Image

കന്യാസ്ത്രീയെ തള്ളി വീണ്ടും കെസിബിസി: ഫ്രാങ്കോയ്ക്ക് പരോക്ഷ പിന്തുണ

Published on 05 October, 2018
 കന്യാസ്ത്രീയെ തള്ളി വീണ്ടും കെസിബിസി: ഫ്രാങ്കോയ്ക്ക് പരോക്ഷ പിന്തുണ

കൊച്ചി: ജലന്ദര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ലൈംഗീകപീഡനക്കേസില്‍ പരാതിക്കാരിയായ കന്യാസ്ത്രീയുടെ വാദത്തെ വീണ്ടും തള്ളി കെസിബിസി. വിഷയത്തില്‍ കെസിബിസിയുടത് സമദൂര നിലപാടാണെന്നും, കന്യാസ്ത്രീയോടോ, ബിഷപ്പിനോടോ പക്ഷപാതം കാണിച്ചിട്ടില്ലെന്നും കെസിബിസി വ്യക്തമാക്കി.

അതേസമയം, കന്യാസ്ത്രീയുടെ വാദത്തെ കെസിബിസി തള്ളി. സഭയുടെ വാതില്‍ അടഞ്ഞ ശേഷമാണ് പോലീസിനെ സമീപിച്ചതെന്ന പരാതിക്കാരിയായ കന്യാസ്ത്രീയുടെ വാദമാണ് കെസിബിസി തള്ളിയത്. സിബിസിഐ അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ഗ്രേഷ്യസിന് കന്യാസ്ത്രീ പരാതി നല്‍കുന്നത് സമരം തുടങ്ങിയതിന് ശേഷമാണ്. സെപ്റ്റംബര്‍ എട്ടിന് സമരം തുടങ്ങിയ രണ്ടു ദിവസങ്ങള്‍ കഴിഞ്ഞതിനു ശേഷമാണ് കര്‍ദ്ദിനാള്‍ ഗ്രേഷ്യസിന് കന്യാസ്ത്രീ പരാതി നല്‍കിയത്. അതേസമയം കെസിബിസിക്ക് ഇന്നേവരെ കന്യാസ്ത്രീയില്‍ നിന്നും പരാതി കിട്ടിയിട്ടില്ലെന്നും ആര്‍ച്ച് ബിഷപ്പ് സൂസപാക്യം പറഞ്ഞു. 

ബിഷപ്പ് ഫ്രാങ്കോയെ മെത്രാന്മാര്‍ ജയിലില്‍ കാണുന്നത് തികച്ചും വ്യക്തിപരമാണ്. അതിനുള്ള സ്വാതന്ത്ര്യം മെത്രാന്മാര്‍ക്കൂണ്ടെന്നും സൂസപാക്യം വ്യക്തമാക്കി. എന്നാല്‍ ബിഷപ്പിനെതിരായ ലൈംഗീക പീഡന കേസിനെക്കുറിച്ച് അറിയുന്നത് മാധ്യമങ്ങളിലൂടെയാണെന്നും സൂസപാക്യം കൂട്ടിച്ചേര്‍ത്തു.

Join WhatsApp News
Tom abraham 2018-10-05 15:04:41

Do these bishops respect High Court observation that prima facie evidence exists. Church credibility erodes if they consider this jailed bishop any different from other jailed inmates !

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക