Image

മനോജ് വാട്ടപ്പള്ളിയുടെമാതാവ്എല്‍സമ്മ ജോസഫ് (78) നിര്യാതയായി

Published on 04 October, 2018
മനോജ് വാട്ടപ്പള്ളിയുടെമാതാവ്എല്‍സമ്മ ജോസഫ് (78) നിര്യാതയായി
ന്യൂജേഴ്സി: ന്യൂജേഴ്‌സിയിലെപ്രമുഖ സാമൂഹിക-സംഘടനാ പ്രവര്‍ത്തകനായ മനോജ് വാട്ടപ്പള്ളി (സൂപ്പര്‍വൈസര്‍ കോസ്‌കൊ ഈസ്റ്റ്യി ഹാനോവര്‍) യുടെമാതാവും പരേതനായ വാട്ടപ്പള്ളില്‍ ജോസഫ് മത്തായിയുടെ (പാപ്പച്ചന്‍ ചേട്ടന്‍) ഭാര്യയുമായഎല്‍സമ്മ ജോസഫ് (78) നിര്യാതയായി.

സംസ്‌കാര ശുശ്രുഷകള്‍ ഞായറാഴ്ച (ഒക്ടോബര്‍ 6നു) രാവിലെ 10.30നു പൂഞ്ഞാര്‍ പൂവത്തോലില്‍ വീട്ടില്‍ നിന്ന് ആരംഭിച്ചു 11.30നു മലയിഞ്ചിപ്പാറ മാര്‍സ്ലീവാ പള്ളിയില്‍ നടക്കുന്ന തിരുകര്‍മ്മങ്ങള്‍ക്ക്ശേഷംകുടുംബകല്ലറയില്‍ നടത്തുന്നതാണ്.

പൂഞ്ഞാര്‍ തോട്ടക്കര വയലില്‍കുടുബാംഗമാണ് പരേത. മനോജും കുടുംബവും നാട്ടിലേക്കു പുറപ്പെട്ടു, മറ്റു മക്കള്‍: ജൈസമ്മ ഫ്രാന്‍സിസ് (യു .എസ്.എ), ജെയ്മോള്‍ (ഡെന്നിസ്).ജിജിമോള്‍ (ഓസ്‌ട്രേലിയ) , ഡോ.ജോജോ ജോസഫ്വാട്ടപ്പള്ളില്‍(ചീഫ് ഓങ്കോളജിസ്റ്റ് , കാരിത്താസ് ഹോസ്പിറ്റല്‍ , കോട്ടയം) സുനോജ് ജോസഫ് വാട്ടപ്പള്ളില്‍ (ഓസ്‌ട്രേലിയാ മാരിയറ്റ്.
മരുമക്കള്‍: ഫ്രാന്‍സിസ് പൂവത്തോലില്‍(യു.എസ്.എ) ഡേവിസ് പാലത്ത് (ഭരണങ്ങാനം), ഫ്രാന്‍സിസ് വിച്ചാട്ട് ( തൊടുപുഴ-ഓസ്‌ട്രേലിയ) ഡോ ജിന്‍സി ജോജോ വെട്ടത്ത്എലിക്കുളം -റേഡിയോളോജിസ്‌റ്, കാരിത്താസ് ഹോസ്പിറ്റല്‍ കോട്ടയം), പ്രിയ മനോജ് ചേമ്പാല ആപ്പാഞ്ചിറ കടുത്തുരുത്തി, സുജ തെക്കേല്‍ തോട്ടക്കാട് കോട്ടയം.
കൂടുതല്‍ വിവരങ്ങള്‍ക്ക് സജിമോന്‍ ആന്റണി (862438 2361) യുമായി ബന്ധപ്പെടുക.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക