Image

വിവാഹേതരബന്ധങ്ങള്‍ (എഴുതാപ്പുറങ്ങള്‍-30)- ജ്യോതിലക്ഷ്മിനമ്പ്യാര്‍, മുംബൈ

ജ്യോതിലക്ഷ്മിനമ്പ്യാര്‍ Published on 04 October, 2018
വിവാഹേതരബന്ധങ്ങള്‍ (എഴുതാപ്പുറങ്ങള്‍-30)- ജ്യോതിലക്ഷ്മിനമ്പ്യാര്‍, മുംബൈ

വിവാഹേതര ബന്ധങ്ങള്‍ ഇനിമുതല്‍ ക്രിമിനല്‍ കുറ്റമല്ല സുപ്രീം കോടതി വിധി പ്രഖ്യാപിച്ചു. സദാചാരത്തിന്റെ ഭിത്തികള്‍ ഇടിഞ്ഞ് വീഴുന്ന ഒരു 'ഇടിത്തീ'. കുടുംബ ഭദ്രതയെ ഒന്നുലക്കാന്‍ ഈ വിധി ഹേതുവാകുമോ എന്ന് പലരും സംശയിക്കുന്നുണ്ടെങ്കില്‍ അവരില്‍ വഴി തെറ്റാനുള്ള ഒരു മനസ്സിന്റെ ഇളക്കം അനുഭവപ്പെടുന്നുണ്ടായിരിക്കും എന്ന് ശങ്കിക്കാം.

എന്തുകൊണ്ടാണ് സ്ത്രീയും പുരുഷനും സ്വന്തം ഭര്‍ത്താവിനെയും ഭാര്യയെയും വിട്ട് അന്യ സ്ത്രീ-പുരുഷ സംഗമത്തിന് കൊതിക്കുന്നത്?

കൗമാരത്തില്‍ ജീവിതപങ്കാളിയെ കുറിച്ചുള്ള സങ്കല്പങ്ങള്‍ ഓരോരുത്തരിലും പൂവിടാറുണ്ട്. എന്നാല്‍ വിവാഹം എന്ന ഒരു ബിന്ദുവില്‍ അത് എത്തി നില്‍ക്കുമ്പോള്‍ വിദ്യാഭ്യാസം, ജോലി, സൗന്ദര്യം എന്നീ പ്രായോഗികമായ ആവശ്യകതകള്‍ ഒത്തുവരുമ്പോള്‍ ഓരോ മനസ്സിലെയും കൊച്ചു കൊച്ചു സ്വകാര്യ സങ്കല്പങ്ങള്‍ ഈ മാനദണ്ഡങ്ങളില്‍ ഹോമിയ്ക്കപ്പെടുന്നു. കൗമാര പ്രായത്തിലെ ശാരീരികമായ അഭിനിവേശവും സ്വകാര്യ സങ്കല്‍പ്പങ്ങളെ ത്യജിയ്ക്കാന്‍ മനസ്സിനെ നിര്ബന്ധിതമാക്കുന്നു

അങ്ങിനെ ജീവിത പങ്കാളി എങ്ങിനെയായിരിയ്ക്കണമെന്ന സങ്കല്‍പ്പങ്ങള്‍ വിവാഹം എന്ന കരാറില്‍ അടിയറ വയ്ക്കപ്പെടുന്നു. ഇത്തരം ഒരു അനുഭവം വിവാഹശേഷം പലര്‍ക്കും ഉണ്ടായിട്ടുണ്ടാകാം. വിവാഹത്തിനുശേഷം എല്ലാം മറന്നു പുതിയൊരു കുടുംബജീവിതം ആരംഭിയ്ക്കുന്നു. പിന്നീട് എവിടെയോ ആരിലോ, താന്‍ ഇഷ്ടപ്പെട്ടിരുന്ന, തന്റെ പങ്കാളിയില്‍ ഉണ്ടായിരിയ്ക്കണെമെന്നു ആഗ്രഹിച്ച വ്യക്തിത്വം കാണുമ്പോള്‍ അവരില്‍ ഒരിഷ്ടം, ഒരടുപ്പം, അല്ലെങ്കില്‍ അതിലുപരി ഒരു ബന്ധം തുടരുന്നുവെങ്കില്‍ അതിനെ തെറ്റെന്നു വിളിയ്ക്കാമോ? അത്തരം ബന്ധങ്ങള്‍ തെറ്റാണെന്നു മനസ്സ് പറയുമ്പോഴും അതിലേക്ക് തന്നെ മനസ്സ് തെന്നി വീണു ചിന്നിച്ചിതറുന്ന കുടുംബ ജീവിതത്തിനു ബലിയാടാകുന്നവരും ഇല്ലേ?

തന്റെ ജീവിത പങ്കാളിയ്ക് മാനസികമായും ശാരീരികമായും യാതൊരു കുറവും, ബുദ്ധിമുട്ടും നല്‍കാതെ നിലനിര്‍ത്തുന്ന മറ്റൊരു ബന്ധം തെറ്റാണോ എന്ന് പലരും മനസ്സില്‍ ചോദിക്കുന്നു.

വിവാഹേതര ബന്ധം ക്രിമിനല്‍ കുറ്റമല്ല എന്ന് സുപ്രിം കോടതിയും പറയുന്നു. ഈ നിയമത്തെ എങ്ങിനെ വിലയിരുത്താം?

ഇന്ത്യന്‍ സംസ്‌കാരമനുസരിച്ച് വിവാഹേതര ബന്ധങ്ങള്‍ ധാര്‍മ്മികമായി തെറ്റാണ്. കാരണം മറ്റേതു ബന്ധങ്ങളെക്കാളും ജീവിത പങ്കാളിയുമായുള്ള ബന്ധം വ്യത്യസ്തമാകുന്നത് മാനസികമായി മാത്രമല്ല ശാരീരികമായും ഉള്ള പങ്കുവയ്ക്കലാണ്. ഈ ബന്ധം ആരംഭിയ്ക്കുന്നതും തുടരുന്നതും മറ്റേതു ബന്ധത്തില്‍ നിന്നും വ്യത്യസ്തമാകുന്നതും ശാരീരികവും മാനസികവുമായ പരസ്പര വിശ്വാസത്തിലാണ്. അതിനാല്‍ വിവാഹേതര ബന്ധങ്ങള്‍ പങ്കാളിയോട് ചെയ്യുന്ന വിശ്വാസവഞ്ചന തന്നെയാണ്.

തന്റെ ജീവിത പങ്കാളി വേറൊരാള്‍ക്ക് മനസ്സും ശരീരവും പങ്കുവയ്ക്കുന്നു എന്നത് ഒരാള്‍ക്കും മാനസികമായി സഹിയ്ക്കാവുന്ന ഒന്നല്ല. ഇതിന്റെ അനന്തരഫലം പങ്കാളികള്‍ തമ്മില്‍ പരസ്പരം വിടപറയല്‍ മാത്രമായിരിയ്ക്കും വിവാഹേതര ബന്ധങ്ങള്‍ ഒരു പരിധിവരെ സംഭവിയ്ക്കുന്നത് സാഹചര്യങ്ങളില്‍ നിന്നുമാണെന്നു പറയാം. മറ്റൊരു കാരണം തന്റെ പങ്കാളിയെക്കാള്‍ മറ്റൊരാളോട് തോന്നുന്ന ശാരീരിക ആകര്‍ഷണവും ആകാം.

വിവാഹേതര ബന്ധങ്ങള്‍ ഈ കാലഘട്ടത്തില്‍ അല്ലെങ്കില്‍ ഒരു പ്രത്യേക വിഭാഗത്തില്‍ മാത്രം സംഭവിയ്ക്കുന്നതല്ല. പുരാണങ്ങള്‍ അടിസ്ഥാനപ്പെടുത്തി നോക്കുകയാണെങ്കില്‍ രാധാ-കൃഷ്ണ ബന്ധം, ആധുനിക കാലത്തേയ്ക്ക് നോക്കുകയാണെങ്കില്‍ പണവും അധികാരവും എല്ലാം തനിയ്ക്കുണ്ടായിരുന്നിട്ടും ഡയാന രാജകുമാരിയ്ക്ക് ടോഡി ഫെയ്ഡുമായുണ്ടായിരുന്ന പ്രണയം എന്നിങ്ങനെ അനേകം ബന്ധങ്ങള്‍ ഇതിനുദാഹരണങ്ങള്‍ ആണ്.

എന്നാല്‍ ഇന്നത്തെ കാലഘട്ടത്തില്‍ വിവാഹേതര ബന്ധങ്ങളുടെ നിരക്ക് വര്‍ദ്ദിച്ചു വരുന്നു. 2017 -ല്‍ നടത്തിയ പഠന പ്രകാരം വിവാഹബന്ധങ്ങളില്‍ മുന്നില്‍ ഒരു വിഭാഗം വിവാഹേതര ബന്ധങ്ങളാല്‍ വഞ്ചിയ്ക്കപ്പെടുന്നു എന്ന് പറയപ്പെടുന്നു. 22% പുരുഷന്മാര്‍ അവരുടെ ജീവിത പങ്കാളിയെ വഞ്ചിയ്ക്കുന്നു. 14% സ്ത്രീകള്‍ അവരുടെ ജീവിതപങ്കാളികളെ വഞ്ചിയ്ക്കുന്നതായി സമ്മതിയ്ക്കുന്നുവെന്നും പറയപ്പെടുന്നു. എന്തായിരിയ്ക്കും ഇതിനൊരുങ്ങുന്ന സാഹചര്യങ്ങള്‍?

വിവാഹ ബന്ധങ്ങളില്‍ ശാരീരിക ബന്ധങ്ങള്‍ക്കും അതില്‍ നിന്നും ലഭിയ്ക്കുന്ന സംതൃപ്തിയ്ക്കും വളരെ പ്രാധാന്യമുണ്ട്. ശാരീരികമായ ബന്ധങ്ങളില്‍ പരസ്പരം വരുന്ന സംതൃപ്തി കുറവു വിവാഹേതര ബന്ധങ്ങള്‍ക്ക് വഴി തെളിയിയ്ക്കുന്നു. മിക്കവാറും ഭാര്യാ ഭര്‍ത്താക്കന്മാര്‍ക്കു പറയാനുള്ള പരാതി തന്റെ പങ്കാളി തനിയ്ക്കായി മതിയാവോളം സമയം തരുന്നില്ല എന്നതാണ്.. ഇന്ത്യന്‍ സംസ്‌കാരമനുസരിച്ച് ഒരു കുഞ്ഞിന് ജന്മം നല്‍കിയാല്‍ പങ്കാളികള്‍ പരസ്പരമുള്ള ശ്രദ്ധ കുറയുന്നു. പിനീടുള്ള ജീവിതത്തില്‍ അവര്‍ ശ്രദ്ധ ചെലുത്തുന്നത് കുട്ടികളുടെ ആരോഗ്യത്തിലും, വളര്‍ച്ചയിലും, പഠനത്തിലും, ഭാവി പരിപാടികളിലുമാണ്.

ഭാര്യാഭര്‍ത്താക്കന്‍മാര്‍ തമ്മില്‍ ചെലവഴിയ്ക്കുന്ന സമയങ്ങള്‍ ഒരുപക്ഷെ കുട്ടികളെ കുറിച്ചുള്ള ചര്‍ച്ചകളും, ഭാവി പരിപാടികളും മാത്രമായി ഒതുങ്ങിനില്‍ക്കുന്നു. സ്വകാര്യ നിമിഷങ്ങളിലുണ്ടാകുന്ന അഭാവം വിവാഹേതര ബന്ധങ്ങളിലേയ്ക്ക് മനസ്സിനെ കൊണ്ടുപോകുന്നു.

ഇന്നത്തെ കാലത്ത് അണുകുടുംബങ്ങളില്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ രണ്ടുപേരും ജോലി ചെയ്യുന്നവരായിരിയ്ക്കും. അതുപോലെത്തന്നെ പങ്കാളികള്‍ തമ്മില്‍ പരസ്പരം സ്‌നേഹം ഉണ്ടായിരിയ്ക്കും. പക്ഷെ ആ സ്‌നേഹം കൈമാറുന്നതിന് ജോലിത്തിരക്ക് മൂലം സമയം കണ്ടെത്താന്‍ കഷ്ടപ്പെടുന്നു.

ജോലിസഥലങ്ങളിലെ പിരിമുറുക്കങ്ങള്‍, യാത്രയക്ലേശങ്ങള്‍, വീട്ടിലെത്തിയാല്‍ ഉണ്ടാകുന്ന ചുമതലകള്‍ എന്നിവ മനുഷ്യനെ ഒരു യന്ത്രമാക്കി മാറ്റുന്നു. പല തൊഴിലുകളിലും വീട്ടില്‍ എത്തിയാലും അവര്‍ ചുമതല വിമുക്തരാകുന്നില്ല. ചെയ്തു തീര്‍ക്കേണ്ട ജോലികള്‍, എത്തിപിടിയ്‌ക്കേണ്ട ലക്ഷ്യങ്ങള്‍, തുടര്‍ച്ചയായുള്ള ഫോണ്‍ കോളുകള്‍ എന്നിവ ജോലി സമയത്തിനുശേഷവും അവരെ വേട്ടയാടുന്നു. സാമ്പത്തിക ഭദ്രതയ്ക്കുവേണ്ടിയുള്ള ഈ നെട്ടോട്ടത്തില്‍ ഭാര്യ-ഭര്‍തൃ ബന്ധങ്ങളും സ്വകാര്യ നിമിഷങ്ങളും ഹോമിയ്ക്കപ്പെടുന്നു. ഇത്തരം പിരിമുറുക്കങ്ങളില്‍ പലരും വിവാഹേതര ബന്ധം ഒരു ആശ്വാസമായി കാണുന്നു.

വിവാഹേതര ബന്ധങ്ങള്‍ അധികവും അരങ്ങേറുന്നത് ജോലി സ്ഥലങ്ങളിലാണെന്നു പഠനങ്ങള്‍ തെളിയിച്ചിരിയ്ക്കുന്നു. വിവാഹേതര ബന്ധങ്ങളില്‍ 36%-വും സംഭവിയ്ക്കുന്നത് ജോലിസ്ഥലങ്ങളിലാണെന്നാണ് പറയപ്പെടുന്നത്.

ഇന്നത്തെ സ്ത്രീ വിദ്യാഭ്യാസവും, വിവേകവും, തന്റേടവും, ഉള്ളവളും, തന്റെ അഭിപ്രായങ്ങളെയും, കഴിവുകളെയും തുറന്നു പ്രകടിപ്പിയ്ക്കുന്നവളുമാണ്. അത് മാത്രമല്ല ചില കുടുംബങ്ങള്‍ വരുമാനത്തിനായി പുരുഷനേക്കാള്‍ സ്ത്രീയെ ആശ്രയിയ്ക്കുന്നു. സ്‌കൂളും, കോച്ചിംഗ്, ക്ളാസ്സുകളും കഴിഞ്ഞു കുട്ടികളും, ജോലി കഴിഞ്ഞു മാതാപിതാക്കളും കൂടണയുന്നത് ഇരുട്ട് പരന്നതിനുശേഷമാണ് എല്ലാവരും ശാരീരികമായി വളരെ ക്ഷീണിതരായിരിയ്ക്കും.

വീട്ടിലെത്തിയാല്‍ വീട്ടമ്മമാര്‍ വീട്ടുജോലികളിലും , ഗൃഹനാഥന്മാര്‍ മറ്റു ചുമതലകളുലും, കുട്ടികള്‍ തന്റെ പഠന കാര്യങ്ങളിലും തിരക്കിലാകുന്നു. പിന്നീട് ലഭിയ്ക്കുന്ന സമയം ഒരുപക്ഷെ സോഷ്യല്‍ മീഡിയകളിലും ചെലവഴിയ്ക്കുന്നു. അതിനാല്‍ ഒരു വീട്ടിലെ ഓരോ അംഗങ്ങളും ഒരുമിച്ച് ചെലവഴിയ്ക്കുന്ന സമയം വളരെ വിരളമാണ്.

മാത്രമല്ല പല മേഖലകളിലും എട്ടു മണിക്കൂറില്‍ കൂടുതല്‍ ഓഫീസില്‍ തന്നെ ചെലവഴിയ്‌ക്കേണ്ടതായും, സ്ത്രീ പുരുഷ ഭേദമന്യേ ഒരുമിച്ചിരുന്നു ചര്‍ച്ചകളും പ്രോജക്ടുകളും ചെയ്യേണ്ടതായും ഉണ്ട്. ഇത്തരം സാഹചര്യത്തില്‍ ജീവിത പങ്കാളിയ്ക്കൊപ്പം ചെലവിടുന്നതില്‍ കൂടുതല്‍ സമയം സഹപ്രവര്‍ത്തകര്‍ക്കൊപ്പം ചെലവിടുന്നു. കൂടുതല്‍ സമയം ഒരുമിച്ച് ചെലവിടുമ്പോള്‍ പലപ്പോഴും വ്യക്തിപരമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും, സ്വകാര്യതകള്‍ പങ്കുവയ്ക്കാനും ഇടവരുന്നു. ഒരുമിച്ച് കൂടുതല്‍ സമയം ചെലവിടുമ്പോള്‍ പരസ്പരം ഉളവാകുന്ന ശ്രദ്ധ പരിചരണം സ്‌നേഹം ആത്മാര്‍ഥത എന്നിവ സഹപ്രവര്‍ത്തകന്‍ അല്ലെങ്കില്‍ പ്രവര്‍ത്തക എന്നതില്‍ നിന്നും വഴി മാറി മറ്റൊരു ബന്ധത്തിന് തുടക്കമിടുന്നു.

ഒരുപക്ഷെ സാഹചര്യങ്ങള്‍കൊണ്ട് ജീവിത പങ്കാളികള്‍ക്ക് നല്‍കാന്‍ കഴിയുന്നതിലും ശ്രദ്ധയും പരിചരണവും സ്‌നേഹവും പരസ്പര വിശ്വാസവും പങ്കിടാന്‍ ഇവര്‍ക്ക് കഴിയാറുണ്ട്. ഈ വിശ്വാസവും, അടുപ്പവും പലപ്പോഴും മാനസിക ബന്ധമെന്ന തലത്തില്‍നിന്നും വഴിവിട്ട് ശാരീരികബന്ധം കൂടിയായി വളരുന്നു. ഇത്തരം ബന്ധങ്ങള്‍ മാനസിക ഉല്ലാസത്തിനുവേണ്ടിയും, താല്‍ക്കാലികമായുമാണെന്ന പരസ്പര ധാരണ പലപ്പോഴും രണ്ടുപേരിലും ഉണ്ടായിരിയ്ക്കും. എന്നിരുന്നാലും ഈ ബന്ധത്തിന്റെ പരിധി വിടുമ്പോള്‍ അത് സ്ഥിരമായ ബന്ധമാക്കി മാറ്റേണ്ടുന്ന മാനസിക അവസ്ഥയിലേയ്ക്ക് രണ്ടുപേരും വഴുതിവീഴുന്നു. ഇവിടെയാണ് ദാമ്പത്യജീവിതം തകര്‍ന്നുടയുന്നത്, കുട്ടികള്‍ മൂകസാക്ഷികളാകുന്നത്.

വിവാഹേതര ബന്ധങ്ങള്‍ വിരളമായി പലപ്പോഴും നന്മയും ചെയ്യാറുണ്ട്. അമിതമായ ജോലിഭാരങ്ങളില്‍ നിന്നുള്ള വിരസത മാനസിക പിരിമുറുക്കങ്ങള്‍ എന്നിവ മാറ്റാന്‍ ജോലിസ്ഥലങ്ങളിലെ വിവാഹേതര ബന്ധങ്ങള്‍ സഹായിയ്ക്കാറുണ്ട്. തന്റെ പങ്കാളിയല്ലാത്ത മറ്റൊരായുമായി കൂടുതല്‍ അടുക്കുമ്പോള്‍ തന്റെ പങ്കാളിയിലുള്ള ഗുണങ്ങളില്‍ പലപ്പോഴും തിരിച്ചറിവുണ്ടാകുന്നു. അതോടൊപ്പം തന്നെ തന്നിലുള്ള പോരായ്മകളെ തിരിച്ചറിയാനും അവസരം നല്‍കുന്നു.

ഒരു പുരുഷനോ, സ്ത്രീയ്‌ക്കോ സാഹചര്യങ്ങള്‍ക്കനുസരിച്ച് വിവാഹത്തിനുശേഷം മറ്റൊരാളോട് അടുപ്പം തോന്നുന്നതിനെ തെറ്റെന്നു പറയാന്‍ കഴിയില്ല. എന്നിരുന്നാലും ഇത്തരം ബന്ധങ്ങള്‍ വഴിവിട്ടുപോകുമ്പോള്‍ അത് നിയമപരമായി തെറ്റോ ശരിയോ എന്തായിരുന്നാലും അത് ദാമ്പത്യ ജീവിതത്തിലും, കുട്ടികളുടെ ഭാവിയിലും ദോഷകരമായ പ്രഭാവം തന്നെ ഉളവാക്കുന്നു വിവാഹേതര ബന്ധങ്ങള്‍ ക്രിമിനല്‍ കുറ്റമല്ല എന്ന് സുപ്രിം കോടതി പറയുന്നു അതെ സമയം വിവാഹേതര ബന്ധം വിവാഹമോചനത്തിന് കാരണമാകുമ്പോഴും, വിവാഹേതര ബന്ധത്തെചൊല്ലി ഒരു ആത്മഹത്യയ്ക്ക് ഇടവരുന്നുവെങ്കില്‍ ജീവിത പങ്കാളി കുറ്റം ചുമത്തപ്പെടുമെന്നും കോടതി പറയുന്നതില്‍ നിന്നും വിവാഹേതര ബന്ധങ്ങള്‍ കെട്ടുറപ്പുള്ള കുടുംബജീവിതത്തെ അനുകൂലിയ്ക്കുന്നില്ല എന്ന് തന്നെ വ്യക്തമാക്കുന്നു.

ഇന്നത്തെ തലമുറ കുടുംബവുമായി സമയം ചിലവിടുന്നതിലും കൂടുതല്‍ സമയം കണ്ടെത്തുന്നത് സോഷ്യല്‍ മീഡിയകളില്‍ ചിലവിടുന്നതിനാണ്. ജീവിത പങ്കാളിയ്ക്കുവേണ്ടിയും, കുടുംബത്തിനുവേണ്ടിയും സമയം കണ്ടെത്തുന്നതിലൂടെ പരസ്പരമുള്ള മാനസികമായ കെട്ടുറപ്പുകള്‍ ശക്തമായി നിലനിര്‍ത്താന്‍ കഴിയുന്നു . ഈ കെട്ടുറപ്പ് ഏതു സാഹചര്യത്തിലും കുടുംബം എന്ന ലക്ഷ്യത്തെ, അവിടുത്തെ കൊച്ചു കൊച്ചു സന്തോഷങ്ങളെ മുന്നില്‍ കണ്ടു ഒരു ശക്തിയാലും മനസ്സിന് ചാഞ്ചല്യം നേരിടാതെ മുന്നോട്ടു പോകാന്‍ ശക്തി നല്‍കുന്നു.

പങ്കാളികള്‍ തമ്മിലുള്ള പരസ്പര വിശ്വാസവും, ബഹുമാനവും, പരസ്പരം മനസ്സ് തുറക്കാനുള്ള മനസ്ഥിതിയും കെട്ടുറപ്പുള്ള ഒരു കുടുംബത്തിന്റെ നെടും തൂണുകളാണ്. മാനസികവും, ശാരീരികവുമായ സംതൃപ്തിയും ഇതില്‍ ഒരു പ്രധാന പങ്കുവഹിയ്ക്കുന്നു. സ്‌നേഹം, പരിചരണം, വിശ്വാസം, ലാളന, പങ്കിടല്‍ എന്നിവ ഓരോ പങ്കാളിയും തന്റെ ജീവിത പങ്കാളിയില്‍ നിന്നും പ്രതീക്ഷിയ്ക്കുന്നു. ഇവ പരസ്പരം കൈമാറാന്‍ കഴിയുന്നിടത്താണ് ദാമ്പത്യ ജീവിതത്തിന്റെ വിജയം നിലനില്‍ക്കുന്നത്.

പരസ്പരം അടുത്തറിഞ്ഞ ജീവിതപങ്കാളികളുടെ നിഷ്‌ക്കളങ്കമായ മനസ്സാക്ഷിയ്ക്കു മുന്നില്‍ ഒരു നിയമ നടപടിയുടെയും ആവശ്യകത ഉണ്ടെന്നു തോന്നുന്നില്ല.

Join WhatsApp News
P R Girish Nair 2018-10-04 11:59:22
വിവാഹേതരബന്ധങ്ങൾ ക്രിമിനൽ കുറ്റമാകുമ്പോൾ തന്നെ അത് പൗരാവകാശ ലംഘനവും ആവുന്നു. വൈവാഹിക തർക്കങ്ങൾ ഉണ്ടാകുമ്പോൾ വിവാഹമോചനം നേടാനായി ഇത് ഉപയോഗിക്കപ്പെടുന്നുമുണ്ട്. മാനസിക പീഡനം വിവാഹമോചനത്തിനുള്ള കാരണമായി പരിഗണിക്കാം. എന്നാൾ വിവാഹേതരബന്ധത്തെയും മാനസിക പീഡനത്തെയും തുല്യമായി പരിഗണിക്കാനാകില്ല.

ഭർത്താവും ഭാര്യയും സ്വതന്ത്രരാവുകയും ഇരുവർക്കും വ്യക്തിഗത വരുമാനങ്ങളും  സൗഹൃതങ്ങളും  വർധിക്കുകയും സാങ്കേതിക വിദ്യകൾ കൂടുതൽ സൗകര്യം ഒരുക്കുകയും ചെയ്യുന്നതോടെ വിവാഹേതരബന്ധങ്ങളുടെ അധവ അവിഹിതബന്ധങ്ങളുടെ ഗ്രാഫ് കൂടുകയും ചെയ്യുന്നു. മറ്റൊരു സ്ത്രീയോടോ പുരുഷനോടോ തോന്നുന്ന അതിരുകവിഞ്ഞ താല്പര്യം എന്തുകൊണ്ട്  സ്വന്തം ഭാര്യയോടോ ഭർത്താവിനോടോ തോന്നുന്നില്ല എന്നതാണ് ഇവിടുത്തെ പ്രശ്‌നം. അവിഹിത ബന്ധങ്ങൾ ഒരിക്കലും ഹിതമല്ല എന്നിരിക്കെ അതു കുടുംബത്തിനെ പൂർണ്ണമായും തളർത്തുന്നു. അത് ആരും ചിന്തിക്കുന്നില്ല. പിന്നൊരിക്കലും കെട്ടിപ്പെടുക്കൻ കഴിയാത്ത അവസ്ഥയിലേക്ക് ചിലപ്പോൾ ചിരകാല വേർപിരിയലിലേക്കും നയിക്കുമെന്നിരിക്കെ ഇതിനു കുട്ടുനിന്നവർപോലും ഇത്തരം പ്രതിസന്തിയിൽ കൂടെ ഉണ്ടായിരിക്കില്ല. വിവാഹേതരബന്ധങ്ങളിൽ കുടുങ്ങി സ്വന്തം കുടുംബജീവിതം തന്നെ അപകടത്തിൽ നിൽക്കുന്ന അവസ്തക്കു പരിഹാരം തേടി കൗൺസിലിംഗ് സെന്ററുകളെ സമീപിക്കുന്നവർ നാൾക്കുനാൾ വർധിക്കുകയാണ്.
P R Girish Nair 2018-10-04 12:55:56
ശ്രീമതി ജ്യോതിലക്ഷ്മിയുടെ സുപ്രീം കോടതി വിധിയുടെ ഈ അവലോകനം നന്നായിട്ടുണ്ട്.
വിദ്യാധരൻ 2018-10-04 13:04:10
പത്നിയാൽ താൻ വഞ്ചിക്കപ്പെട്ടുവെന്നറിഞ്ഞ നിമിഷം  ഭർത്തൃഹരി രചിച്ചതായി പറയെപ്പടുന്ന ശ്ലോകം 

യാം ചിന്തയാമി സതതം മയി വിരക്താ 
സാപ്യന്യമിച്ഛതി  ജനം സ ജനോന്യസക്തഃ 
അസ്മൽ കൃതേ ച  പരിതുഷ്യതി കാ ചിദന്യ 
ധിക്താം ച തം ച മദനം ച ഇമാം ച മാം ച  (ഭർത്തൃഹരി)

ആരെയാണോ ഞാനെപ്പോഴും ചിന്തിച്ചു കൊണ്ടിരിക്കുന്നത്, അവൾക്കെന്നോട് സ്നേഹമില്ല. അവൾ ആഗ്രഹിക്കുന്നത് മറ്റൊരുവനെയാണ് (ഒരുവളെയാണ്). അവനാണെങ്കിൽ വേറൊരുത്തിയെ സ്നേഹിക്കുന്നു . നാലാമതൊരാൾ എനിക്കുവേണ്ടി കാത്തിരിക്കുകയും ചെയ്യുന്നു എന്റെ പ്രേമഭജാനവും അവളുടെ കാമുകനും അവന്റെ കാമുകിയും ഞാനും ഞങ്ങളെ വലിക്കുന്ന മദനനും ഒന്നിച്ചു തന്നെ നശിക്കട്ടെ 

എന്നാൽ ഭാരതത്തിലെ പുതിയ നിയമം ഭർത്തൃഹരിയെപ്പോലുള്ളവർക്ക് വലിയ ഒരു ആശ്വാസമാണ് നൽകിയിരിക്കുന്നത് .  സ്വരം അപസ്വരം ആകുംമ്പോൾ പാട്ടു നിറുത്തി എഴുനേറ്റു പോകുക . അല്ലാതെ ഭർത്തൃഹരിയെപ്പോലെ നശിക്കാൻ ആഗ്രഹിക്കാതിരിക്കുക .  അടുത്ത തലമുറകളിൽ വിവാഹ മോചനം ഏറി വരുന്നു എന്നറിയുന്നു .  പൊരുത്തപ്പെട്ടു ജീവിക്കാൻ കഴിയുന്നില്ലെങ്കിൽ വിവാഹത്തിന്റെ കുടുക്കിൽ മറ്റൊരു ബന്ധം തുടരുന്നുവെങ്കിൽ ങെനയുള്ളവർക്ക് ഈ നിയമം വഴികാട്ടിയാണ് . അല്ലാതെ പാരമ്പര്യത്തിന്റെ കുറ്റികളിൽ കെട്ടിയിട്ട് സ്വയം നശിക്കുകയും മറ്റുള്ളവരെ നശിപ്പിക്കാതെയും ഇരിക്കുക .   

ദൈവം 2018-10-04 14:15:57
എന്തിനാ നിങ്ങൾ എന്നെ എന്നും 
നിങ്ങടെ പ്രശ്നത്തിൽ വലിച്ചിഴപ്പൂ ?
നിങ്ങളാണെൻ  സൃഷ്ടാക്കളെന്നുവച്ച് 
നിങ്ങടെ  നിബന്ധന പാലിക്കണോ?
ഒരിക്കൽ  പറയും  ദൈവത്തെ  ഭയക്കണോന്ന് 
പിന്നെ പറയും ദൈവം സ്നേഹമാന്ന് 
ആരെയും ഭയപ്പെടുത്തലല്ലെൻറെ ജോലി 
ആരേലും സ്നേഹിച്ചാൽ ഞാൻ കൂടെ നില്ക്കും 
ദൈവ ഭയത്തിന്റെ പേരിലല്ലേ 
കുമ്പസാരിക്കാനൊരു സ്ത്രീ പോയതന്ന്‌ 
എന്നട്ടെന്തുണ്ടായി ചൊല്ലിടാമോ ?
ദൈവസ്നേഹത്തിന്റെ പിടിയിലായ്‌ 
അവരെ അച്ചൻ പറുദീസാ കാട്ടി വിട്ടു 
എന്റെ പേരിൽ പലരും കാട്ടും വൃത്തികേട് 
എടുക്കാൻ ഇനി എനിക്ക് സാധ്യമല്ല 
എന്നെ വെറുതെ വിട്ടിടുക .
നിങ്ങൾ എടുക്കുന്ന  വാളുകൊണ്ട് 
നിങ്ങടെ തല നിങ്ങൾ കൊയ്യും 
എനിക്കാകില്ല ഇനി ദൈവമായി
ഈ സിംഹാസനത്തിൽ ഇരുന്നിടുവാൻ 
എനിക്ക് സ്വാതന്ത്യം നൽകി വിട്ടിടുക 
എവിടേലും പോയി ഞാൻ ജീവിച്ചോളാം 

 

Amerikkan Mollaakka 2018-10-04 14:49:37
ഞമ്മള് ബീവിമാരുമൊത്ത് യാത്രയിലായതിനാൽ
നമ്പ്യാരുടെ മൊഞ്ചുള്ള ഫോട്ടോവും നല്ല ലേഖനങ്ങളും
ബായിക്കാൻ കയിഞ്ഞില്ല . സുപ്രീം കോടതി
ബിധി ഞമ്മളെപോലുള്ളവർക്ക് പെരുത്ത്
സമാധാനം. ആരോടെങ്കിലും മൊഹബത്ത്
തോന്നിയാൽ  അവരെ സ്വന്തമാക്കാൻ
നിക്കാഹ് കയിക്കണ്ടല്ലോ .നിക്കാഹും മൊയി  ചൊല്ലലും
മുസീബത്ത്ആണ്. ഇതിപ്പോ ചില്ലറ പോക്ക്-വരവ്
ഉഭയസമ്മതത്തോടെ . ബിധി  വന്നുവെന്നും
പറഞ്ഞു മനുസന്മാർ അഴിഞ്ഞാടാൻ പോകരുത്.
ഇതൊക്കെ രഹസ്യമായി ആനന്ദിക്കേണ്ട ഏർപ്പാട്.
ലിവിങ് ടുഗതർ എന്ന ആഭാസത്തെക്കാൾ
വിവാഹേതര ബന്ധം നല്ലത്. ലിവിങ് ടുഗെതരിൽ
സ്ത്രീ വെറും വെപ്പാട്ടിയാണ്.  പുരുഷൻ ഇട്ടേച്ച്
പോകുമ്പോൾ അവളും കുറെ പിള്ളേരും ശേഷിക്കും.
അപ്പോൾ എല്ലാവര്ക്കും അസ്സലാമു അലൈക്കും.
josecheripuram 2018-10-04 20:03:22
Relations outside marriage is healthy for marriage,to hide the relation the partner behave pleasingly.I happen to read an interview with a call girl,she says majority of her clients are married men.Reason is that they are burdened with lots of responsibilities,And just think of having conventional sex with same partner for years.(This is applicable for both the partners).Outside marriage relation partners tries to please each other maximum.There is a saying married partners are like chewing gums the first few bites are tasty,then although it's not tasty you keep on chewing  it as a habit.
J G NAIR 2018-10-05 01:06:45
നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഭാരത സംസ്കാരത്തിന്റെ അടിത്തറ കുടുംബമാണ്. കുടുംബം എന്നത് ഒരു ഭാര്യയിലോ ഒരു ഭർത്താവിലോ ഒതുങ്ങുന്നതല്ല. തലമുറകളായി അതിന്റെ പവിത്രത നില നിൽക്കേണ്ടതാണ്.

പാശ്ചാത്യ രാജ്യങ്ങൾ ഭാരത സംസ്കാരം ആദരവോടെ നോക്കി കണ്ടതിന്റെ അടിസ്ഥാനം കുടുംബഭദ്രത ആയിരുന്നു. അതിനു ശക്തി പകർന്നത് സ്ത്രീയുടെ കുടുബത്തോടുള്ള കരുതലും, സ്നേഹവും പ്രതിസന്ധികൾ തരണം ചെയ്യാൻ കാണിച്ച കരുത്തും ആയിരുന്നു. വിവാഹേതര ബന്ധത്തിന് പിന്തുണ കൊടുത്ത നീതിപീഠത്തിന്റെ വിധിയെ ആശങ്കയോടെ കാണേണ്ടിയിരിക്കുന്നു. കുടുംബ ബന്ധത്തിൽ അധികാരം എന്ന വാക്കിനെ കോടതി നിർവചിച്ചത്‌ ശരിയല്ല.

ഭർത്താവിന് ഭാര്യയോടോ മറിച്ചോ ഉള്ള അധികാരം അടിമത്വം അല്ല. സ്നേഹത്തിന്റേതും കരുതലിന്റേതും ഉത്തമ കരുത്താണ്
പ്രേമാനന്ദൻ 2018-10-05 01:19:15
സത്യത്തിൽ വളരെ വിവാദത്തിലേക്ക്നയിക്കുന്ന ഒരു വിഷയമാണിതു. അത്കൊണ്ട് തന്നെ ഒരു തുറന്ന പ്രതികരണംആവശ്യമാണ്‌. ശരിയും തെറ്റും അതിന്റെവീക്ഷണത്തിലൂടെ ആകാം. പലബന്ധങ്ങളും ഈ പറഞ്ഞൊരു ലഹരിക്ക്അടിമപെടുന്നുണ്ട്, അനുഭവിച്ചറിയാൻകഴിയാത്തൊരു വികാരം എന്ന് പറയാം. ഇംഗ്ലീഷിൽ ഒരു ചൊല്ലുണ്ട് "after marriage there is no love but it is a lust". ഈ ചൊല്ലുംഒരു തെറ്റല്ലേ? വിവാഹത്തിന് ശേഷവുംപ്രണയിക്കുന്നവർ ഇല്ലേ. അതൊരുകാമത്തിന് വേണ്ടിയല്ല. അത് തീർക്കാൻഏതൊരു സ്ത്രീയും മതി പക്ഷെ ഒരുcomfort zone അത് തേടിയുള്ളയാത്രയാണ് പലരുടെയും. അത്തരത്തിലുള്ളവരുടെ ജീവിതസാഹചര്യങ്ങൾ, സൗഹൃദങ്ങൾ, പണിയെടുക്കുന്ന മേഖല ഇതൊക്കെഇതിനൊരു കാരണമാണ്. അറിഞ്ഞുംഅറിയാതെയും എത്തിപെടുന്നു. അതൊരു സെക്സിന് വേണ്ടിയല്ല. ഇതിന്റെയൊക്കെ പ്രധാനപെട്ട കാരണംസാമ്പത്തികഞെരുക്കങ്ങൾ ജീവിതത്തെതകിടം മറിക്കുന്നു എന്നതാണ്. അതൊരുസ്വരചേർച്ചയില്ലായമയിലേക്ക് തുടക്കംകുറിക്കുന്നു. അങ്ങിനെ വരുമ്പോൾനിസ്സാര കാര്യത്തിന് പോലും വഴക്ക്പരസ്പരം അകലാൻ അത്വഴിയൊരുക്കുന്നു. അത്തരം സ്വരച്ചേർച്ചകൾ പിന്നീട്എന്തിനോ തേടിയുള്ള യാത്രയാണ്.തന്റേതായ കാരണങ്ങൾഅല്ലാതെയും കൂടാതെ സാമ്പത്തിക മാനസിക പ്രശ്ങ്ങളും പൊരുത്തകേടുകൾക്കുകാരണമാകുന്നു. ഇതൊക്കെ ഒന്ന് ആരോടെങ്കിലും തുറന്നുസംസാരിക്കാൻ ഒരാളെകിട്ടിയെങ്കിൽ എന്ന്മോഹിക്കാത്തവർ ആരാണ്??അങ്ങിനെയുള്ള സല്ലാപങ്ങൾക്രമേണ ഒരടുപ്പം സൃഷിട്ടിക്കുന്നു.ഒരു പക്ഷെ നമ്മൾ ആരോട്ഇടപെടുന്നുവോ അവരും അതെപ്രശ്നത്തിലൂടെ ജീവിക്കുന്നവരാണ്അതവരെ ശാരീരിക മാനസികഅടുപ്പങ്ങൾക്കു ആക്കംകൂട്ടിയേക്കാം. അതാരുടെയുംകുറ്റമല്ല കാരണം നമ്മളും മജ്ജയുംമാംസവും ഉള്ളവരാണ്. വികാരത്തെതളച്ചിടുന്നതു സ്വന്തംസന്തോഷത്തെ കുരുതിക്കുകൊടുക്കുന്ന പോലെയാണ്.അല്ലെങ്കിൽ സ്വന്തം ജീവിതം അവസാനിപ്പിക്കുക അങ്ങിനെ ചിന്തിക്കുന്നവരാണ്. അതാണല്ലോപലരും ആത്‌മഹത്യ ചെയുന്നത്.അവരൊക്കെ വിഡ്ഢികളാണ് എന്നെഞാൻ പറയു. ആത്‍മഹത്യ ഒന്നിനുംഒരു പരിഹാരമല്ല പകരം ജീവിച്ചുകാണിക്കുക ഏതൊരുപ്രശ്നത്തെയും മറികടന്നു .അത്കൊണ്ട് അത്തരം ബന്ധങ്ങൾവെറുമൊരു കാമദാഹികളുടേതാണ്എന്ന് കണക്കാക്കരുത്. സ്വയംസന്തോഷം കണ്ടെത്താനുള്ള ഒരുമാർഗംമായിട്ടു ചിലരൊക്കെഇത്തരം ബന്ധങ്ങൾസ്ഥാപിച്ചെടുക്കാൻ ശ്രമിക്കുന്നത്സർവ്വസാദാരണം എന്ന് മാത്രമേഎനിക്ക് പറയാനുള്ളു
JESSY 2018-10-05 13:49:29
ജ്യോതി ലക്ഷ്മി പതിവുപോലെ നന്നായി കാര്യങ്ങൾ എഴുതിയിരിക്കുന്നു.
എന്നാൽ ഇടയ്ക്കിടെ ഭാരത സംസ്കാരം എന്ന് പറയുന്നുണ്ട്. അഭിപ്രായം എഴുതിയ ശ്രീ ജെ ജി നായരും പറയുന്നു നൂറ്റാണ്ടുകൾ പഴക്കമുള്ള ഭാരത സംസ്കാരം എന്ന്. യഥാർത്ഥത്തിൽ ഭാരതത്തിനു മൊത്തത്തിൽ അങ്ങിനെ ഒരു സംസ്കാരം എന്ന് പറയാൻ ഉണ്ടോ ? പല പല സംസ്കാരങ്ങളുടെ ഒരു മിശ്രിതം അല്ലെ ? 
വിവാഹേതര ബന്ധം ആണല്ലോ വിഷയം, നമ്മുടെ അയൽ സംസ്ഥാനത്തു ചിന്ന വീട് എന്നൊരു ഏർപ്പാട് ഇന്നും നിലവിൽ ഉണ്ട്. അതു തന്നെ അല്ലെ സുപ്രീം കോടതി നിയമപരം ആക്കിയിരിക്കുന്നത്. ചിന്ന വീട് ആണുങ്ങൾക്ക് മാത്രം ആണ്. കോടതി പറയുന്നു സ്ത്രീകൾക്കും ആകാം എന്ന്. ചില വടെക്കെ ഇന്ത്യൻ സംസ്ഥാനത്തും ചില നീക്കുപോക്കു ബന്ധങ്ങൾ അനുവദനീയം ആണ്. അത് കൊണ്ട് നമ്മൾ ഇതിനെതിരെ വാൾ എടുക്കാതെ നമ്മുടെ കുടുംബത്തിനും കുഞ്ഞുങ്ങൾക്കും അനുയോജ്യം ആയതു  തിരഞ്ഞെടുക്കുക 
SchCast 2018-10-05 13:49:44

In the legal sense, marriage is a contract. One of the clauses (as mostly understood) is loyalty to the partner. When the clause is violated then the contract is rescinded. It is better to close the contract and move their separate ways rather than committing adultery and continuing the relationship.

As it is opined before, the culture of a society is heavily dependent on the structure of the family and its morals. When the morals corrode, the structure collapses. If you look at the modern western societies, it is happening in a rapid fashion all around the continents. The criminal deterrent was indeed a precaution, even though it can be argued that it is a bit inhuman. There is no doubt in my mind that the human society as a whole is heading toward precipitous fall by adopting individualism as the moral code. Whether in India or any other part of the world, it is going to reap tomorrow in bundles what is sown today as seeds.

4Marriage should be honored by all, and the marriage bed kept pure, for God will judge the adulterer and all the sexually immoral. Hebrews 13:4.

കപ്യാർ 2018-10-05 15:32:25
SchCast പറയുന്ന കേട്ടാൽ തോന്നും ദൈവത്തിനു വേറെ പണി ഒന്നും ഇല്ല. ആരൊക്കെ ആണ് ഇമ്മാതിരി പണിക്കു പോകുന്നത് എന്നും നോക്കി ഇരിക്കയാണെന്നു. ദൈവത്തിനു ഈ വക കാര്യത്തിൽ യാതൊരു താല്പര്യവും ഉണ്ടെന്നു തോന്നുന്നില്ല. അല്ലെങ്കിൽ  ഒരു ബിഷപ്പ് ഇതുപോലെ തോന്ന്യവാസം നടത്തി സഭ മൊത്തം നാറ്റിക്കാനിട വരുമായിരുന്നോ ?
ശബരിമലയിൽ സ്ത്രീ കൾ ചെല്ലുന്നതിനു അയ്യപ്പന് വിരോധം ഇല്ല എന്ന് വേണം കരുതാൻ. അല്ലെങ്കിൽ ആ ജഡ്ജിമാരെ ഇതിനു അനുവദിക്കാതെ നോക്കിയേനെ. 
J G Nair 2018-10-05 20:41:34
ശ്രീമതി ജെസ്സി, താങ്കൾ അയൽ സംസ്ഥാനത്തു ചിന്ന വീട് എന്നു പറഞ്ഞു. 
ഇത്‌ എന്താണ് എന്ന് ഒന്ന് വിശദീകരിക്കാമോ?
ദൈവം 2018-10-05 23:32:38
എന്തിനാ സ്കെഡ്യുൾ കാസ്റ്റ് നിങ്ങൾ 
വേണ്ടാത്തത്‌ എഴുതി വിട്ടിടുന്നെ 
കപ്പ്യാരെ കൊണ്ട് നിങ്ങൾ എന്നെ 
ചീത്ത വിളിപ്പിക്കുകയാണ് കേട്ടോ 
കപ്പിയാര് മുഖം തിരിഞ്ഞു നിന്നാൽ 
എന്റെ  കാര്യം വെള്ളത്തിലായി .
ഞാൻ നിങ്ങടെ ദൈവംമല്ലേ 
നിങ്ങളെപ്പോലെ വികാര വിചാരമില്ലേ 
കാപ്പിയാര് ധൂപകുറ്റി വീശിടുമ്പോൾ 
കപ്പ്യാരുടെ  ഭാര്യ സാറേടെ  ഗന്ധംപോലെ
എത്ര അവിവിഹിത ബന്ധം കണ്ടവനാ ഞാൻ 
എത്ര ബന്ധങ്ങളിൽ പെട്ടവനാ ഞാൻ 
എത്രത്ര കുമ്പസാരം കേട്ടവനാ ഞാൻ 
അവിവിഹിത ബന്ധവും ആത്മീയവും  
ഒന്നിച്ചു കൊണ്ടുപോകാൻ പഠിച്ചിടണം 
ക്ഷമിക്കണം ഏഴല്ല എഴുപത് വട്ടം നിങ്ങൾ
നിങ്ങളിൽ കുറ്റം ഒട്ടും ഇല്ല എങ്കിൽ 
നിങ്ങടെ ഭാര്യയെ തല്ലികൊള്ളു
ഇവിടെ നടക്കും  അവിവിഹിത  വേഴ്ചയുടെ 
കണക്കു സൂക്ഷിക്കലല്ല എനിക്ക് ജോലി 
കാപ്പിയാരുടെ ഭാര്യേടെ പ്രാർത്ഥന വന്നിടുന്നു 
ഞാൻ എന്നാൽ അങ്ങോട്ട് പോയിടട്ടെ 
കാപ്പിയാര് പള്ളീന്ന് എത്തും മുൻപേ 
സാറേടെ പ്രാർത്ഥനക്ക് ഉത്തരം നല്കിടണം 
ഞാൻ നിങ്ങടെ പ്രിയ  ദൈവമല്ലേ 
ആരോടും ഇക്കാര്യം ചൊല്ലിടല്ലേ 
സ്കേദ്യുൽ കാസ്റ്റിന്റെ പ്രിയ പുത്രനല്ലേ 
നിന്നെ ഞാൻ അപ്പർ ക്ലാസ്സാക്കി അനുഗ്രഹിക്കും 
Jyothylakshmy Nambiar 2018-10-06 06:00:59
അഭിപ്രായം എഴുതി എന്നെ പ്രോത്സാഹിപ്പിച്ച എല്ലാവര്ക്കും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
Jessy 2018-10-06 16:12:12
In Tamil Nadu, bigamy is pretty much institutionalised and even has a name - Chinna veedu, which translates as 'small house' or second home. It is an age-old tradition surviving to this day despite its illegality
ചിന്ന വീടിന്‍ സുഖം 2018-10-06 21:20:10

ഓ എന്തിനാ ജെസ്സി മോളേ  ഇങ്ങനെ ഒക്കെ !

ചിന്ന വീട്  തമിഴകത്തു തന്നെ അല്ലല്ലോ

എന്തിനാ മലയാളി അച്ചായന്മാര്‍  ഇടക്കിടെ നാട്ടില്‍ പോകുന്നത് ?

തിരുമല്‍ , ഉഴിച്ചില്‍ , കണ്‍വെന്‍ഷന്‍ , സഭ സിന്ടു , മുഖ്യമന്ത്രി വിളിച്ചു

അങ്ങനെ പല  ട്രിക്ക്സ് .

പൊക്കോട്ടെ , എന്‍റെ അച്ചായന്‍ പോകുമ്പോള്‍  ഞാനും ഒരു കൊച്ചു ചിന്ന വീട് ഇവിടെ അങ്ങ് ഒരുക്കും.  അല്ല പിന്നെ

സരസമ്മ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക