Image

ജയലളിതയുടെ മരണം; സിസിടിവി ഓഫ്‌ ചെയ്‌തത്‌ പോലീസിന്റെ നിര്‍ദേശപ്രകാരം

Published on 07 October, 2018
ജയലളിതയുടെ മരണം; സിസിടിവി ഓഫ്‌ ചെയ്‌തത്‌ പോലീസിന്റെ നിര്‍ദേശപ്രകാരം

 
ചെന്നൈ: തമിഴ്‌നാട്‌ മുഖ്യമന്ത്രിയായിരുന്ന ജെ. ജയലളിത ആശുപത്രിയില്‍ കഴിഞ്ഞിരുന്ന ഭാഗത്തെ സിസിടിവി ക്യാമറകള്‍ പൊലീസിന്റെ നിര്‍ദേശാനുസരണം സ്വിച്ച്‌ഓഫ്‌ ചെയ്‌തു വച്ചിരുന്നുവെന്ന്‌ അപ്പോളോ ആശുപത്രി.

ഐസിയു, സിസിയു, ആശുപത്രിയിലെ ചികിത്സാ മുറികള്‍ തുടങ്ങിയവയില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിരുന്നില്ല. സുരക്ഷ മുന്‍നിര്‍ത്തി ആശുപത്രി ഇടനാഴികളിലും പ്രവേശന കവാടങ്ങളിലുമാണു സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിക്കുന്നത്‌.

സിസിടിവി ക്യാമറകള്‍, ആശുപത്രി പുറത്തുവിടുന്ന പ്രസ്‌ റിലീസുകള്‍ തുടങ്ങിയവയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കു മറുപടിയായി നല്‍കിയ സത്യവാങ്‌മൂലത്തിലാണ്‌ ഇക്കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്‌
സ്‌കാനിങ്‌ അടക്കമുള്ള വിവിധ പരിശോധനകള്‍ക്കായി ജയലളിതയെ മുറിയില്‍നിന്നു പുറത്തേക്കു കൊണ്ടുവരുമ്പോള്‍ ആ ഭാഗത്തെ സിസിടിവി ക്യാമറകള്‍ പൊലീസിന്റെ നിര്‍ദേശപ്രകാരം ഓഫ്‌ ചെയ്‌തു വച്ചിരുന്നു.



ഇന്റലിജന്‍സ്‌ ഐജി കെ.എന്‍. സത്യമൂര്‍ത്തി നേരിട്ടുതന്നെ ഇത്തരം നിര്‍ദേശം നല്‍കിയിരുന്നതായ്‌ അധികൃതര്‍ വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക