Image

പെന്തക്കോസ്തല്‍ യൂത്ത് കോണ്‍ഫറന്‍സ്; പുതുപ്പള്ളി അച്ചന്‍ മുഖ്യാതിഥി

Published on 04 October, 2018
പെന്തക്കോസ്തല്‍ യൂത്ത് കോണ്‍ഫറന്‍സ്; പുതുപ്പള്ളി അച്ചന്‍ മുഖ്യാതിഥി
ഡാളസ്, ടെക്‌സാസ്: പെന്തക്കൊസ്തല്‍ യൂത്ത് കോണ്‍ഫറന്‍സ് ഓഫ് ഡാളസിന്റെ (PYCD) മുപ്പത്തെഴാമത് വാര്‍ഷിക കോണ്‍ഫറന്‍സ് ഒക്ടോബര്‍ 5,6,7 തീയതികളില്‍ ഡാളസില്‍ നടത്തപ്പെടുന്നു. അഞ്ചും ആറും തീയതികളില്‍ മെട്രോ ചര്‍ച്ച് ഓഫ് ഗോഡില്‍ നടക്കുന്ന സായാഹ്ന യോഗങ്ങളില്‍ പാസ്റ്റര്‍ സിസില്‍ മാത്യൂ (ന്യൂയോര്‍ക്ക്) വചന ശുശ്രൂഷ നിര്‍വ്വഹിക്കും. ഞായറാഴ്ച രാവിലെ 9:30 മുതല്‍ വെസ്റ്റിന്‍ ഡാളസ് ഗലേറിയയില്‍ നടക്കുന്ന സംയുക്ത ആരാധനയില്‍ ഡാളസ്‌മേട്രോപ്ലെക്‌സിലെ അമ്പതോളം സഭകള്‍ പങ്കെടുക്കുന്നുണ്ട്. ഇത് ആദ്യമായി മലയാളം ഇംഗ്ലീഷ് ഭാഷകളില്‍ പ്രത്യകം നടക്കുന്ന ആരാധനാ യോഗത്തില്‍ മലയാളം സെഷനില്‍ റവ. ജോര്‍ജ്ജ് മാത്യൂവും (പുതുപ്പള്ളി അച്ചന്‍), ഇംഗ്ലീഷ് സെഷനില്‍ പാസ്റ്റര്‍ സിസില്‍ മാത്യൂവും (ന്യൂയോര്‍ക്ക്) മുഖ്യാഥിതികള്‍ ആയിരിക്കും. കുട്ടികള്‍ക്കായി പ്രത്യേക സെഷനും ക്രമീകരിച്ചിട്ടുണ്ട്.

‘We The Church (Micah 6:8)’ എന്നതാണ് ഈ വര്‍ഷത്തെ ചിന്താ വിഷയം. ജോര്‍ജ്ജ് ടി മാത്യൂ നേതൃത്വം നല്‍കുന്ന മലയാളം ക്വയറും ഷോണ്‍സി ജോര്‍ജ്ജ് നയിക്കുന്ന ഇംഗ്ലീഷ് ക്വയറിനും പുറമേ യൂണിയന്‍ ക്രിസ്ത്യന്‍ വിമെന്‍ ഫെല്ലോഷിപ്പ് ഡാളസ് നയിക്കുന്ന പ്രത്യേക ഗാനവും യോഗങ്ങളുടെ പ്രത്യേകതയാണ്.

കഴിഞ്ഞ മുപ്പത്താറു വര്‍ഷങ്ങള്‍ യാതൊരു വിഘ്‌നവും കൂടാതെ സഭകളുടെ ഐക്യത്തിന്‍റെ സംഗമ വേദിയായി ഡാളസില്‍ പ്രവര്‍ത്തിക്കുന്ന പെന്തക്കോസ്തല്‍ യൂത്ത് കോണ്‍ഫറന്‍സ് ഓഫ് ഡാളസിന്‍റെ പ്രവര്‍ത്തനങ്ങള്‍ യുവതീ യുവാക്കളില്‍ സഹവര്‍ത്തിത്വവും ഐക്യതയും ഊട്ടി ഉറപ്പിക്കാന്‍ ഉതകുന്ന വിവിധ പ്രവര്‍ത്തനങ്ങളാല്‍ സമ്പന്നമാണ്. ഡാളസിലെ മുപ്പത്തേഴ് പെന്തക്കോസ്ത് സഭകള്‍ ഈ വര്‍ഷം സംഘടനയില്‍ അംഗങ്ങളായുണ്ട്.

പാസ്റ്റര്‍ തോമസ് മുല്ലയ്ക്കല്‍ (പ്രസിഡന്‍റ്) അലന്‍ മാത്യൂ (കോര്‍ഡിനേറ്റര്‍!), ടൈറ്റസ് തോമസ്(ട്രഷറര്‍) എന്നീ എക്‌സിക്യൂട്ടീവ് ഭാരവാഹികള്‍ക്ക് പുറമേ, ക്രിസ് മാത്യൂ (അസോസിയേറ്റ് കോഓര്‍ഡിനേറ്റര്‍), വിന്നി ഫിലിപ്പ് (മീഡിയ കോഓര്‍ഡിനേറ്റര്‍), ജോണ്‍ കുരുവിള (സ്‌പോര്‍ട്‌സ് കോഓര്‍ഡിനേറ്റര്‍), ഷോണ്‍ സി ജോര്‍ജ്ജ് (മ്യൂസിക് കോഓര്‍ഡിനേറ്റര്‍), ആശിഷ് അലക്‌സാണ്ടര്‍ (ഓഡിറ്റര്‍)! എന്നിവരും കമ്മിറ്റി അംഗങ്ങളായി റോണ്‍ ജോര്‍ജ്ജ്, ഫ്‌ലോസി ജോണ്‍സണ്‍, സില്‍വിയ സാജന്‍, അനീഷ് മാത്യൂ, ജോബ് അലക്‌സ്, മഹിമ ബാബു എന്നിവരും പ്രവര്‍ത്തിക്കുന്നു.

സഭാ വിഭാഗ വ്യത്യാസമില്ലാതെ ആര്‍ക്കും യോഗങ്ങളില്‍ സംബന്ധിക്കാവുന്നതാണ്. രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കില്ല. പാര്‍ക്കിംഗ് സൌജന്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക: 214 223 1194 സന്ദര്‍ശിക്കുക www.pycd.org

സമയ സ്ഥല വിവരങ്ങള്‍ Friday & Saturday 7pm-9pm: Mtero Church of God, 13930 Distribution Way, Farmers Branch, TX 75234/ Sunday 9:30Am-12:30Pm The Westin Galleria Dallas, 13340 Dallas Pkwy, Dallas, TX 75240

വാര്‍ത്ത അയച്ചത്: രാജു തരകന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക