിക്ക് ലൊസാഞ്ചെലെസിലെ ലോങ്ങ് ബീച്ചിലുള്ള ഗോള്‍ഡന്‍ സെയില്‍സ് ഹോട്ടലില്‍ ആണ് ലാഭേതര ചാരിറ്റി ആയി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന സംഘടനയുടെ ധനശേഖരണാര്‍ത്തം നടത്തുന്ന  ഡിന്നറും കലാപരിപാടികളും.

      1985 ല്‍ പ്രവര്‍ത്തനമാരംഭിച്ച ട്രസ്റ്റിനു കഴിഞ്ഞ വര്‍ഷം  മാത്രം ഇരുന്നൂറിലധികം   കാന്‍സര്‍ രോഗികള്‍ക്കു സഹായമെത്തിക്കാനായി. 

ഈ വര്‍ഷം കൂടുതല്‍പേരിലേക്കു ആശ്വാസമെത്തിക്കുന്നതോടൊപ്പം, പ്രളയ ദുരന്ത മേഘലകളിലെ അര്‍ബുദരോഗികള്‍ക്ക് പ്രത്യേക പരിഗണനയെന്നനിലയ്ക്കു  ട്രസ്റ്റിന്റെ സഞ്ചിത നിധിയില്‍നിന്നു അന്‍പതിനായിരം ഡോളറിന്റെ അധികസഹായവും ലഭ്യമാക്കുന്നുണ്ട്. ഡിസംബര്‍ മുപ്പത്തിയൊന്നിനുമുന്‍പായി    ഈ തുകയും അര്‍ഹതപ്പെട്ടവരിലേക്ക്  എത്തിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായിവരുന്നതായി          ട്രസ്റ്റ് ചെയര്‍മാന്‍ മാത്യു ഡാനിയേല്‍, പ്രസിഡണ്ട് എബ്രഹാം മാത്യു എന്നിവര്‍ അറിയിച്ചു.

തിരുവനന്തപുരം റീജനല്‍ കാന്‍സര്‍ സെന്റര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജ്,  അമല, കോട്ടയം കാരിത്താസ്   തുടങ്ങിയ ആശുപത്രികളിലെ രോഗികള്‍ക്ക് നേരിട്ടു സഹായം ലഭ്യമാക്കുന്നതിനു പുറമേ അമലയിലും കരിത്താസിലും കിടക്കകളും  എസ്. ഡി. യെം സ്‌പോന്‍സര്‍ ചെയ്യുന്നുണ്ട്. എല്ലാ വര്‍ഷവും ട്രസ്റ്റ് നടത്തുന്ന ധനശേഖരണ പരിപാടിക്ക് കാലിഫോര്‍ണിയയിലെ നാനാ തുറകളില്‍ പ്രവര്‍തിക്കുന്നവരില്‍നിന്നും സഹായ സഹകരണം ലഭിക്കാറുണ്ട്. 

മാത്യു ഡാനിയേല്‍ ചെയര്‍മാനും എബ്രഹാം മാത്യു പ്രസിഡണ്ടുമായ  ട്രസ്റ്റിനു പതിനാലു  അംഗങ്ങള്‍ അടങ്ങിയ ഭരണ സമിതിയുമുണ്ട്. പാവപെട്ട കാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസ മെത്തിക്കുന്നതിനുള്ള ശ്രമങ്ങളില്‍ എല്ലാ മലയാളികളും പങ്കാളികളാകണമെന്നു മാത്യു ഡാനിയേല്‍, രവി വെള്ളത്തേരി, സുനില്‍ ഡാനിയേല്‍, ജയ് ജോണ്‍സണ്‍, വിനോദ് ബാഹുലേയന്‍ എന്നിവര്‍ അഭ്യര്‍ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കും സംഭാവനകള്‍ക്കും   http://sdmcancerfund.org/ സന്ദര്‍ശിക്കുക. 

'സുസന്‍ ഡാനിയേല്‍ മെമ്മോറിയല്‍ സേവനത്തിന്റെ  മുപ്പത്തിമൂന്നാം                                                               വര്‍ഷത്തിലേക്ക്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക