Image

കാന്തിക മണ്ഡലവും, ആര്‍ത്തവവും, എന്‍ഡോമെട്രിയോസിസും (നസീന മേത്തല്‍)

Published on 04 October, 2018
കാന്തിക മണ്ഡലവും, ആര്‍ത്തവവും, എന്‍ഡോമെട്രിയോസിസും (നസീന മേത്തല്‍)
കാര്‍ഡിയോളജിസ്റ്റിനോളം വരില്ല ഇന്ഗ്ലണ്ടിലെ പാന്റ്‌സും ഷര്‍ട്ടും (അതും ഇസ്തിരി ഇടാത്തത് ) ഇട്ട ഡോക്ടര്‍ എന്നറിയാം. എങ്കിലും, പറയാതെ വയ്യ !

ന്യൂ യോര്‍ക്കിലെ കാന്തിയോളജിസ്ടിനോട്, സോറി, കാര്‍ഡിയോളജിസ്റ്റിനോട് എനിക്കൊന്നും ചോദിക്കാനില്ല. അവര്‍ ഗുരുത്വാകര്ഷണത്തിനു പോലും വിധേയയല്ല; അതിനൊക്കെ എത്രയോ മുകളിലാണ് എന്റെ മനസ്സില്‍ അവരുടെ സ്ഥാനം. എങ്കിലും പറയാതെ വയ്യ !

എന്റെ സൂര്‍ത്തുക്കളില്‍ ധാരാളം ഡോക്ടര്‍മാര്‍ ഉണ്ട്. അവര്‍ എവിടെയെങ്കിലും ഈ കാന്തിക മണ്ഡലത്തെക്കുറിച്ചു പഠിച്ചിട്ടുണ്ടോ; ഇനിയിപ്പോ ഞാന്‍ ആ ക്ലാസ് കട്ടു ചെയ്തത് കൊണ്ട് വിവരം വെക്കാത്തതാണോ എന്നൊന്നും അറിയില്ലല്ലോ ?! അതുകൊണ്ടു ചില കാര്യങ്ങള്‍ ചോദിക്കാതെ വയ്യ !

അമ്പലങ്ങളില്‍ കാര്‍ഡിയോളജിസ്റ്റ് പറഞ്ഞ പോലെ ഒരു പ്രത്യേക കാന്തിക മണ്ഡലം ഉണ്ടെന്നു തന്നെ വെക്കുക..

1 . ഈ കാന്തിക മണ്ഡലം ആര്‍ത്തവ രക്തത്തെ മാത്രമേ സ്വാധീനിക്കുന്നുള്ളു എന്നാണോ ? അതോ മറ്റു ഏതെങ്കിലും അവയവത്തെ ഈ കാന്തിക മണ്ഡലം ബാധിക്കുന്നുണ്ടോ ? ശരീരത്തിന് അകത്തെ രക്തം വരെ ഗ്രാവിറ്റിക്ക് എതിരായി മുകളിലോട്ടു പോകുമെങ്കില്‍, ശരീരത്തിന് പുറത്തു വെറും തൊലിയുടെ ബലത്തില്‍ തൂങ്ങിക്കിടക്കുന്ന മറ്റു ചില അവയവങ്ങളും അമ്പലങ്ങളില്‍ പോകുമ്പോള്‍ മുകളിലോട്ടു നില്‍ക്കേണ്ടതല്ലേ ?

2 . ആകെമൊത്തം 10 % സ്ത്രീകളെ ബാധിക്കുന്ന ഒരു രോഗമാണ് എന്‍ഡോമെട്രിയോസിസ്. ഇത് ലോകമപ്പാടെ ഉള്ള കണക്കാണ്. ഹിന്ദു സ്ത്രീകള്‍ ആര്‍ത്തവ കാലത്തു അമ്പലങ്ങളില്‍ പോകാറില്ല, പോകില്ല എന്നാണ് ഞാന്‍ മനസ്സിലാക്കിയത്. ( റെഫെറന്‍സ്: ബേബി ചേച്ചിയുടെ വീഡിയോകള്‍ ). ഹിന്ദു അല്ലാത്ത സ്ത്രീകള്‍ അമ്പലങ്ങളില്‍ പോകാനുള്ള സാധ്യത തീരെയില്ല. പിന്നെ, എന്തുകൊണ്ടാകും എന്‍ഡോമെട്രിയോസിസും അമ്പലങ്ങളും തമ്മില്‍ ബന്ധമുണ്ട് എന്ന് കാര്‍ഡിയോളജിസ്റ്റിനു തോന്നിയിട്ടുണ്ടാവുക ? ആര്‍ത്തവ കാലത്തു അമ്പലങ്ങളില്‍ പോകുന്ന സ്ത്രീകളില്‍ എന്‍ഡോമെട്രിയോസിസ് കൂടുതലായി കാണപ്പെടുന്നുണ്ടെങ്കില്‍ മാത്രമല്ലെ അങ്ങിനെ ഒരു ഹൈപോതെസിസ് നു സ്‌കോപ്പുള്ളൂ ? അങ്ങനെയാണല്ലോ ശാസ്ത്രം പ്രവര്‍ത്തിക്കുന്നത്.

എന്‍ഡോമെട്രിയോസിസ് ന്റെ യഥാര്‍ത്ഥ കാരണങ്ങള്‍ അര്‍ത്ഥശങ്കക്ക് അതീതമായി ഇതുവരെ ശാസ്ത്രം കണ്ടുപിടിച്ചിട്ടില്ല. പല ഹൈപോതെസിസുകള്‍ ഉണ്ട്. അതിലൊന്നും കാന്തവും അമ്പലവും വരുന്നുമില്ല.

ഇതെല്ലാം മെഡിക്കല്‍ ബുക്കുകളില്‍ ഉള്ളതാണ്. അറിയാത്ത കാര്യം അറിയില്ല എന്ന് പറയാന്‍ ശാസ്ത്രത്തിനു ഒരു മടിയുമില്ല.
യഥാര്‍ത്ഥ കാരണം അറിയില്ല എന്ന് രണ്ടാമത്തെ വീഡിയോയില്‍ കാര്‍ഡിയോളജിസ്‌റ് തന്നെ സമ്മതിക്കുന്നുമുണ്ട്. പക്ഷേ.., എന്നിട്ടും.., അമ്പലം, കാന്തം എന്നൊക്കെ പറഞ്ഞു സ്വന്തം കയ്യീന്ന് ചിലതൊക്കെ ഇട്ട് അത് ശാസ്ത്രമാണ് എന്ന് പറയാന്‍ അവര്‍ ശ്രമിച്ചു !

( എന്‍ഡോമെട്രിയോസിസ് നെക്കുറിച്ചു കൂടുതല്‍ അറിയേണ്ടവര്‍ക്കു വായിക്കാനുള്ള റഫറന്‍സ് താഴെ )

https://www.mayoclinic.org/.../e.../symptoms-causes/syc-20354656

3 . ഇനി കാര്‍ഡിയോളജിസ്റ്റുകളോടാണ് ഒരു ചോദ്യം.

ഹൃദയത്തിന്റെ താളം തെറ്റിയിട്ടുള്ള രോഗികള്‍ക്ക്, താളം നേരെയാക്കാന്‍ പേസ്മേക്കര്‍, ഡിഫിബ്രിലേറ്റര്‍ എന്നിവ ശരീരത്തില്‍ പിടിപ്പിക്കാറുണ്ടല്ലോ. അങ്ങിനെയുള്ള രോഗികള്‍ക്ക് MRI സ്‌കാന്‍ ആവശ്യമായി വന്നാല്‍ മുന്‍പൊക്കെ അതൊരു പ്രശ്‌നമായിരുന്നു. കാരണം, MRI ( magnetic resonance imaging ) സ്‌കാനര്‍ വളരെ ശക്തമായ ഒരു കാന്തിക മണ്ഡലമാണ്.
എന്നാല്‍ ഇപ്പോള്‍ പേസ്മേക്കര്‍ പ്രോഗ്രാം ചെയ്തു സെറ്റിങ് മാറ്റി MRI സ്‌കാന്‍ എടുക്കാറുണ്ട്. സ്‌കാന്‍ കഴിഞ്ഞതിനു ശേഷം തിരിച്ചു ഒറിജിനല്‍ പ്രോഗ്രാമിലേക്കു റീസെറ്റ് ചെയ്യും.

ഇനി ചോദ്യം ഇതാണ്. ഇത്തരം രോഗികള്‍ അമ്പലങ്ങളില്‍ പ്രവേശിച്ചാല്‍, പേസ്മേക്കര്‍, ഈ പറയുന്ന കാന്തിക വലയുമായി പ്രവര്‍ത്തിച്ചു ഉടനെ മരണം സംഭവിക്കേണ്ടതല്ലേ ? ഇത്തരം രോഗികളോട് അമ്പലങ്ങളില്‍ പോകരുത് എന്ന് നിങ്ങള്‍ ആരെങ്കിലും ഉപദേശിക്കാറുണ്ടോ ?

( റെഫെറെന്‍സ് താഴെ )

https://health.clevelandclinic.org/are-mri-scans-safe-if-y.../

4 . അമ്പലങ്ങള്‍ നിര്‍മ്മിക്കുന്നത് പ്രത്യേക തരം കാന്തിക വലയങ്ങള്‍ ഉള്ള സ്ഥലങ്ങളില്‍ മാത്രമാണ് എന്ന് കാര്‍ഡിയോളജിസ്‌റ് രണ്ടു വീഡിയോയിലും പറയുന്നത് കണ്ടു.

അപ്പോള്‍ എന്റെ സംശയം ഇതാണ്. ഇപ്പോള്‍ ഭൂമിയിലുള്ള ഇത്തരം കാന്തിക മണ്ഡലങ്ങളില്‍ എല്ലാം അമ്പലങ്ങള്‍ നിര്‍മ്മിച്ച് കഴിഞ്ഞോ ? ഇല്ലെങ്കില്‍, ഇനിയും എത്രയോ രാജ്യങ്ങളില്‍ ഇത്തരം മണ്ഡലങ്ങള്‍ ആരുമറിയാതെ കിടപ്പുണ്ടാകില്ലേ ? അവിടങ്ങളില്‍ എല്ലാം പ്രാര്‍ത്ഥിക്കുന്ന, അല്ലെങ്കില്‍ മെഡിറ്റേഷന്‍ ചെയ്യുന്ന സ്ത്രീജനങ്ങളിലേക്ക് ഇങ്ങിനെ ഒരു വിവരം എത്തിക്കാന്‍ ഡോക്ടര്‍മാര്‍ ബാധ്യസ്ഥരല്ലേ ? ഇനി, അത്തരം സ്ഥലങ്ങളില്‍ മെഡിറ്റേഷനും യോഗയുമൊക്കെ ചെയ്യുന്നത് കൊണ്ടാണോ ലോകത്തെമ്പാടുമുള്ള സ്ത്രീകള്‍ക്ക് എന്‍ഡോമെട്രിയോസിസ് വരുന്നത് ? ഇനി അങ്ങിനെയാണെങ്കില്‍ അത്തരം സ്ഥലങ്ങള്‍ കണ്ടു പിടിക്കാനും ഗൂഗിള്‍ മാപ്പില്‍ ഏര്‍പ്പെടുത്താനും ഇന്ത്യന്‍ ഗവണ്‍മെന്റ് മുന്‍കൈ എടുക്കേണ്ടതല്ലേ ?

ഇനി, അത്തരം കാന്തിക മണ്ഡലങ്ങളില്‍ എല്ലാം അമ്പലങ്ങള്‍ നിര്‍മ്മിച്ച് കഴിഞ്ഞു എങ്കില്‍ ഇനി ലോകത്തു എവിടെയും അമ്പലങ്ങള്‍ നിര്‍മ്മിക്കാന്‍ പറ്റില്ലേ ? സംശയങ്ങളാണ്....

ഇനി അവര്‍ രണ്ടാമത്തെ വീഡിയോയില്‍ പറയാന്‍ ശ്രമിച്ച retrograde menstruation എന്താണെന്നു നോക്കാം..

ആര്‍ത്തവ രക്തം താഴോട്ട് ഒഴുകി പുറത്തേക്കു വരാതെ, ഗര്‍ഭപാത്രത്തിന്റെ രണ്ടു വശങ്ങളിലും ഉള്ള ട്യൂബുകളിലൂടെ തിരിച്ചു ഒഴുകി, വയറിനകത്തെ കുടലിലും മറ്റു അവയവങ്ങളിലും എത്തിച്ചേരുന്ന പ്രതിഭാസമാണ് retrograde menstruation. ഇത് പല സ്ത്രീകളിലും കണ്ടു വരുന്നുണ്ട്. എന്നാല്‍, ഇങ്ങിനെ സംഭവിക്കുന്ന എല്ലാ സ്ത്രീകള്‍ക്കും എന്‍ഡോമെട്രിയോസിസ് ഉണ്ടാകുന്നുമില്ല.

ചില സ്ത്രീകളില്‍, ഇങ്ങിനെ എത്തിച്ചേരുന്ന ആര്‍ത്തവരക്തം അവിടെ പറ്റിപ്പിടിച്ചു എന്‍ഡോമെട്രിയോസിസ്ണ് കാരണമാകാം. ഇങ്ങിനെ രക്തം ദിശ തെറ്റി ഒഴുകുന്നതിനു കാരണം, ഗര്‍ഭപാത്രത്തിന്റെ ഘടനയിലും, ഗര്‍ഭപത്രത്തിന്റെ പേശികളുടെ പ്രവര്‍ത്തനത്തിലും ഉള്ള അപാകതകള്‍ കൊണ്ടാണ് എന്നാണ് ഇതുവരെയുള്ള വിശദീകരണം. ഈ കാരണങ്ങളും അര്‍ത്ഥശങ്കക്ക് ഇടയില്ലാത്ത വിധം ആരും തെളിയിച്ചിട്ടില്ല. അതിനര്‍ത്ഥം, ആര്‍ക്കു വേണമെങ്കിലും തോന്നുന്ന പോലെ കയ്യീന്ന് കാരണങ്ങള്‍ ഉണ്ടാക്കി ഇട്ടു അത് ശാസ്ത്രമാണ് എന്ന് പറയാം, അതിലൂടെ ആളുകളെ പേടിപ്പിച്ചു നിലക്കു നിര്‍ത്താം എന്നല്ല !

ഇനി, ഈ retrograde menstruation എന്‍ഡോമെട്രിയോസിസ് ഉണ്ടാകാനുള്ള കാരണങ്ങളില്‍ ഒന്ന് മാത്രമായാണ് കണക്കാക്കപ്പെടുന്നത്.

ഗര്‍ഭപാത്രം എടുത്തു കളഞ്ഞവരിലും എന്തിനേറെ, പുരുഷന്മാരില്‍ വരെ എന്‍ഡോമെട്രിയോസിസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട് ! അപ്പോഴാണ്, ഇതുവരെ ലോകത്തു ഒരിടത്തും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലാത്ത ഒരു കാര്യം കാരണമായി പറഞ്ഞു അത് ശാസ്ത്രവുമായി കൂട്ടിക്കെട്ടാന്‍ ശ്രമിക്കുന്നത് !

( ഇതിനുള്ള റെഫെറന്‍സ് താഴെ കൊടുത്തിട്ടുണ്ട്.)

https://www.drseckin.com/retrograde-menstruation-cause-of-e...

ഇനി മെഡിറ്റേഷനെയും മോഡേണ്‍ മെഡിസിനെയും തമ്മില്‍ കൂട്ടിക്കെട്ടിയ രണ്ടാമത്തെ വീഡിയോയിലെ അവകാശവാദങ്ങളെക്കുറിച്ചു..

മനുഷ്യനു, മനസ്സ്, ചിന്തകള്‍ എന്നൊക്കെ ഉണ്ടെന്നു ശാസ്ത്രം സമ്മതിച്ച കാര്യം തന്നെയാണ്. അതെങ്ങിനെ പ്രവര്‍ത്തിക്കുന്നു എന്നുള്ളത് ശാസ്ത്രത്തിനു ഇപ്പോഴും പൂര്‍ണ്ണമായി മനസ്സിലായിട്ടില്ല. അത് മനസ്സിലാക്കാനും reproduce ചെയ്യാനുമുള്ള ശ്രമങ്ങളാണല്ലോ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്ന പേരില്‍ നമ്മള്‍ ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്ന എന്‍ജിനീയറിങ് !

പല തരം വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും കൊണ്ട് നടക്കുന്നവരാണ് മനുഷ്യര്‍. അവര്‍ക്കു രോഗം വരുമ്പോള്‍ അവര്‍ അവരുടെ വിശ്വാസത്തെ മുറുകെ പിടിക്കും. അവരുടെ മനസ്സ് ആ സമയത്തു എങ്ങിനെ പ്രവര്‍ത്തിക്കുന്നു എന്നുള്ളത് വളരെ പ്രധാനമാണ്. മാനസികമായ ആശ്വാസം ഒരു രോഗിയെ തെല്ലൊന്നുമല്ല സഹായിക്കുന്നത്. ഒരു ഡോക്ടറെയും രോഗിയെയും സംബന്ധിച്ച് രോഗിയുടെ മാനസികാരോഗ്യം വളരെ പ്രധാനപ്പെട്ടതാണ്. പലര്‍ക്കും പല രീതിയില്‍ ആണ് മാനസിക ആശ്വാസം ലഭിക്കുന്നത്. ചിലര്‍ക്കു അത് മെഡിറ്റേഷനിലൂടെ ആകാം, ചിലര്‍ക്ക് അവര്‍ വിശ്വസിക്കുന്ന ദൈവത്തോടുള്ള പ്രാര്‍ത്ഥനയിലൂടെ ആകാം, ചിലര്‍ക്കത് യോഗയിലൂടെ ആകാം, ചിലര്‍ക്കത് സുഡോകു കളിക്കുന്നതിലൂടെ ആകാം. രോഗിക്ക് സമാധാനം കിട്ടുന്ന എന്തും പ്രധാനം ചെയ്യുക എന്നുള്ളതും കൂടി ചികിത്സയുടെ ഭാഗമാണ്.

ഇവിടെയൊക്കെ പ്രാര്‍ത്ഥന മുറികള്‍ വരെ ചില ആശുപത്രികളില്‍ കണ്ടു വരുന്നുണ്ട്. മാത്രമല്ല, പള്ളീലച്ചന്മാരെയും, മൊല്ലാക്കമാരെയും, പൂജാരിമാരെയും എല്ലാം ശമ്പളം കൊടുത്തു നിയമിക്കുന്ന പതിവും ആശുപത്രികള്‍ക്കുണ്ട്. ഇപ്പോള്‍ ഞാന്‍ ജോലി ചെയ്യുന്ന ഹോസ്പിറ്റലില്‍ ഒരു ഹിന്ദു സ്ത്രീയാണ് ഈ ഡിപ്പാര്‍ട്‌മെന്റില്‍ ജോലി ചെയ്യുന്നത് !
ആത്യന്തികമായി മനുഷ്യനു ആവശ്യം ആരോഗ്യത്തോടൊപ്പം തന്നെ മനസ്സമാധാനവും കൂടിയാണ് എന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല.

എന്ന് വെച്ച്, ഓരോ രോഗിക്കും സമാധാനം കിട്ടുന്നതിനെ എല്ലാം ശാസ്ത്രം ആയി അംഗീകരിക്കുന്നില്ല എന്നുള്ളതാണ് പ്രധാനം. അത് ശാസ്ത്രം ആകണമെങ്കില്‍ ഓരോരുത്തരുടെയും വിശ്വാസങ്ങള്‍ക്കു അതീതമായി, ഇത്തരം ഇടപാടുകള്‍ എല്ലാവര്‍ക്കും ഒരു പോലെ സമാധാനം കൊടുക്കണം. അല്ലാത്തിടത്തോളം അതൊരു വിശ്വാസം മാത്രമാണ്. ശാസ്ത്രമല്ല.
... ... ...
ശബരിമലയില്‍ ആണ് കയറണോ പെണ്ണ് കയറണോ എന്നൊക്കെ അത് ബാധിക്കുന്നവര്‍ തീരുമാനിക്കട്ടെ. എനിക്ക് അതില്‍ ഒരു അഭിപ്രായവും പറയാനില്ല. അതെന്റെ വിഷയവുമല്ല. എന്റെ വിഷയം, ഒരു ഡോക്ടര്‍, അവരുടെ വിശ്വാസങ്ങളെ ന്യായീകരിക്കാന്‍ വേണ്ടി മെഡിസിനെയും സയന്‍സിനെയും വളച്ചൊടിച്ചതാണ്.

അതുകൊണ്ടു, എന്റെ പൊന്നു നായര്‍ ചേട്ടന്മാര്‍.., ''തട്ടമിട്ട ഡോക്ടര്‍, ഇക്കാമാരുടെ ലൈക്ക് കിട്ടാന്‍ വേണ്ടി പോസ്റ്റുന്നു, നിങ്ങള്‍ക്കു പള്ളിയില്‍ പോകാന്‍ അനുവാദമുണ്ടോ, ഇല്ലല്ലോ, ല്ലേ'' എന്നൊന്നും ചോദിച്ചു വന്നു എന്റെ വായില്‍ ഇരിക്കുന്നത് കുത്തി കുത്തി പുറത്തു ചാടിക്കരുത്.

ഇമ്മാതിരി കൊനുഷ്ടു വര്‍ത്താനം പറഞ്ഞു ഇവിടെ വന്നാല്‍, എന്റെ വായില്‍ നിന്ന് വരുന്നതിനു ഗ്രാവിറ്റി ഒന്നും പ്രശ്‌നമാകില്ല. അത് നേരെ ചോദ്യകര്‍ത്താവിന്റെ മുഖത്തോട്ടു ആയിരിക്കും. പറഞ്ഞില്ലെന്നു വേണ്ട
കാന്തിക മണ്ഡലവും, ആര്‍ത്തവവും, എന്‍ഡോമെട്രിയോസിസും (നസീന മേത്തല്‍)
Join WhatsApp News
ഡോ.ശശിധരൻ 2018-10-05 13:42:23

ന്യൂയോർക്കിലെകാര്‍ഡിയോളജിസ്റ്റിനോളം വരില്ല ഇന്ഗ്ലണ്ടിലെ പാന്റ്‌സും ഷര്‍ട്ടും (അതും ഇസ്തിരി ഇടാത്തത് ) ഇട്ട ഡോക്ടര്‍ എന്നറിയാം”.പരമസത്യമാണ് ഇംഗ്ലണ്ടിലെ ഡോക്ടർ എഴുതിയത്‌.ന്യൂയോർക്കിലെ ഡോക്ടർ പറഞ്ഞത്തിന്റെ സത്യം മനസ്സിലാക്കാൻ ഇംഗ്ലണ്ടിലെ ഡോക്ടർ വായനയുടെ ലോകത്തിലേക്ക് നല്ല പോലെ മനസ്സിരുത്തി ചരിക്കേണ്ടതുണ്ട്.അതിനു ശേഷം കാഴ്ചയുടെ അകലം വർദ്ധിപ്പിക്കുക. ലോകം  തന്നെ കാന്തിക വലയത്തിലാണ് സ്ഥിതിചെയ്യുന്നത്‌ .ഇതേ കാന്തിക വലയത്തിൽ തന്നെയാണ് എല്ലാ ആരാധനാലയങ്ങളും നിലനിൽക്കുന്നത്.ലോകത്തിലുള്ള എല്ലാ മുസ്ലിം പള്ളികളും മെക്കയിലേക്ക്  അഭിമുഖമായി പണിയുന്നതും ,നിസ്‌ക്കരിക്കുമ്പോൾ മെക്കെയേ ലക്ഷ്യമാക്കി നിസ്‌ക്കരിക്കുന്നതും ഇതേ കാന്തികവലയത്തിൽ തന്നെയാണ്.ഇംഗ്ളണ്ടിലെ ഡോക്ടർ ന്യൂയോർക്കിലെ ബഹുമാനപെട്ട ഡോക്ടർ നിഷപിളള പറയാത്ത കാര്യങ്ങൾ പറഞ്ഞു എന്ന്  വസ്തുതകൾ വളച്ചൊടിച്ചു യുക്തിരഹിതവും ,വസ്തുതാവിരുദ്ധങ്ങളായ പ്രസ്താവനകൾ മേനി പറഞ്ഞു  സ്വയം മെനഞ്ഞെടുത്ത ഹൈപ്പോതീസിസ് പേരിന്റെ ചോടെ ചൊരിഞ്ഞാൽ  നസീനയെ അത് ഒരിക്കലും ഉന്നതമാക്കില്ല.ന്യൂറോൺസിൽ നിന്നും വരുന്ന ചിന്തകൾ പകർത്തിയെഴുതുമ്പോൾ അത് സത്യത്തിൽ നിന്നുറച്ചായിരിക്കണം .അല്ലാതെ നസീനയുടെ തലച്ചോറിലെ അസഹിഷ്‌ണതയെന്ന മെത്തയുടെ  പാകത്തിന്   താലോലിച്ചു ഡോക്ടർ നിഷയെ കിടുത്തുവാൻ  ശ്രമിക്കുന്നത് തികച്ചും തിമിരാന്ധരം.

(ഡോ.ശശിധരൻ)

Santhsoh Pillai 2018-10-06 23:09:58
അനേകം മെഡിക്കൽ എപ്പിസോഡുകൾ നിർമ്മിച്ച് ചാനലുകളിൽ നിരന്തരം വിളമ്പി എന്നവകാശപെട്ട വേറൊരു ഡോക്ട്ടർക്ക്, ന്യൂ യോർക്കിലെ ഡോക്ടറുടെ വീഡിയോയുടെ പോപ്പുലാരിറ്റി കണ്ട്  അസൂയ മൂത്ത്  ശർദ്ദിൽ വന്നായിരുന്നു. ശർദ്ദിൽ മാറിയോ എന്തോ?
asooya 2018-10-07 01:04:27
എഡോ ഡോക്ടർ മേത്താലേ ,  കാർഡിയോളോജിസ്റ് പറഞ്ഞത് പറഞ്ഞത് ഞാൻ താങ്കൾക്ക്  മനസ്സിലാക്കിച്ചു തരാം. 
അതായത് അമ്പലങ്ങളിൽ നമ്മൾ പോവുന്നത് നമ്മെ എല്ലാം കൊണ്ടും ഉയർത്താനാണ്. spiritual ആയിട്ടും മനസികമായിട്ടും.  ആ സമയത് ബോഡി യും അതിനെ സപ്പോർട്ട് ചെയ്യണം.  അതയത് തൂറാൻ മുട്ടി ഇരിക്കുമ്പോൾ കക്കൂസിൽ പോവണം അല്ലാതെ അമ്പലത്തിൽ പോവരുത് .  ഇനി വയറ്റിളക്കം പിടിച്ചിരിക്കുന്ന സമയമാണെങ്കിൽ ഒരു അഞ്ചു ദിവസം നമ്മളെ ഉയർത്താൻ ഉള്ള പരിപാടിക്ക് ഒന്നും പോവരുത്.  നമ്മൾക്ക് അതിലൊന്നും ശ്രദ്ധ കിട്ടില്ല. സ്ത്രീകളുടെ അര്ഥവസമയത്തെ അത് പോലെ കണ്ടാൽ മതി.  ആ സമയത് ഉയരാൻ വേണ്ടി ശ്രമിക്കരുത്. അത് ആരോഗ്യത്തിന് നല്ലതല്ല.  അത് ഹിന്ദു സ്ത്രീ ആയാലും മുസ്ലിം ആയാലും.   പിന്നെ നിങ്ങൾ ചില സാദാ mbbs കാരുടെ അസൂയ മനസ്സിലാക്കവുന്നതേ ഉള്ളൂ
Uspillai 2018-10-09 19:29:21
These kanthavalayams are fake people with out any integrity, they talk never live as they talk, theygo behind such people for money, name & fame.No family life, broken marriage status & scattered family.
Shame on them
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക