Image

ബിഷപ്പ്‌ ഫ്രാങ്കോ മുളയ്‌ക്കലിന്റെ റിമാന്‍ഡ്‌ നീട്ടി, ഒക്ടോബര്‍ 20 വരെ ജയിലില്‍

Published on 06 October, 2018
ബിഷപ്പ്‌  ഫ്രാങ്കോ മുളയ്‌ക്കലിന്റെ റിമാന്‍ഡ്‌ നീട്ടി, ഒക്ടോബര്‍ 20 വരെ ജയിലില്‍

കന്യാസ്‌ത്രീയെ പീഡിപ്പിച്ച കേസില്‍ ജയിലില്‍ കഴിയുന്ന ബിഷപ്പ്‌ ഫ്രാങ്കോ മുളയ്‌ക്കലിന്റെ റിമാന്‍ഡ്‌ കാലാവധി നീട്ടി. ഈ മാസം 20 വരെയാണ്‌ പാലാ ജുഡീഷ്യല്‍ ഒന്നാം ക്ലാസ്‌ മജിസ്‌ട്രേട്ട്‌ കോടതി റിമാന്‍ഡ്‌ നീട്ടിയത്‌. പാലാ സബ്‌ജയിലില്‍ കഴിയുന്ന ഫ്രാങ്കോ മുളയ്‌ക്കലിന്റെ റിമാന്‍ഡ്‌ കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന്‌ ഇന്ന്‌ രാവിലെ പാലാ കോടതിയില്‍ ഹാജരാക്കിയിരുന്നു. തുടര്‍ന്നാണ്‌ 14 ദിവസത്തേക്ക്‌ കൂടി റിമാന്‍ഡ്‌ കാലാവധി നീട്ടിയത്‌.

സെപ്‌റ്റംബര്‍ 21ന്‌ ആണ്‌ ഫ്രാങ്കോ മുളയ്‌ക്കലിനെ പൊലീസ്‌ അറസ്റ്റു ചെയ്‌തത്‌. തുടര്‍ന്ന്‌ സെപ്‌റ്റംബര്‍ 24നാണ്‌ അദ്ദേഹത്തെ പാലാ സബ്‌ ജയിലില്‍ റിമാന്‍ഡ്‌ ചെയ്‌തത്‌. ഇതിനിടെ, ബിഷപ്പ്‌ ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.

അന്വേഷണം നിര്‍ണായക ഘട്ടത്തില്‍ എത്തി നില്‍ക്കുകയാണെന്നും ഫ്രാങ്കോയെ പോലെയുള്ള ഉന്നത സ്വാധീനമുള്ള ഒരു വ്യക്തിക്ക്‌ ജാമ്യം അനുവദിച്ചാല്‍ അന്വേഷണത്തെ ബാധിക്കാന്‍ സാധ്യതയുണ്ടെന്നുമുള്ള പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ചാണ്‌ കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നത്‌. പ്രഥമദൃഷ്ട്യാ കോടതിക്ക്‌ മുന്നിലെത്തിയ രേഖകളുടെ പശ്ചാത്തലത്തില്‍ ജാമ്യം അനുവദിക്കാന്‍ പറ്റില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക