Image

സര്‍ക്കാര്‍ വിളിച്ച ചര്‍ച്ചയില്‍ നിന്ന്‌ തന്ത്രി കുടുംബം പിന്‍മാറി

Published on 07 October, 2018
സര്‍ക്കാര്‍ വിളിച്ച ചര്‍ച്ചയില്‍ നിന്ന്‌ തന്ത്രി കുടുംബം പിന്‍മാറി


പത്തനംതിട്ട: ശബരിമല വിവാദത്തില്‍ സര്‍ക്കാര്‍ വിളിച്ച ചര്‍ച്ചയില്‍ നിന്ന്‌ തന്ത്രി കുടുംബം പിന്മാറി. റിവ്യൂ ഹരജി നല്‍കിയതിന്‌ ശേഷം ചര്‍ച്ച മതി എന്ന നിലപാടിലാണ്‌ തന്ത്രി കുടുംബം.

നേരത്തെ തന്ത്രി കുടുംബത്തില്‍നിന്ന്‌ മൂന്നുപേരുമായി മുഖ്യമന്ത്രി നാളെ ചര്‍ച്ച നടത്തുമെന്ന്‌ അറിയിച്ചിരുന്നു. എന്നാല്‍ ചര്‍ച്ചയില്‍ നിന്ന്‌ പിന്മാറുകയാണെന്ന്‌ കണ്‌ഠര്‌ മോഹനര്‌ ഏഷ്യാനെറ്റ്‌ ന്യൂസിനോട്‌ പറഞ്ഞു.

അതേസമയം സുപ്രീംകോടതി വിധിയില്‍ റിവ്യൂ ഹരജി നല്‍കില്ലെന്ന്‌ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്‌.

എന്നാല്‍ വിഷയത്തില്‍ സമവായം എന്ന നിലയിലല്ല കൂടിക്കാഴ്‌ച നിശ്ചയിച്ചിരിക്കുന്നതെന്നും വിധിനടപ്പാക്കുന്നതാണ്‌ ചര്‍ച്ചാവിഷയമെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനും പറഞ്ഞിരുന്നു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക