Image

ഉപ്പു തൊട്ട് കര്‍പ്പുരം വരെ നമുക്കൊരുക്കാം; ' ഫോമാ വില്ലേജ്' ഒരുങ്ങുന്നു (അനില്‍ പെണ്ണുക്കര)

അനില്‍ പെണ്ണുക്കര Published on 04 October, 2018
ഉപ്പു തൊട്ട് കര്‍പ്പുരം വരെ നമുക്കൊരുക്കാം; ' ഫോമാ വില്ലേജ്' ഒരുങ്ങുന്നു (അനില്‍ പെണ്ണുക്കര)
കേരളത്തിന്റെ മഹാ പ്രളയ ഭൂമിയില്‍ കൈത്താങ്ങായി ആദ്യം ഓടിയെത്തിയ അമേരിക്കന്‍ മലയാളി കൂട്ടായ്മയാണ് ഫോമാ .അമേരിക്കന്‍ മലയാളികളുടെ സംഘ ശക്തിയുടെ പ്രതീകം .മഹാ പ്രളയത്തില്‍ കിടപ്പാടം നഷ്ടപ്പെട്ടവര്‍ക്കായി ഫോമയുടെ നേതൃത്വത്തില്‍ കേരളമണ്ണില്‍ ഒരു ഗ്രാമം ഒരുക്കുകയാണ് . മണ്ണും വീടും നഷ്ടപ്പെട്ടവര്‍ക്കായി മണ്ണും വീടും നല്‍കി ഫോമാ ഒരു നവ സംസ്‌കാരത്തിന് തുടക്കമിടുകയാണെന്നു ഫോമാ പ്രസിഡന്റ് ഫിലിപ് ചാമത്തില്‍ പറഞ്ഞു.കേരളത്തില്‍ രണ്ടു തവണയായി ഉണ്ടായ വെള്ളപ്പൊക്കവും പ്രളയവും ഉണ്ടായപ്പോള്‍ ഫോമയുടെ പ്രധാനപ്പെട്ട ഭാരവാഹികളും ,മുന്‍ ഭാരവാഹികളും നാട്ടില്‍ ഉണ്ടായിരുന്നതിനാല്‍ പെട്ടന്ന് തന്നെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കുവാന്‍ സാധിച്ചിരുന്നു .

നാല് ഘട്ടങ്ങളായി പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ചു .അഞ്ചാം ഘട്ടം എന്ന നിലയിലാണ് വീടുകളുടെ നിര്‍മ്മാണത്തെ ക്കുറിച്ചു ആലോചിച്ചത് .ഭൂമിയും വീടും നഷ്ടപ്പെട്ടവര്‍ക്ക് അവ നല്‍കുവാന്‍ തീരുമാനിച്ചപ്പോളാണ് ഫോമയുടെ കമ്മിറ്റി അംഗമായ നോയല്‍ മാത്യു കോഴിക്കോട്, വയനാട് ,മലപ്പുറം ജില്ലകളുടെ അതിര്‍ത്തി പങ്കിടുന്ന നിലമ്പുരിനടുത്ത് പ്രളയത്തില്‍ മണ്ണ് നഷ്ടപ്പെട്ട ഇരുപത്തിയഞ്ചു കുടുംബങ്ങള്‍ക്ക് വീട് വയ്ക്കുവാനുള്ള ഭൂമി നല്‍കാമെന്ന് അദ്ദേഹം വാക്കു നല്‍കിയത് .ഫോമാ അംഗങ്ങളും അമേരിക്കന്‍ മലയാളികളും ഹര്‍ഷാരവത്തോടെയാണ് ആ നല്ല മനസിനെ സ്വീകരിച്ചത്.പത്തനം തിട്ട ,ആലപ്പുഴ ജില്ലകളിലും വീട് നഷ്ടപ്പെട്ടവര്‍ക്കായി ഭൂമിയും വീടും നല്‍കുന്നതിനെ കുറിച്ചും ചില ആലോചനകള്‍ നടക്കുന്നുണ്ട്.

വയനാട്ടില്‍ മഹാപ്രളയം ഉണ്ടാക്കിയ നാശ നഷ്ടത്തില്‍ നിരവധി ആളുകള്‍ക്കാണ് ഭൂമിയും,വീടും വസ്തു വകകളും നഷ്ടപ്പെട്ടത് ,മലപ്പുറം ജില്ലയുടെയും ,കോഴിക്കോട് ജില്ലയുടെയും ചില ഭാഗങ്ങളെയും പ്രളയം വിഴുങ്ങിയിരുന്നു.ഈ മുന്ന് ജില്ലയിലെയും ,പ്രളയക്കെടുതിയില്‍ ഭൂമിയും വീടും നഷ്ടപ്പെട്ട കുടുംബങ്ങളെ ഇതിനോടകം റവന്യു അധികാരികളുടെ സഹായത്തോടെ ഫോമാ കണ്ടെത്തിയിട്ടുണ്ട് .ഇപ്പോള്‍ നാട്ടിലുള്ള ഫോമയുടെ പ്രവര്‍ത്തകര്‍ അവിടെ വീടുകള്‍ നിര്‍മ്മിക്കാനുള്ള പ്രാഥമിക പ്രവര്‍ത്തനങ്ങളില്‍ മുഴുകി പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുകയാണ് .

പ്രളയത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് നിര്‍മ്മിച്ച് നല്‍കി നന്മയുടെ യുടെ ഒരു ഗ്രാമം പണിയുവാന്‍ ആണ് ഫോമയുടെ ആഗ്രഹം .കേരളത്തിന്റെ വിവിധ സ്ഥലങ്ങളില്‍ ഉണ്ടായ പ്രളയത്തില്‍ മണ്ണും വീടും നഷ്ടപ്പെട്ടവര്‍ക്കായി ഒരു ഗ്രാമം .അതിനായുള്ള ഒരുക്കങ്ങളില്‍ എല്ലാ അമേരിക്കന്‍ മലയാളികളെയും ഞങ്ങള്‍ ക്ഷണിക്കുകയാണ് .ഫിലിപ്പ് ചാമത്തില്‍ പറഞ്ഞു.

ഇപ്പോഴും ദുരന്തത്തില്‍ നിന്നും കര കയറിയിട്ടില്ലാത്ത അവര്‍ക്ക് മണ്ണും വീടും മാത്രം പോരാ .ഉപ്പു തൊട്ട് കര്‍പ്പുരം വരെ അവര്‍ക്കായി ഒരുങ്ങണം .ഒരു വീട്ടില്‍ എന്തെല്ലാം വേണമോ അതെല്ലാം .വടക്കന്‍ കേരളത്തില്‍ ഉരുള്‍ പൊട്ടലില്‍ തകര്‍ന്നുപോയത് അവരുടെ സ്വപ്നങ്ങള്‍ ആയിരുന്നു.ഒന്ന് ഇരുട്ടി വെളുത്തപ്പോഴേക്കും മലവെള്ളപ്പാച്ചിലില്‍ എല്ലാം ഇല്ലാതായി.ഒന്നുമില്ല അവര്‍ക്ക് .ചിലര്‍ക്ക് സഹോദരങ്ങളെയും,കുടുംബാംഗങ്ങളെയും നഷ്ടപ്പെട്ടു.നമുക്ക് നഷ്ടപ്പെട്ട ജീവനുകള്‍ തിരിച്ചു നല്‍കാനാവില്ല .ജീവിച്ചിരിക്കുന്നവര്‍ക്ക കൈത്താങ്ങാകുവാന്‍ നമുക്കാവണം .അതിനു ണ് നിങ്ങളാല്‍ ആകുന്നത് 'ഫോമയുടെ വില്ലേജ് പ്രോജക്ടിനായി 'നല്‍കുക .നിങ്ങള്‍ നല്‍കുന്ന ഓരോ പൈസയ്ക്കും കണക്കുണ്ടാകും.ഫോമാ ഏറ്റെടുത്ത നടത്തിയ കാന്‍സര്‍ പ്രോജക്ട് പോലെ ,ഒരു ബ്രിഹത്തായ പ്രോജക്ട്ഞങ്ങള്‍ അമേരിക്കന്‍ മലയാളി കുടുംബങ്ങള്‍ക്ക് മുന്‍പില്‍ വയ്ക്കുകയാണ് .ഒരു വീട്ടിലേക്ക് വേണ്ട എന്തും നിങ്ങള്‍ക്ക് സ്‌പോണ്‍സര്‍ ചെയ്യാം,ഇതിനോടകം നല്ലവരായ ചില സുഹൃത്തുക്കളും അസോസിയേഷനുകളും നിരവധി വീടുകള്‍ നിര്‍മ്മിച്ച് നല്‍കുവാന്‍ ഫോമയ്ക്കൊപ്പം കൈകോര്‍ക്കുവാന്‍ സമ്മതമാണെന്ന് അറിയിച്ചിട്ടുണ്ട് .പത്തനം തിട്ട ,ആലപ്പുഴ ജില്ലകളില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് വീടുകള്‍ നിര്‍മ്മിച്ച് നല്കണം .അങ്ങനെ പ്രളയം കടന്നെത്തിയ എല്ലാ പ്രദേശങ്ങളിലും ഫോമയുടെ സഹായം എത്തണം .അതിനു അമേരിക്കന്‍ മലയാളി സുഹൃത്തുക്കളുടെയും,കുടുംബങ്ങളുടെയും,അസ്സോസിയേഷനുകളുടെയും സഹായം വേണം .ഇനിയുള്ള ദിവസങ്ങളില്‍ ഫോമയുടെ പ്രവര്‍ത്തകര്‍ ഫോമാ വില്ലേജ് പ്രോജക്ടിന് ചുക്കാന്‍ പിടിക്കുകയാണ് .

നമ്മുടെ കൂടെപ്പിറപ്പുകള്‍ക്ക് താമസിക്കുവാന്‍ ആണ് ഫോമാ വില്ലേജ് പ്രോജക്ടിന് തുടക്കമിടുന്നത് .അതിനു നമുക്കൊന്നായി ചേര്‍ന്ന് പ്രവര്‍ത്തിക്കണം .സഹായം ലഭിക്കേണ്ട കൈകളില്‍ അത് എത്തണം .ഫോമയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങളോട് കേരളത്തിലെ ജനങ്ങളും ,സര്‍ക്കാരും,അമേരിക്കന്‍ മലയാളികളും പ്രതീക്ഷയോടെ നോക്കുന്നതിന്റെ കാരണം ഫോമാ പ്രോജക്ടുകളുടെ സുതാര്യതയാണ് .ആ സുതാര്യതയാണ് ഫോമയുടെ ശക്തി .അത് അമേരിക്കന്‍ മലയാളികള്‍ ഫോമയ്ക്ക് മാത്രം നല്‍കിയ ഒരു അംഗീകാരമാണെന്ന് ഫിലിപ്പ് ചാമത്തില്‍ അറിയിച്ചു .

ഫോമയുടെ കേരളത്തിനായുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഇതുവരെ സഹായിക്കുകയും ,വില്ലേജ് പ്രോജക്ടിന് സഹായ സഹകരങ്ങള്‍ വാഗ്ദാനം ചെയ്യുകയും ചെയ്ത നല്ലവരായ അമേരിക്കന്‍ മലയാളി സുഹൃത്തുക്കള്‍ക്കും ,കുടുംബങ്ങള്‍ക്കും ,ഫോമയുടെ അഭ്യുദയ കാംഷികള്‍ക്കും നന്ദിയും സ്‌നേഹവും,കടപ്പാടും അറിയിക്കുന്നതെയായി ഫോമാ പ്രസിഡന്റ് ഫിലിപ്പ്ചാമത്തില്‍ ജനറല്‍ സെക്രട്ടറി ജോസ് എബ്രഹാം ,ട്രഷറര്‍ ഷിനു ജോസഫ് ,വൈസ് പ്രസിഡന്റ് വിന്‍സന്റ് ബോസ് മാത്യു ,ജോ .സെക്രട്ടറി സാജു ജോസഫ് ,ജോ.ട്രഷറര്‍ ജെയിന്‍ മാത്യു എന്നിവര്‍ അറിയിച്ചു.

ഉപ്പു തൊട്ട് കര്‍പ്പുരം വരെ നമുക്കൊരുക്കാം; ' ഫോമാ വില്ലേജ്' ഒരുങ്ങുന്നു (അനില്‍ പെണ്ണുക്കര)ഉപ്പു തൊട്ട് കര്‍പ്പുരം വരെ നമുക്കൊരുക്കാം; ' ഫോമാ വില്ലേജ്' ഒരുങ്ങുന്നു (അനില്‍ പെണ്ണുക്കര)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക