Image

ന്യൂനമര്‍ദം; ഇന്നും നാളെയും കനത്ത മഴക്ക്‌ സാധ്യത

Published on 06 October, 2018
ന്യൂനമര്‍ദം; ഇന്നും നാളെയും കനത്ത മഴക്ക്‌ സാധ്യത
തിരു: അറബിക്കടലില്‍ ഇന്നലെ വൈകിട്ടുണ്ടായ ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി ശക്തിപ്രാപിക്കാമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ കേരളം ഇന്നും നാളെയും അതീവ ജാഗ്രത. ദുരന്തനിവാരണ സേനയും സര്‍ക്കാരും റവന്യൂ, മത്സ്യബന്ധന, വൈദ്യുതി, ജലവിഭവ വകുപ്പുകളുടെ എല്ലാ ഓഫീസുകളും കനത്തമഴ പെയ്യാനിടയുള്ള ജില്ലകളില്‍ കളക്ടര്‍മാരം എന്തും നേരിടാനുള്ള ഒരുക്കത്തിലാണ്‌. വീണ്ടും പ്രളയമുണ്ടായാല്‍ നേരിടാനുള്ള ഒരുക്കത്തിലാണ്‌.

എല്ലാ ഡാമുകളിലെയും ജലനിരപ്പ്‌ സുരക്ഷിത നിലയിലാക്കാനും ഏത്‌ നിമിഷവും തുറന്നുവിടാനുമുള്ള ഒരുക്കങ്ങള്‍ നടത്തി.വലിയ അണക്കെട്ടുകളായ ഇടുക്കിയും മുല്ലപ്പെരിയാറും അനുബന്ധ ഡാമായ ഇടമലയാറും നിരീക്ഷണത്തിലാണ്‌.

ചുഴലിക്കാറ്റ്‌ കേരളത്തില്‍ അടിക്കില്ലെങ്കിലും അതിന്റെ ഫലമായി ശക്തമായ കാറ്റിന്‌ സാധ്യതയുണ്ട്‌. ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റൊരു ന്യൂനമര്‍ദവുമുണ്ട്‌. ഇത്‌ തെക്കന്‍ ദിശയിലേക്ക്‌ വന്നാല്‍ കേരളത്തില്‍ നാളെ കടുത്ത നാശമുണ്ടാകാം.
അറബിക്കടലില്‍ ലക്ഷദ്വീപിനും കേരളതീരത്തിനുമിടയില്‍ 500 കിലോമീറ്റര്‍ പരിധിയിലാണ്‌ ന്യൂനമര്‍ദ്ദം. ഇത്‌ 36 മണിക്കൂറിനുളളില്‍ വടക്കുപടിഞ്ഞാറേക്ക്‌ അതിശക്തമായ കാറ്റിന്റെ അകമ്പടിയോടെ നീങ്ങും. നേരെ നീങ്ങിയാല്‍ തിങ്കളാഴ്‌ച ഒമാന്‍ തീരത്ത്‌ വന്‍നാശമുണ്ടാക്കും. ഒമാനാണ്‌ ഇതിന്‌ ലുബാന്‍ എന്ന്‌ പേരിട്ടത്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക