Image

കോട്ടയം ലോക്‌സഭാ സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് തന്നെയെന്ന് രമേശ് ചെന്നിത്തല

Published on 06 October, 2018
കോട്ടയം ലോക്‌സഭാ സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് തന്നെയെന്ന് രമേശ് ചെന്നിത്തല

കോട്ടയം: കോട്ടയം ലോക്‌സഭാ സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് തന്നെയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഘടകകക്ഷികളുടെ സീറ്റ് പിടിച്ചുപറിക്കുന്ന സമ്പ്രദായം യു.ഡി.എഫിന്റേതല്ല. എല്‍.ഡി.എഫിന്റെതാണെന്നും ചെന്നിത്തല പറഞ്ഞു. പാര്‍ലമെന്റ് സീറ്റുകള്‍ വച്ചുമാറുമെന്ന മാധ്യമവാര്‍ത്തകളില്‍ ഒരു അടിസ്ഥാനവുമില്ല. കേരള കോണ്‍ഗ്രസ് പാര്‍ട്ടിക്ക് തന്നെയാണ് കോട്ടയം സീറ്റ്. ഇത് സംബന്ധിച്ച് ഒരു ആശയക്കുഴപ്പവുമില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

കോട്ടയം പാര്‍ലമെന്റ് കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു ചെന്നിത്തല. അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്ക് എതിരെയുള്ള വിധിയെഴുത്താകുമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ജോസ് കെ. മാണി എം.പി കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ മാത്രം മതി യു.ഡി.എഫിന്റെ വിജയം ഉറപ്പാക്കാനെന്നും ചെന്നിത്തല പറഞ്ഞു. 

അടുത്ത തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടത് ഈ വികസന പ്രവര്‍ത്തനങ്ങളായിരിക്കണമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. കോട്ടയം കണ്‍വന്‍ഷനോടെ യു.ഡി.എഫിന്റെ 20 പാര്‍ലമെന്റ് മണ്ഡലങ്ങളിലേയും കണ്‍വന്‍ഷനുകള്‍ പൂര്‍ത്തിയായി. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ ഐക്യത്തോടെ മുന്നിട്ടിറങ്ങണമെന്ന് കെ.എം മാണി എം.എല്‍.എ ആവശ്യപ്പെട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക