Image

മസ്‌കറ്റ് അനന്തപുരിയുടെ സംഭാവന മുഖ്യമന്ത്രി ഏറ്റുവാങ്ങി

Published on 05 October, 2018
മസ്‌കറ്റ് അനന്തപുരിയുടെ സംഭാവന മുഖ്യമന്ത്രി ഏറ്റുവാങ്ങി

മസ്‌കറ്റ്: കേരളത്തിലെ വെള്ളപൊക്കകെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി ഒമാനിലെ മസ്‌കറ്റ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അനന്തപുരി റസ്റ്ററന്റിന്റെ നേതൃത്വത്തില്‍ സ്വരൂപിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു.

മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടന്ന ചടങ്ങില്‍ അനന്തപുരി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ബിബി ജേക്കബ്, മലയാളി മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യന്‍ മീഡിയ ഫോറം പ്രവര്‍ത്തകരായ കരുനാഗപ്പള്ളി മെര്‍വിന്‍ , വള്ളിക്കാവ് ജയകുമാര്‍ എന്നിവര്‍ ചേര്‍ന്ന് 10 ലക്ഷം രൂപയുടെ ചെക്ക് പിണറായി വിജയനു കൈമാറി.

എല്ലാ വര്‍ഷവും ദിവസങ്ങള്‍ നീളുന്ന ഓണ സദ്യകള്‍ നടത്തുന്ന പതിവാണ് ഗ്രൂപ്പിന്റെ കീഴില്‍ റുവിയിലും ഗോബ്രയില്‍ പ്രവര്‍ത്തിക്കുന്ന '1947 റസ്റ്ററന്റിലും ' നടക്കാറ്.

കേരളത്തിലെ പ്രളയ ദുരിതം കണക്കിലെടുത്ത് ഈ വര്‍ഷം ഓണ സദ്യകള്‍ ഒഴിവാക്കി തിരുവോണ ദിവസംമാത്രം സൗജന്യമായി ഉച്ചയൂണ് വിളമ്പുകയായിരുന്നു.
അതിഥികളില്‍ നിന്നും ബില്ല് ഈടാക്കാതെ ഇഷ്ടമുള്ള തുകകള്‍ നിക്ഷേപിക്കാനുള്ള പെട്ടിയാണ് വച്ചത്. മൂവായിരത്തോളം പേര്‍ അന്നേ ദിവസം ഭക്ഷണം കഴിക്കാനെത്തി. ഒരു നേരത്തെ സൗജന്യ കാമ്പയിനില്‍ നിന്നും ഏകദേശം എട്ടര ലക്ഷത്തോളം രൂപ പിരിഞ്ഞു കിട്ടിയിരുന്നു. മലയാളി മാധ്യമ പ്രവത്തകരുടെ സഹകരണത്തോടെയാണ് പരിപാടികള്‍ സംഘടിപ്പിച്ചത്.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക