Image

പത്തനംതിട്ടയില്‍ ഞായാഴ്ച ബിജെപി ഹര്‍ത്താല്‍

Published on 06 October, 2018
പത്തനംതിട്ടയില്‍ ഞായാഴ്ച ബിജെപി ഹര്‍ത്താല്‍

പത്തനംതിട്ട: പത്തനംതിട്ടയില്‍ നാളെ ബിജെപി ഹര്‍ത്താല്‍. യുവമോര്‍ച്ച മാര്‍ച്ചിനിടെ സംസ്ഥാന അധ്യക്ഷന്‍ പ്രകാശ് ബാബുവിന് മര്‍ദ്ദനമേറ്റതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.

ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറിന്റെ ആറന്മുളയിലെ വീട്ടിലേക്ക് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിലുണ്ടായ സംഘര്‍ഷത്തിലാണ് പ്രകാശ് ബാബുവിന് മര്‍ദ്ദനമേറ്റത്. വിധിയില്‍ പുന:പരിശോധന ഹര്‍ജി നല്‍കാത്ത ദേവസ്വം ബോര്‍ഡ് നിലപാടില്‍ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക